ബാഴ്സയ്ക്ക് തിരിച്ചടി!!!; സൂപ്പർ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ചേക്കും
സ്പോർട് റിപ്പോർട്ട് ചെയ്തത് പ്രകാരം ലാ ലീഗാ വമ്പന്മാരായ എഫ്.സി.ബാഴ്സലോണ ബയേർൺ മ്യൂണിക്കിന്റെ ഡിഫെൻഡറായ ഡേവിഡ് അലാഭയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ചേക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരം ബാഴ്സയിലേക്ക് വരുമെന്നുള്ള അഭ്യൂഹങ്ങൾ വളരെ ശക്തമായി നിൽക്കുകയാണ്.
താരത്തിന്റെ പിതാവ് കഴിഞ്ഞ 3 വർഷങ്ങളിലായി നിരവധി തവണ ബാഴ്സിലോണയിലേക്ക് വന്നിരുന്നു. ഓസ്ട്രിയൻ അന്താരാഷ്ട്ര താരത്തിനയെ ഏജന്റായ പിനി സഹാവിയുമായി ബാഴ്സയുടെ നിലവിലെ പ്രസിഡന്റായ ജോൻ ലപ്പോർട്ട കുറെ ചർച്ചകളും നടത്തിയിരുന്നു.
പക്ഷെ ഇപ്പോൾ ബാഴ്സ താരത്തെ സ്പെയിനിലേക്ക് കൊണ്ടു വരുന്ന കാര്യത്തിൽ സംശയം പ്രകടിപ്പിക്കുകയാണ്. ബാഴ്സയുടെ സാമ്പത്തിക സ്ഥിതി വളരെ രൂക്ഷമായ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 28കാരനായ താരം ആവശ്യപ്പെടുന്നത് കോടികൾ വിലമതിക്കുന്ന കരാറാണ്.
David Alaba's agent, Pini Zahavi, has revealed that Real Madrid and Barcelona are leading the race, but insisted that talks are still ongoing with "other clubs"…https://t.co/AbL2MgB6mm
— AS English (@English_AS) March 29, 2021
ഭീമമായ ട്രാൻസ്ഫർ തുകയ്ക്ക് പുറമെ താരം നിരവധി ബോണസുകളും ബാഴ്സ അധികൃതരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. എല്ലാത്തിനുമുപരി, ബാഴ്സ നിലവിൽ ലക്ഷ്യം വെച്ചിരിക്കുന്നത് ലോകോത്തര നിലവാരമുള്ള ഒരു സ്ട്രൈക്കറേ ടീമിലെത്തിക്കാനാണ്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം ബാഴ്സ ബൊറൂസിയ ഡോർട്മുണ്ടിന്റെ ഹാലന്റിനെയാണ് നോട്ടമിട്ടിരിക്കുന്നത്.
ഡേവിഡ് അലാഭയുടെ സൈനിംഗ് ഈ സാഹചര്യത്തിൽ പൂർണമായും തള്ളി കളയാനാവുകയില്ല. ഒരു പക്ഷെ താരം ആവശ്യപ്പെടുന്ന തുകയിൽ നിന്നും കുറഞ്ഞതിൽ ഇരു കൂട്ടർക്കും ധാരണയിലെത്താൻ സാധിക്കുകയാണെങ്കിൽ ട്രാൻസ്ഫർ നടന്നേക്കാം. പക്ഷെ അങ്ങനെയാണെങ്കിലും ബാഴ്സയ്ക്ക് സാമ്പത്തികമായി പിടിച്ചു നിൽക്കണമെങ്കിൽ കുറച്ചു താരങ്ങളെ വിൽക്കേണ്ടി വരും.
താരത്തിനായി ബാഴ്സയുടെ ചിരവൈരികളായ റയൽ മാഡ്രിഡും രംഗത്തുണ്ട്. താരം ഏതു ക്ലബ്ബിനെ തെരെഞ്ഞെടുക്കുമെന്നു കാത്തിരുന്നു കാണാം.