വിമർശകർ കാണാത്തതാണോ കണ്ടില്ലെന്ന് നടിക്കുന്നതാണോ?ആസ്റ്റൻ വില്ലയിലും അത്യുജ്ജ്വല പ്രകടനവുമായി എമിലിയാനോ മാർട്ടിനസ്
വേൾഡ് കപ്പിലെ അസാധാരണമായ പ്രകടനമായിരുന്നു അർജന്റീനയുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസിന് നിരവധി നേട്ടങ്ങൾ നേടിക്കൊടുത്തത്.വേൾഡ് കപ്പിലെ ഗോൾഡൻ ഗ്ലൗ പുരസ്കാരം നേടിയതിന് പിന്നാലെ ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഫിഫ ബെസ്റ്റ് പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കി.എന്നിരുന്നാലും തന്റെ ക്ലബ്ബായ ആസ്റ്റൻ വില്ലയിൽ അദ്ദേഹത്തിന് ബുദ്ധിമുട്ടേറിയ ഒരു സമയമായിരുന്നു.
സ്റ്റീവൻ ജെറാർഡിന് കീഴിൽ ആസ്റ്റൻ വില്ല മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്.എന്നാൽ പരിശീലകനായി കൊണ്ട് ഉനൈ എംരി വന്നതോടുകൂടി ടീമിന്റെ നല്ല കാലം തെളിഞ്ഞു.തകർപ്പൻ പ്രകടനമാണ് ഇപ്പോൾ പ്രീമിയർ ലീഗിൽ വില്ല നടത്തിക്കൊണ്ടിരിക്കുന്നത്.നേരത്തെ വില്ലയിലെ പ്രകടനത്തിന് ഒരുപാട് വിമർശനങ്ങൾ ഈ അർജന്റീന ഗോൾ കീപ്പർക്ക് നേരിടേണ്ടി വന്നിരുന്നു.
എന്നാൽ ഇപ്പോൾ എമി അത്യുജ്ജ്വല പ്രകടനമാണ് വില്ലയിലും നടത്തുന്നത്. കണക്കുകൾ അതുതന്നെയാണ് തെളിയിക്കുന്നത്.ഇന്ന് നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വില്ല പരാജയപ്പെടുത്തിയിരുന്നു.ഈ മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടാൻ എമിക്ക് സാധിച്ചു എന്ന് മാത്രമല്ല മികച്ച രൂപത്തിലുള്ള പ്രകടനവും അദ്ദേഹം പുറത്തെടുത്തിരുന്നു.
അവസാനമായി പ്രീമിയർ ലീഗിൽ എമി മാർട്ടിനസ് കളിച്ച 8 മത്സരങ്ങളിൽ 6 മത്സരത്തിലും ക്ലീൻ ഷീറ്റ് നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.മാത്രമല്ല ഈ മത്സരങ്ങളിൽ നിന്ന് കേവലം രണ്ട് ഗോളുകൾ മാത്രമാണ് അദ്ദേഹം വഴങ്ങിയിട്ടുള്ളത്.29 സേവുകളാണ് ആകെ ഈ അർജന്റീന ഗോൾകീപ്പർ നടത്തിയിട്ടുള്ളത്.തകർപ്പൻ ഫോമിലാണ് അദ്ദേഹം കളിക്കുന്നത് എന്നുള്ളതിന് ഇതിൽപരം തെളിവായി മറ്റെന്തു വേണം.
Emiliano Dibu Martínez with 11 clean sheets with Aston Villa this season in the Premier League. Six clean sheets in his last eight matches. World Cup, Copa America and Finalissima champion. The Best goalkeeper in the world. 🇦🇷 pic.twitter.com/GSLdm8HloH
— Roy Nemer (@RoyNemer) April 15, 2023
ഇടക്കാലത്ത് ആസ്റ്റൻ വില്ലയിൽ ഗോളുകൾ വഴങ്ങിയപ്പോൾ ഒരുപാട് വിമർശനങ്ങളും പരിഹാസങ്ങളും ഏൽക്കേണ്ടി വന്ന താരമാണ് എമി.പക്ഷേ താരത്തിന്റെ ഈ തകർപ്പൻ പ്രകടനം വിമർശകർ കാണാത്തതാണോ കണ്ടില്ലെന്ന് നടിക്കുന്നതാണോ എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ ചോദിക്കുന്നത്.ഏതായാലും ക്ലബ്ബ് തലത്തിലുമുള്ള ഈ മികവിൽ ആരാധകർ വളരെയധികം സന്തോഷവാന്മാരാണ്.