ബയേർൺ മ്യൂണിക് ഇതിഹാസാം തിരിച്ചു ബുന്ദേസ്ലീഗെയിലേക്ക്.
ഈ സമ്മറിൽ കരാർ അവസാനിക്കാനിരിക്കുന്ന ഫിയോറെന്റിന സ്ട്രൈക്കർ തന്റെ അടുത്ത തട്ടകത്തെ പറ്റി ചിന്തിക്കുകയാണ്.
ബയേർൺ മ്യൂണിക് ഇതിഹാസാം ഫ്രാങ്ക് റിബെറി തന്റെ ബുന്ദേസ്ലീഗെയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ചു ആലോചിക്കുകയാണ്. താരം നിലവിൽ ഫിയോറെന്റിനയിൽ തന്റെ മുഴുവൻ ശ്രദ്ധയും ചെലുത്താൻ ആഗ്രഹിക്കുന്നു.
2007ൽ ബയേർൺ മ്യൂണിക്കിൽ എത്തിയ താരം, ടീമിനൊപ്പം 12 സീസണുകൾ കളിക്കുകയും 9 തവണ ടീമിനെ ചാമ്പ്യൻമാരാക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ ഫിയോറെന്റിനയിൽ എത്തിയ താരം, നിലവിൽ ടീമിന്റെ അഭിവാജ്യ ഘടകമായി മാറിയിട്ടുണ്ട്. മുന്നേറ്റ നിരയിൽ 15 മത്സരങ്ങളിൽ ടീമിന് വേണ്ടി കളിച്ച താരം, ടീമിന്റെ എൻജിനാണ്.
37 വയസ്സുകാരനായ താരത്തിന്റെ നിലവിലെ കരാർ ഈ സീസൺ അവസാനം അവസാനിക്കാനിരിക്കെ താരം ജർമനിയിലേക്ക് തിരിച്ചു പോകുവാൻ ആഗ്രഹിക്കുന്നുണ്ട്.
“ഈ സമയത്ത് ഫിയോറെന്റിന മാത്രമേ എന്റെ മനസ്സിലുള്ളൂ. ഞാൻ ടീമിന്റെ പ്രധാന കളിക്കാരനാണ്.” താരം ബ്ലിഡിനോട് പറഞ്ഞു.”ഇവിടുത്തെ കളി കഴിഞ്ഞാൽ ബുന്ദസ്ലിഗയിലേക്ക് പോകുന്നതിനെ പറ്റിയുള്ള ചിന്തകൾ ഞാൻ അവഗണിക്കുന്നില്ല.”
തന്റെ മുൻ ക്ലബ്ബിലുള്ള പ്രശനങ്ങളെ പറ്റിയും താരം പങ്കുവെച്ചു. ലിയോറി സനെയുടെ ഫോമിനെ കുറിച്ചും താരം തന്റെ അഭിപ്രായം പങ്കുവെച്ചു.”എനിക്ക് ഇപ്പോഴും സനെയിൽ വിശ്വാസമുണ്ട്. നല്ല നിലവാരവും സ്കില്ലും ഉള്ള താരമാണ് അദ്ദേഹം.” റിബെറി പറഞ്ഞു.
“കിംഗ്സ്ലി കോമനും ഗ്നാബ്രിയുമെല്ലാം ടീമിൽ കുറെ കാലമായി കളിക്കുന്നവരാണ്. അതുകൊണ്ടു തന്നെ കോച്ചിനെയും ടീമിനെയും പറ്റി അവർക്ക് നല്ല ധാരണയുണ്ട്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നാണ് സനെ വരുന്നത്. അവിടെ അദ്ദേഹത്തിന്റെ മികവെന്താണെന്ന് തെളിയിച്ചതുമാണ്.”
“ഫുട്ബോൾ എന്നത് മൽസരം നിറഞ്ഞ ഒരു കായികമാണ്. ബയേർനിൽ താരത്തിനു കടുത്ത മത്സരമുണ്ട്. സിറ്റിയിൽ അതിനെ നേരിട്ട താരത്തിനു ഇവിടെയും നേരിടുവാൻ സാധിക്കും.”
ഇവ സീസൺ അവസാനം ക്ലബ്ബ് വിടാനൊരുങ്ങുന്ന ഡേവിഡ് അലാഭയെ പറ്റിയും താരം സംസാരിച്ചു.
37-year old Franck Ribéry has indicated he is open to returning to the Bundesliga as his Fiorentina contract runs out this summer. (Source: GOAL) pic.twitter.com/rUiW1PPmW2
— Transfer News Live (@DeadlineDayLive) January 20, 2021
“ഡേവിഡ് ബവേറിയൻ താരമാണ്. അദ്ദേഹം 2 തവണ ട്രെബിൾ നേടിയിട്ടുണ്ട്.” റിബെറി പറഞ്ഞു. “ഡേവിഡ് മികച്ച കളിക്കാരനാണ്. കൂടാതെ ഇപ്പോൾ അവൻ ഒരു കുട്ടിയല്ല. അവൻ ഫുട്ബോൾ ലോകത്ത് അവന്റെതായ മുദ്ര പതിപ്പിച്ചു കഴിഞ്ഞു.”
“ബവേറിയ എപ്പോഴും അലാബയോടൊപ്പമാണ്. ഇപ്പോഴും അവർ നല്ല സൗഹൃദം പങ്കിടുന്നു. എനിക്ക് തോന്നുന്നത് ഇരുവരും ഈ കാര്യത്തിൽ ഒരു ഉത്തരം കണ്ടെത്തുക എന്നുള്ളതാണ്. പക്ഷെ ചില സമയങ്ങളിൽ നമ്മൾ വിചാരിച്ചത് പോലെ നടക്കണമെന്നില്ല. കാരണം ഇതു ജീവിതമാണ്, ഇത് ഫുട്ബോളാണ്.”
താരം ബയേർൺ മ്യൂണിക്കിലേക്ക് തിരിച്ചു വരുമോ അല്ല ബുന്ദസ്ലിഗയിലെ മറ്റു ക്ലബ്ബുകളിൽ ചേരുമോ? കാത്തിരുന്നു കാണാം.