‘അദ്ദേഹത്തോടൊപ്പം കുറച്ച് വർഷം കൂടി ചെലവഴിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു’: ലയണൽ മെസ്സി
അർജന്റീന സൂപ്പർ തരാം ലയണൽ മെസ്സി തന്റെ കരിയറിന്റെ ഭൂരിഭാഗം സമയവും ചിലവഴിച്ചത് സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ ആയിരുന്നു. മെസ്സിയെ ഇന്ന് കാണുന്ന സൂപ്പർ താരമാക്കുന്നതിൽ ബാഴ്സലോണ വലിയ പങ്കാണ് വഹിച്ചത്. ബാഴ്സലോണയിലെ തുടക്ക കാലത്ത് ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോയുടെ ശിക്ഷണത്തിലാണ് അർജന്റീനിയൻ തന്റെ കഴിവുകൾ വിനിയോഗിച്ചത്.
റൊണാൾഡീഞ്ഞോ മെസ്സിയുടെ ഒരു ഗോഡ്ഫാദറായി പ്രവർത്തിച്ചു, അവരുടെ അടുത്ത ബന്ധം വെളിപ്പെടുത്തിയത് ദി ഹാപ്പിയസ്റ്റ് മാൻ ഇൻ ദ വേൾഡ് എന്ന ഫിഫ+ ഡോക്യുമെന്ററിയാണ്.ഈ ജോഡി രണ്ട് സ്പാനിഷ് ലാ ലിഗ കിരീടങ്ങളും 2006 ചാമ്പ്യൻസ് ലീഗും ഒരുമിച്ച് നേടി. എന്നാൽ ബ്രസീലിയൻ ഇതിഹാസത്തിന് കുറച്ചുകൂടി കൂടെ നിൽക്കാമായിരുന്നെന്ന് മെസ്സി തന്റെ ആഗ്രഹം വെളിപ്പെടുത്തി.
“സംഭവിച്ചത് മോശമാണ് ,ക്ലബിന് വേണ്ടി ചെയ്ത എല്ലാത്തിനും ശേഷം അദ്ദേഹം അർഹിക്കുന്നില്ല ?ബാഴ്സലോണയുടെ ചരിത്രം മാറ്റിമറിച്ച താരമായിരുന്നു. അദ്ദേഹത്തിന്റെ പോയ വഴി വളരെ വിചിത്രമായിരുന്നു, ”റൊണാൾഡീഞ്ഞോയുടെ വിടവാങ്ങലിനെ കുറിച്ച് മെസ്സി പറഞ്ഞു.”എനിക്ക് അദ്ദേഹത്തോടൊപ്പം കുറച്ച് വർഷങ്ങൾ കൂടി ചെലവഴിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു,” മെസ്സി കൂട്ടിച്ചേർത്തു.
18 year old Messi
— Johnathan Pacino (@johnathonpacino) March 17, 2023
Playing like a G👌
Already at that age here in this 2006 match against Osasuna
He was doing things that left one gob smacked😲🙆♂️
Ronaldinho was still plum at his very peak
But here it's when the pendulum began to shift " the little flea " way pic.twitter.com/RQCPh5idvt
ബ്രസീലിയൻ സൂപ്പർസ്റ്റാർ സ്പാനിഷ് ഭീമന്മാർക്കൊപ്പം തന്റെ ആറ് വർഷത്തിനിടയിൽ 200-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.നിരവധി അംഗീകാരങ്ങൾ നേടുകയും ബാഴ്സലോണയ്ക്കായി മെസ്സിയുടെ ആദ്യ ഗോളിന് ഒരു അസിസ്റ്റ് നൽകുകയും ചെയ്തു.2003 ൽ പാരീസ് സെന്റ് ജെർമെയ്നിൽ നിന്ന് ബാഴ്സലോണയിൽ എത്തിയ ഡീഞ്ഞോ കറ്റാലൻ ക്ലബ്ബിനെ രണ്ട് ലാ ലിഗ കിരീടങ്ങളും രണ്ട് സൂപ്പർകോപ്പ ഡി എസ്പാന കിരീടങ്ങളും ചാമ്പ്യൻസ് ലീഗും നേടാൻ സഹായിച്ചതിന് ശേഷം 2008-ൽ മിലാനിലേക്ക് പോയി.ബാഴ്സലോണയിൽ ലയണൽ മെസ്സിയുടെ വളർച്ചയിലും യൂറോപ്പിലെ വൻ ശക്തിയാവാനുള്ള ബാഴ്സയുടെ വളർച്ചയിലും ഈ ബ്രസീലിയൻ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.