‘ഈ മഹത്തായ സ്വപ്നത്തിലേക്കുള്ള ഞങ്ങളുടെ നേതാവായിരുന്നതിന് ലിയോയ്ക്ക് നന്ദി’ :ലിസാൻഡ്രോ മാർട്ടിനെസ് |Lionel Messi
2022 ഫിഫ ലോകകപ്പിൽ അർജന്റീനയുടെ വിജയത്തിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസ് ലയണൽ മെസ്സിക്ക് ഒരു സ്പെഷ്യൽ മെസ്സേജ് അയച്ചിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച ഫ്രാൻസിനെ പെനാൽറ്റിയിൽ 4-2ന് തോൽപ്പിച്ച ആൽബിസെലെസ്റ്റ് തങ്ങളുടെ മൂന്നാം വേൾഡ് കിരീടം ഉയർത്തിയിരുന്നു.
ഫൈനലിൽ രണ്ട് ഗോളുകൾ ഉൾപ്പെടെ ഏഴ് ഗോളുകൾ നേടിയ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിലായിരുന്നു അർജന്റീനയുടെ കിരീട നേട്ടം. ഗോളുകളോടൊപ്പം മൂന്നു അസിസ്റ്റുകളും രേഖപ്പെടുത്തിയ ബോളും സ്വന്തമാക്കി. തന്റെ മഹത്തായ കരിയറിൽ ഒഴിവായിപ്പോയ കിരീടം 35 ആം വയസ്സിൽ മെസ്സി സ്വന്തമാക്കുകയും ചെയ്തു. വേൾഡ് കപ്പ് നേട്ടത്തോടെ പലരും അദ്ദേഹത്തെ എക്കാലത്തെയും മികച്ചവനായി പ്രഖ്യാപിക്കുകയും നേടിയ എല്ലാ നേട്ടങ്ങൾക്കും അദ്ദേഹത്തെ ഏറ്റവും മികച്ച രീതിയിൽ പ്രശംസിക്കുകയും ചെയ്തു.
തന്റെ അർജന്റീനിയൻ സഹ താരത്തിന് ഹൃദയംഗമമായ ഒരു സന്ദേശം നൽകികൊണ്ട് മാർട്ടിനെസ് അവരുടെ കൂട്ടത്തിൽ ചേർന്നു, അതിൽ സെന്റർ ബാക്ക് അദ്ദേഹത്തെ ‘എക്കാലത്തെയും മികച്ചവൻ’ എന്നാണ് വിശേഷിപ്പിച്ചത്.”പിച്ചിലും പുറത്തും എല്ലാവർക്കും ഒരു മാതൃക. ഞങ്ങൾ നേടിയ ഈ മഹത്തായ സ്വപ്നത്തിലേക്കുള്ള ഞങ്ങളുടെ നേതാവായിരുന്നതിന് ലിയോയ്ക്ക് നന്ദി. എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരൻ!!” മെസ്സിയുടെ ഏതാനും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മാർട്ടിനെസ് എഴുതി.
എല്ലാ നേട്ടങ്ങളും ഉണ്ടായിരുന്നിട്ടും ഇത്രയും നാൾ വേൾഡ് കപ്പ് നേടാൻ സാധിക്കാൻ മെസി സാധിച്ചിരുന്നില്ല അത്കൊണ്ട് തന്നെ എക്കാലത്തെയും മികച്ചവൻ ‘ എന്ന പദവി നേടാൻ അവകാശപ്പെടാൻ സാധിച്ചിരുന്നില്ല. ഖത്തർ 2022 കിരീട നേട്ടത്തോടെ ആ ചർച്ച അവസാനിക്കുകയും ചെയ്തു. മെസ്സിക്ക് ഇനി ഒന്നും തെളിയിക്കാൻ ഒന്നുമില്ല