❝ ബ്രസീലിനെതിരെയായ ഫൈനലിൽ ലയണൽ മെസ്സിയെ കാത്തിരിക്കുന്ന റെക്കോർഡുകൾ ❞
കോപ്പ അമേരിക്കയിൽ സൂപ്പർ പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. ലോക ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ ചിരവൈരികളായ ബ്രസീലിലും അർജന്റീനയും കോപ്പ അമേരിക്കയുടെ കലാശ പോരാട്ടത്തിൽ ഏറ്റുമുട്ടാനൊരുങ്ങുകയാണ്.നിലവിലുള്ള ചാമ്പ്യന്മാരായ ബ്രസീലിനെതിരെ 28 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കാനാണ് അര്‍ജന്റീന ഇറങ്ങുന്നത്. ഫൈനലിൽ അർജന്റീനയുടെ എല്ലാ പ്രതീക്ഷയും സൂപ്പർ താരം ലയണൽ മെസിയിലാണ്.അർജന്റീനയ്ക്ക് വേണ്ടി നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളുമായി കോപ്പ അമേരിക്കയിലെ സ്റ്റാർ പെർഫോർമറാണ് ലയണൽ മെസ്സി.
അർജന്റീന ഇതുവരെ കോപ്പയിൽ നേടിയ 11 ഗോളുകളിൽ ഒമ്പതിലും മെസ്സിയുടെ സ്പർശമുണ്ട്. മെസ്സി നേടിയ നേടിയ നാല് ഗോളുകളിൽ രണ്ടെണ്ണം ഫ്രീ കിക്കുകളിൽ നിന്നാണ്. കൊളംബിയക്കെതിരായ സെമിഫൈനൽ പോരാട്ടം അർജന്റീനയ്ക്കായുള്ള മെസ്സിയുടെ 150-ാമത് അന്താരാഷ്ട്ര മത്സരമായിരുന്നു. അര്‍ജന്റീനക്കായി ഏറ്റവും അതികം മത്സരം കളിച്ച മസ്ക്കരാനോയുടെ റെക്കോർഡ് തകർക്കുകയും ചെയ്തു.കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ നേരിടാന്‍ അര്‍ജന്റീന ഇറങ്ങുമ്പോള്‍ ഒരുപിടി റെക്കോര്‍ഡുകളും മെസിയുടെ മുന്പിലുണ്ട്.
📊 | Leo Messi in #CopaAmerica 2021:
— infosfcb (@infosfcb) July 8, 2021
🔹Most Goals (4)
🔸most Assists (5)
🔹Most Dribbles (33)
🔸Most shots on Target (11)
🔹Most Chances Created (20)
🔸 Most acc. Final 3rd Passes (102)
Unmatched! 🇦🇷👑 pic.twitter.com/tqKzMEMn9K
ബ്രസീലിന് എതിരെ ഫൈനലില്‍ ഇറങ്ങുമ്പോള്‍ കോപ്പയില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരങ്ങളുടെ കൂട്ടത്തിലേക്കും മെസി എത്തും. മെസിയുടെ കോപ്പയിലെ 34ാം മത്സരമാവും അത്. ചിലിയുടെ സെര്‍ജിയോ ലിവിങ്സ്റ്റണിനൊപ്പമാണ് മെസിയെത്തുക.150 മത്സരങ്ങളില്‍ നിന്നായി 76 ഗോളാണ് ഇപ്പോള്‍ മെസിയുടെ അക്കൗണ്ടിലുള്ളത്. കോണ്‍മെബോള്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്കോര്‍ ചെയ്ത താരം എന്ന റെക്കോര്‍ഡ് പെലെയുടെ പേരിലാണ്. 92 കളിയില്‍ നിന്ന് 77 ഗോള്‍. ഇത് ബ്രസീലിന് എതിരായ ഫൈനലില്‍ മെസി മറികടക്കുമോയെന്ന ആകാംക്ഷയിലുമാണ് ഫുട്ബോള്‍ ലോകം.
ആറ് കോപ്പ അമേരിക്കയില്‍ നിന്നായി 13 ഗോളാണ് ഇതുവരെ മെസിയില്‍ നിന്ന് വന്നത്. 17 ഗോളുമായി ബ്രസീലിന്റെ സിസിനോ, അര്‍ജന്റീനയുടെ നോര്‍ബെര്‍ടോ മെന്‍ഡെസ് എന്നിവരാണ് മെസിക്ക് മുന്പില് ഇപ്പോഴുള്ളത്. കോപ അമേരിക്ക 2021 ൽ ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് അസിസ്റ്റുകളുമായി ലയണൽ മെസ്സി കോപ്പ അമേരിക്കയുടെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ റെക്കോർഡ് സ്വന്തമാക്കി. കോപ്പ അമേരിക്കയിലെ ആറ് പതിപ്പുകളിൽ (2007-2021) കളിച്ച ആദ്യത്തെ അർജന്റീന ഇന്റർനാഷണൽ ആയി ലയണൽ മെസ്സി മാറി. ജാവിയർ മസ്ചെറാനോയുടെ അഞ്ച് കോപ്പ അമേരിക്ക എന്ന റെക്കോർഡാണ് മെസി മറികടന്നത്.