കപ്പുമായി മിശിഹാവതാരം! ഷൂട്ട് ഔട്ടിൽ താരമായി എമിലിയാനോ മാർട്ടിനെസ് |Qatar 2022
പെനാൽട്ടി വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഫ്രാൻസിനെ കീഴടക്കി ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് അര്‍ജന്റീന. സൂപ്പർ താരം ലയണൽ മെസ്സിയുടെ മിന്നുന്ന പ്രകടനമാണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്. പെനാൽറ്റി ഷൂട്ട് ഔട്ടിൽ 2 കിക്ക് തടുത്ത എമിലിയാണോ മാര്ടിനെസും വിജയത്തിൽ നിർണായകമായി .ലയണൽ മെസ്സി രണ്ടു ഗോളുകൾ നേടിയപ്പോൾ ഡി മരിയ ഒരു ഗോൾ നേടി. ഫ്രാൻസിനായി എംബപ്പേ മൂന്നു ഗോളുകൾ ഗോളുകൾ നേടി.
അർജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. അഞ്ചാം മിനുട്ടിൽ തന്നെ ബോക്സിനു പുറത്ത് നിന്നുള്ള മക്കലിസ്റ്ററുടെ ഷോട്ട് പിടിച്ചെടുത്ത് ഹ്യൂഗോ ലോറിസ്. ഇടതു വിങ്ങിലൂടെ ഡി മരിയ ഫ്രാൻസ് ബോക്സ് ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുന്നു. 17 ആം മിനുട്ടിൽ ഡി മരിയയുടെ ഷോട്ട് പുറത്തേക്ക് പോയി. 20 ആം മിനുട്ടിൽ ഫ്രീകിക്കിൽ നിന്നും ജിറൂദിന്റെ ഹെഡർ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.21-ാം മിനിറ്റില്‍ ബോക്സിനകത്തേക്ക് കുതിച്ച എയ്ഞ്ജല്‍ ഡി മരിയയെ ഔസ്മാനെ ഡെംബലെ വീഴ്ത്തിയതിനെത്തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് റഫറി പെനാല്‍റ്റി അനുവദിച്ചു.
കിക്കെടുത്ത അര്‍ജന്റീന നായകന് തെറ്റിയില്ല. ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ കബിളിപ്പിച്ചുകൊണ്ട് മെസ്സി പോസ്റ്റിന്റെ വലതുവശത്തേക്ക് പന്ത് അടിച്ചുകയറ്റി. മെസ്സിയുടെ ലോകകപ്പിലെ ആറാമത്തെ ഗോളായിരുന്നു ഇത്. 36 ആം മിനുട്ടിൽ അര്‍ജന്റീന ലീഡുയർത്തി.മികച്ചൊരു ടീം ഗോളായിരുന്നു ഇത്. ഒരു കൌണ്ടർ അറ്റാക്കിൽ നിന്നും ലക്സിസ് മാക് അലിസ്റ്റർ കൊടുത്ത പന്ത് എയ്ഞ്ചൽ ഡി മരിയ മികച്ചൊരു ഫിനിഷിംഗിലൂടെ ഫ്രഞ്ച് വലയിലാക്കി.ഉപമെക്കാനോയുടെ കാലില്‍ നിന്നും നഷ്ടപ്പെട്ട പന്തില്‍ നിന്നായിരുന്നു രണ്ടാം ഗോളിന്റെ പിറവി.
മുന്നേറ്റനിര താളം തെറ്റുന്നതുകണ്ട ഫ്രാന്‍സ് പരിശീലകന് ദിദിയര്‍ ദെഷാംപ്സ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ഔസ്മാനെ ഡെംബലെ, ഒലിവിയര്‍ ജിറൂഡ് എന്നിവരെ തിരിച്ചുവിളിച്ച് പകരം മാര്‍ക്കസ് തുറാം, റന്‍ഡല്‍ കോലോ മുവാനി എന്നിവരെ കളത്തിലിറക്കി. എന്നാൽ അർജന്റീന പ്രതിരോധത്തിന് ഭീഷണിയുയർത്താൻ ഒരു തരത്തിലും ഫ്രാൻസിന് കഴിഞ്ഞില്ല. ആദ്യപകുതി അവസാനിക്കുമ്പോൾ അർജന്റീന ആറു ഷോട്ടുകൾ ഉതിർത്തപ്പോൾ ഫ്രാൻസിന് ഒരൊറ്റ ഷോട്ട് പോലുമുതിർക്കാൻ കഴിഞ്ഞില്ല.
