‘ഫൈനലിൽ അർജന്റീന ജയിക്കണമെന്ന് ആഗ്രഹിക്കുന്നില്ല, എന്റെ പിന്തുണ ഫ്രാൻസിന്’ : മുൻ ബ്രസീൽ ഗോൾകീപ്പർ ജൂലിയോ സീസർ |Qatar 2022
ഖത്തർ ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസാണ് അർജന്റീനയുടെ എതിരാളികൾ . 1986 നു ശേഷമുള്ള ആദ്യ കിരീടം തേടിയാണ് ലയണൽ മെസ്സിയുടെ അര്ജന്റീന ഇറങ്ങുന്നത് .1962 ൽ ബ്രസീലിന് ശേഷം തുടർച്ചയായ രണ്ടു വേൾഡ് കപ്പുകൾ നേടുന്ന രാജ്യമെന്ന നേട്ടത്തിനൊപ്പമെത്തനാണ് ഫ്രാൻസിന്റെ ശ്രമം. ടോപ് സ്‌കോറർ പട്ടികയിൽ മുന്നിലുള്ള മെസ്സിയും നേർക്കുനേർ വരുന്ന പോരാട്ടം എന്ന പ്രത്യകതയും ഫൈനലിലുണ്ട്.
ഞായറാഴ്‌ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഒരു ലാറ്റിനമേരിക്കനായിട്ടും താൻ ഫ്രാൻസിനെ പിന്തുണക്കുമെന്ന് മുൻ ബ്രസീലിയാൻ ഗോൾ കീപ്പർ ജൂലിയസ് സീസർ അഭിപ്രായപ്പെട്ടു.”ഒരു ബ്രസീലിയൻ എന്ന നിലയിൽ, എനിക്ക് ഫ്രാൻസിനെ പിന്തുണയ്ക്കണം!” ഒരു പുഞ്ചിരിയോടെ ഗോൾകീപ്പർ പറഞ്ഞു. “ഞാൻ മെസ്സിയെ സ്നേഹിക്കുന്നു, എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം അവിശ്വസനീയനാണ്, സെൻസേഷണൽ ആണ്, അദ്ദേഹം കളിക്കുന്നത് കാണാൻ സന്തോഷമുണ്ട്.എന്നാൽ ബ്രസീലും അർജന്റീനയും തമ്മിൽ ആരോഗ്യകരമായ മത്സരമുണ്ട്. ബ്രസീൽ ഫൈനലിൽ ആയിരുന്നെങ്കിൽ അർജന്റീനക്കാർ ഞങ്ങൾക്ക് എതിരായിരിക്കും. ഞങ്ങൾ ഈ നിമിഷം കാപട്യം കാണിക്കാൻ പോകുന്നില്ല ” ഗോൾകീപ്പർ പറഞ്ഞു.
“ബ്രസീൽക്കാരല്ലാത്ത ഫുട്ബോൾ പ്രേമികൾ മെസ്സി കിരീടം നേടണമെന്ന് അതിയായി ആഗ്രഹിക്കുന്നുണ്ട്. ഇതിന്റെ കാരണം അദ്ദേഹത്തിന്റെ ഇതുവരെയുള്ള കരിയറാണ് ” സീസർ പറഞ്ഞു.മികച്ചവർ എപ്പോഴും വിജയിക്കില്ലെന്നും അതിൽ നിന്ന് ബ്രസീൽ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.2006, 2010, 2014 വർഷങ്ങളിൽ ബ്രസീലിനൊപ്പം ലോകകപ്പ് കളിച്ച താരം കൂടിയാണ് സീസർ. 2014 ലെ വേൾഡ് കപ്പിൽ ജര്മനിക്കെതിരെ ഏഴു ഗോളുകൾ വഴങ്ങിയപ്പോൾ സീസർ ആയിരുന്നു ബ്രസീൽ വല കാത്തത്.
🎙Júlio César:
— Brasil Football 🇧🇷 (@BrasilEdition) December 15, 2022
“Brazilians have to cheer for France in the final. I love Messi, but like every Brazilian, I have this rivalry between Brazil and Argentina. If Brazil were in the final, Argentines would not support us.” pic.twitter.com/OeBGc9WiNd
“ഏതൊരു എലിമിനേഷനും മോശമാണ്, കാരണം ഒഓരോ കളിക്കാരും ആസൂത്രണം ചെയ്യുന്നു, എല്ലാ ആന്തരിക ജോലികളും ചെയ്യുന്നു, നന്നായി തയ്യാറെടുക്കുന്നു. ബ്രസീലിയൻ ദേശീയ ടീമിന്റെ കാര്യത്തിലും ഇത് വ്യത്യസ്തമല്ലെന്ന് ഞാൻ കരുതുന്നു.നിർഭാഗ്യവശാൽ, ഫുട്ബോൾ ഫുട്ബോൾ ആണ്. ചിലപ്പോൾ മികച്ചത് പോലും വിജയിക്കില്ല. അതിനാൽ എന്തെങ്കിലും പഠിക്കാനും അത് 2026 ലോകകപ്പിലേക്ക് കൊണ്ടുപോകാനും അതാണ് വഴിയെന്ന് ഞാൻ കരുതുന്നു”മുൻ ഇന്റർ ഗോൾകീപ്പർ ക്രൊയേഷ്യയുടെ കൈകളിൽ ബ്രസീലിന്റെ വേദനാജനകമായ പുറത്താകലിനെ കുറിച്ച് അഭിപ്രായപ്പെട്ടു.