പുതിയൊരു യുഗത്തിന് തുടക്കമിട്ടു ഇന്റർ മിലാൻ; ക്ലബ്ബ് പുതിയ ലോഗോ പ്രകാശനം ചെയ്‌തു

119 വർഷങ്ങളുടെ നീണ്ട ചരിത്രം പറയാനുള്ള ഇന്റർ മിലാന്റെ യാത്രയിൽ ഇപ്പോൾ പുതിയൊരു അധ്യായത്തിന് തുടക്കമായിരിക്കുകയാണ്.

“മൈ നെയ്മ് ഇസ് മൈ സ്റ്റോറി” എന്ന കാമ്പെയ്‌ന്റെ ആഭിമുഖ്യത്തിലായിരുന്നു ഇന്റർ മിലാൻ ക്ലബ്ബിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തത്.

ക്ലബ്ബ് നടപ്പിലാക്കിയ പുതിയ പദ്ധതിയോടെ ഇന്റീ ലക്ഷ്യം വെക്കുന്നത് ആഗോള തലത്തിലുള്ള ക്ലബ്ബിന്റെ വളർച്ചയെയാണ്. ലോഗോയിൽ ‘I’,’M’ എന്നീ അക്ഷരങ്ങൾക്ക് ക്ലബ്ബ് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ മുൻ ലോഗോയിലുണ്ടായിരുന്ന ‘എഫ്.സി’ എന്ന അക്ഷരങ്ങൾ പുതിയ ലോഗോയിൽ നിന്നും ക്ലബ്ബ് ഒഴിവാക്കിയിട്ടുണ്ട്.

ഇന്റർ മിലാൻ ആരാധകർക്ക് ലോഗോ മാറ്റുന്നത് ഇതാദ്യമായിട്ടല്ല, 119 വർഷങ്ങൾ നീണ്ടു നിൽക്കുന്ന ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതിനു മുൻപ് 15 തവണയായി ലോഗോയിൽ ക്ലബ്ബ് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്ലബ്ബിന് ഇത് പുതിയൊരു ഉണർവ് നൽകുമെന്നതിൽ യാതൊരു സംശയവുമില്ല. 10 വർഷങ്ങൾക്ക് ശേഷം വീണ്ടും ലീഗ് കിരീടം ഉയർത്താൻ കാത്തിരിക്കുന്ന ഇന്റർ മിലാന് ഇത് പുതിയൊരു തുടക്കമായേക്കും.

Rate this post