അടുത്ത വേൾഡ് കപ്പിൽ ഇന്ത്യ കളിക്കാൻ സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് |FIFA World Cup
ഞായറാഴ്ച രാത്രി നടന്ന അര്ജന്റീന ഫ്രാൻസ് കലാശ പോരാട്ടത്തോടെ ഖത്തർ വേൾഡ് കപ്പിന് സമാപനം കുറിച്ചിരിക്കുകയാണ്. മിഡിൽ ഈസ്റ്റിൽ ആദ്യമായി നടന്ന ലോക ഫുട്ബോൾ മാമാങ്കത്തിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി ലയണൽ മെസ്സിയുടെ അര്ജന്റീന കിരീടം സ്വന്തമാക്കിയിരിക്കുകയാണ്.
ലോകകപ്പ് അവസാനിച്ചതോടെ ഒരു ബില്യൺ ഇന്ത്യക്കാരെ ആ പഴയ വേട്ടയാടുന്ന ചോദ്യത്തെക്കുറിച്ച് വീണ്ടും ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.ഇന്ത്യ എന്നെങ്കിലും ഒരു ഫുട്ബോൾ ലോകകപ്പ് കളിക്കുമോ? എന്ന ചോദ്യം ഉയർന്നു വരികയാണ്.2026-ലെ ഫിഫ ലോകകപ്പിനുള്ള രാജ്യങ്ങളുടെ ക്വാട്ട വർദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചതായുള്ള വാർത്തകൾ പുറത്തു വന്നപ്പോൾ ഇന്ത്യയുടെ പ്രതീക്ഷകൾ വർധിക്കാൻ കാരണമായി.ലോകകപ്പ് 48 ടീമുകളായി ഉയർത്തിയതോടെ ടൂർണമെന്റിൽ എഎഫ്സിക്ക് കൂടുതൽ സ്ലോട്ടുകൾ ലഭിച്ചു. നിലവിൽ ഏഷ്യയ്ക്ക് അനുവദിച്ചിട്ടുള്ള 4+1 ടീമുകളുടെ സ്ഥാനം ഇരട്ടിയാക്കി 8+1 ടീമുകളായി.
ഇപ്പോൾ ഫിഫ പ്രസിഡന്റ് ആയ ഇൻഫന്റിനോ ഈ കാര്യവും പറഞ്ഞിരിക്കുകയാണ്. 2026 ലോകകപ്പിൽ ഇന്ത്യ യോഗ്യത നേടാൻ സാധ്യതയുണ്ടെന്നും ലോകകപ്പിൽ 32 ടീമുകൾ എന്നത് 48 ടീമുകൾ ആകും എന്നും അതുകൊണ്ട് തന്നെ ഇന്ത്യക്ക് സാധ്യതകൾ കൂടുതൽ ആണെന്നും ഫിഫ പ്രസിഡന്റ് ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു. ഇന്ത്യയുടെ ലോകകപ്പ് സാധ്യതയെ കുറിച്ച് ഒരു ആരാധകൻ ചോദിച്ചതിനെ കുറിച്ച് മറുപടി പറയുകയായിരുന്നു ഇൻഫന്റീനോ. ഇന്ത്യൻ ഫുട്ബോളിൽ ഫിഫ വലിയ നിക്ഷേപം നടത്തുന്നുണ്ടെന്നും ,ഉയർച്ചയിലേക്ക് നയിക്കാൻ ഫിഫ പ്രവർത്തിക്കുന്നുണ്ടെന്നും, ഇന്ത്യ ഒരു വലിയ രാജ്യമാണെന്നും ഫുട്ബോളിലും ആ വലിപ്പം ഉണ്ടാവണമെന്നും പ്രസിഡന്റ് പറഞ്ഞു.
Gianni Infantino on whether India can be at the FIFA World Cup? 🗣️ : "The next WC in 26' will have 48 teams (now 32), so obviously India stands a chance to feature. But, I can assure all the fans in India that we are investing heavily in Indian football to make it BIG." [via IG] pic.twitter.com/fyOhJo9QhC
— 90ndstoppage (@90ndstoppage) December 20, 2022
ലോകകപ്പിന് യോഗ്യത നേടുന്നതിന് ഇന്ത്യയ്ക്ക് ഇനിയും ഒരു മല കയറാനുണ്ട്. ഗ്രാൻഡ് ടൂർണമെന്റിൽ കളിക്കാൻ ഏഷ്യയിൽ നിന്നുള്ള 8 (അല്ലെങ്കിൽ 9) ടീമുകളിൽ ഒരാളാകുക എന്നത് പോലും ബ്ലൂ ടൈഗേഴ്സിന് ഒരു വലിയ കടമയാണ്.ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ, ഖത്തർ, സൗദി അറേബ്യ, ഇറാൻ, യുഎഇ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് യോഗ്യത പോരാട്ടത്തിൽ എപ്പോളും മുന്നിലെത്താറുളളത്. സ്പോട്ടുകൾ വർധിക്കുന്നതോടെ ഭാവി ലോകകപ്പുകളിലേക്ക് യോഗ്യത നേടാനുള്ള മികച്ച അവസരമാണ് ബ്ലൂ ടൈഗേഴ്സിന് ലഭിക്കുക. എന്നാൽ ആ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് കൃത്യമായ ആസൂത്രണവും നിർവ്വഹണവും നടത്തേണ്ടതുണ്ട്.