ഖത്തർ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടങ്ങളിൽ കളിക്കാൻ ബെൻസിമക്ക് സാധിക്കുമായിരുന്നു , പക്ഷെ … |Karim Benzema

2022/23 സീസൺ ബാലൺ ഡി ഓർ ജേതാവ് കരീം ബെൻസെമയ്ക്ക് അനുകൂലമല്ല എന്നത് സത്യമാണ്. ഇന്നുവരെ അദ്ദേഹത്തിന് അഞ്ചു തവണ പരിക്ക് പറ്റിയിട്ടുണ്ട്. വേൾഡ് കപ്പ് ഉൾപ്പെടെ നിരവധി മത്സരങ്ങൾ നഷ്ടപ്പെടുകയും ചെയ്തു. പരിക്ക് മൂലം 77 ദിവസം താരത്തിന് നഷ്ടപ്പെടുകയു റയൽ മാഡ്രിഡിനായി 57 ശതമാനം മത്സരങ്ങൾ മാത്രമേ അദ്ദേഹത്തിന് കളിക്കാനായിട്ടുള്ളൂ (21-ൽ 12).

ലോകകപ്പ് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് പരിശീലനത്തിനിടെ പരിക്കേറ്റാണ്‌ ബെൻസീമ പുറത്തേയ്ക്ക് പോയത്.ഖത്തർ ലോകകപ്പിന് മുമ്പുള്ള പരിശീലന ക്യാമ്പിനിടെ തുടയെല്ലിന് പരിക്കേറ്റ ബെൻസേമയ്ക്ക് കൃത്യസമയത്ത് സുഖം പ്രാപിക്കാൻ കഴിയാത്തതിനാൽ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായി.ഖത്തറിൽ നിന്ന് സ്പെയിനിൽ തിരിച്ചെത്തി റയൽ മാഡ്രിഡിന്റെ ഫിറ്റ്നസ് ക്യാമ്പിൽ ചേർന്നു.എന്നാൽ ബെൻസെമയെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കാനോ പകരം മറ്റൊരാളെ ടീമിൽ ഉൾപ്പെടുത്താനോ ഫ്രാൻസ് ദേശീയ ടീം കോച്ച് ദിദിയർ ദെഷാംപ്‌സ് തയ്യാറായില്ല.

ലോകകപ്പ് പുരോഗമിക്കുമ്പോൾ ബെൻസിമ റയൽ മാഡ്രിഡിന്റെ ക്യാമ്പിൽ പരിശീലനം നടത്തുകയും ചെയ്തിരുന്നു.ലോകകപ്പിന്റെ ഫൈനൽ റൗണ്ടുകളിലേക്ക് ഫ്രാൻസ് മുന്നേറിയപ്പോൾ ബെൻസിമ ടീമിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയെ കുറിച്ചുള്ള ചോദ്യങ്ങൾ വളരെയധികം ഉയർന്നിരുന്നു. മൊറോക്കോയെ തോൽപ്പിച്ച് ഫ്രാൻസ് ഫൈനലിൽ എത്തിയപ്പോൾ താരം ഫൈനൽ പോരാട്ടത്തിൽ ടീമിനൊപ്പം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ശക്തമായി ഉണ്ടായിരുന്നു. എന്നാൽ ബെൻസിമയും പരിശീലകൻ ദെഷാംപ്‌സും ഇതിനെ നിഷേധിച്ചു.നിലവിലെ ചാമ്പ്യൻമാർക്ക് വേൾഡ് കപ്പിൽ 25 കളിക്കാർ മാത്രമേയുള്ളൂ, ഇത് അർജന്റീനയ്‌ക്കെതിരായ ഫൈനലിനുള്ള ടീമിലേക്ക് ബാലൺ ഡി ഓർ ജേതാവിന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് കാരണമായി. എന്നാൽ അത് നടന്നില്ല.

ബെൻസിമ ലോകകപ്പ് ടീമിൽ നിന്നും പുറത്തു പോയത് പരിശീലകൻ ദെഷാംപ്‌സുമായുള്ള പ്രശ്‌നങ്ങളെ തുടർന്നാണെന്ന് അപ്പോൾ തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ ബെൻസിമയുടെ ഏജന്റും ഇത് സാധൂകരിക്കുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം നടത്തിയത്. ക്വാർട്ടർ ഫൈനൽ മുതൽ ബെൻസിമക്ക് കളിക്കാൻ കഴിയുമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.ബെൻസിമയുടെ പരിക്കുമായി ബന്ധപ്പെട്ട് കണ്ടിരുന്ന മൂന്നു സ്പെഷ്യലിസ്റ്റ് ഡോക്‌ടർമാരും ക്വാർട്ടർ ഫൈനൽ മുതൽ താരത്തിന് കളിക്കാൻ കഴിയുമെന്നാണ് പറഞ്ഞിരുന്നത്. ബെഞ്ചിലെങ്കിലും ഇരിക്കാമായിരുന്നു. എന്തുകൊണ്ടാണ് ഇത്രയും വേഗത്തിൽ താരത്തോട് ടീം വിടാൻ അവർ ആവശ്യപ്പെട്ടത്.” താരത്തിന്റെ പരിക്ക് ഒരു മെഡിക്കൽ വിദഗ്ദൻ വിശകലനം ചെയ്‌തതുമായി ബന്ധപ്പെട്ട വീഡിയോ പോസ്റ്റ് ചെയ്‌തതിനു ശേഷം ട്വിറ്ററിൽ ഏജന്റായ കരിം ജാസിറി പോസ്റ്റ് ചെയ്‌തു.

ഫ്രാൻസിനെ പെനാൽറ്റിയിൽ 4-2ന് തോൽപ്പിച്ച് 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അർജന്റീന ലോകകപ്പ് ഉയർത്തി.ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ തോൽവി വഴങ്ങിയതിനു പിന്നാലെ ഫ്രാൻസ് ദേശീയ ടീമിൽ നിന്നും വിരമിക്കുകയാണെന്ന് ബെൻസിമ അറിയിക്കുകയും ചെയ്യുകയുണ്ടായി.തന്റെ 16 വർഷത്തെ കരിയറിൽ, ഫ്രാൻസിനായി തന്റെ അന്താരാഷ്ട്ര കരിയറിന് തിരശ്ശീലയിടുന്നതിന് മുമ്പ് അദ്ദേഹം 37 ഗോളുകൾ നേടി.

Rate this post