രണ്ടാം പകുതിയിലും അർജന്റീനയുടെ ആധിപത്യമാണ് മത്സരത്തിൽ കാണാൻ കഴിഞ്ഞത്. 49 ആം മിനുട്ടിനുള് ഡി പോളിന്റെ മികച്ചൊരു ഷോട്ട് ഗോൾകീപ്പർ ലോറിസ് കൈപ്പിടിയിലൊതുക്കി.ഫ്രാൻസിന്റെ മുന്നേറ്റനിരക്ക് ഒരിക്കൽ പോലും അർജന്റീനയുടെ പ്രതിരോധത്തെ പരീക്ഷിക്കാൻ സാധിച്ചില്ല. സൂപ്പർ താരം എംബാപ്പയെ ഡിഫെൻസ് ഒരു പഴുതു പോലും കൊടുക്കാതെ പിടിച്ചു കെട്ടുകയും ചെയ്തു. 59 ആം മിനുട്ടിൽ ജൂലിയൻ അൽവാരസിന്റെ മികച്ചൊരു ഇടം കാൽ ഷോട്ട് ലോറിസ് രക്ഷപെടുത്തി. തൊട്ടടുത്ത മിനുട്ടിൽ ഡി മരിയയയുടെ പാസിൽ നിന്നുമുള്ള മെസ്സിയുടെ ശ്രമം പുറത്തേക്ക് പോയി .
79 ആം മിനുട്ടിൽ ഫ്രാൻസിന് അനുകൂലമായി പെനാൽട്ടി ലഭിച്ചു.നിക്കോളാസ് ഒട്ടമെൻഡി ഫ്രഞ്ച് താരം കോളോ മുവാനിയെ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി വിധിച്ചത്. കിക്കെടുതെ എംബപ്പേ മാർട്ടിനെസിനെ മറികടന്ന് വലയിലാക്കി സ്കോർ 2 -1 ആക്കി. 81 ആം മിനുട്ടിൽ വീണ്ടും ഗോളടിച്ച് ഫ്രാൻസ് , എംബപ്പേ തന്നെയാണ് ഗോളടിച്ചത്.മാർക്കസ് തുറാം കൊടുത്ത പാസിൽ നിന്നും മികച്ചൊരു ഷോട്ടിലൂടെയാണ് എംബപ്പേ ഗോൾ നേടിയത്.എംബാപ്പയുടെ ഏഴാമത്തെ ഗോളായിരുന്നു ഇത് .ഇഞ്ചുറി ടൈമിലും വിജയ ഗോൾ നേടാൻ ഫ്രാൻസ് ശ്രമിച്ചു കൊണ്ടേയിരുന്നു. ബോക്സിനുള്ളിൽ നിന്നുള്ള അഡ്രിയൻ റാബിയോത്തിന്റെ ഗോൾ ശ്രമം എമിലിയാനോ മാർട്ടിനെസ് സേവ് ചെയ്തു.കളിയുടെ അവസാന നിമിഷത്തിൽ ലയണൽ മെസ്സിയുടെ ലോങ്ങ് റേഞ്ച് ഷോട്ട് ഒരു റിഫ്ലെക്സീവ് സേവിലൂടെ ഹ്യൂഗോ ലോറിസ് തടുത്തിട്ടു.
104 ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനെസിന്റെ ഗോൾ ശ്രമം ഡിഫൻഡർ തടഞ്ഞു. 105 ആം മിനുട്ടിൽ മറ്റൊരു അവസരം കൂടി ലൗട്ടാരോ മാർട്ടിനെസിന് ലഭിച്ചെങ്കിലും ഉപമിക്കാനോയെ മറികടക്കാനയില്ല.109 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ അര്‍ജന്റീന മൂന്നാമത്തെ ഗോൾ നേടി. ലാറ്റൂരോ മാർട്ടിനെസിന്റെ ഷോട്ട് ഗോൾ കീപ്പർ ലോറിസ് തടുത്തെങ്കിലും റീ ബൗണ്ടിൽ വന്ന പന്ത് മെസ്സി വലയിലാക്കി 3-2.എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ഫ്രാൻസ് തിരിച്ചടിച്ചു. മോന്റിയലിന്റെ ഹാൻഡ് ബോളിൽ റഫറി പെനാൽറ്റി വിധിച്ചു.
കിക്കെടുത്ത എംബപ്പേ ഒരു പിഴവും കൂടാതെ വലയിലെത്തിച്ചു. ഈ ഗോളോടെ എംബപ്പേ ഹാട്രിക്ക് തികച്ചു.120 ആം മിനുട്ടിൽ കൈലിയൻ എംബാപ്പെ ക്രോസ് റാൻഡൽ കോലോ മുവാനി ഹെഡ്ഡ് ചെയ്തെങ്കിലും പുറത്തേക്ക് പോയി.ഇഞ്ചുറി ടൈമിൽ റാൻഡൽ കോലോ മുവാനിയുടെ ഗോളെന്നുറച്ച ഷോട്ട് എമിലിയാണോ മാർട്ടിനെസ് തട്ടിയകറ്റി.