❝ ഫൈനലിലെ തോൽവിയുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇംഗ്ലണ്ട് മാനേജർ സൗത്ത് ഗേറ്റ് ❞
1966 ന് ശേഷം ഒരു പ്രധാന ടൂര്ണമെന്റിന്റൽ കിരീടം നേടാമെന്നുറച്ച ഇംഗ്ലണ്ട് പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ഇറ്റലിയോട് കീഴടങ്ങിയത്.ഫൈനൽ മത്സരത്തിൻ്റെ ആവേശം അണുവിട പോലും കുറയാതിരുന്ന വെബ്ലിയിലെ മത്സരത്തിൽ നിശ്ചിത സമയത്ത് 1-1 സമനിലയ്ക്ക് ശേഷം പെനാൽറ്റിയിൽ 3-2 ന് പരാജയപെടുകയാണ് ഉണ്ടായത്. ഫൈനലിലെ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുന്നു എന്നു ഇംഗ്ലണ്ട് മാനേജർ ഗാരെത് സൗത്ത്ഗേറ്റ്.അവസാന പെനാൽറ്റി കിക്കെടുക്കാൻ കൗമാരക്കാരനായ ബുക്കായോ സാകയെ തീരുമാനിച്ചത് തന്റെ തീരുമാനം ആയിരുന്നെന്നും ഇംഗ്ലണ്ട് മാനേജർ പറഞ്ഞു.
മത്സരം എക്സ്ട്രാ ടൈമിലും സമനിലയിൽ ആയതോടെ പെനാൽറ്റിയിൽ ഷൂട്ട് ഔട്ടിലേക്ക് നീങ്ങുമെന്നുറപ്പായതോടെ ഇംഗ്ലണ്ട് മാനേജർ ജാദോൺ സാഞ്ചോയെയും മാർക്കസ് റാഷ്ഫോർഡിനെയും 120 ആം മിനുട്ടിൽ പെനാൽറ്റി ടേക്കർമാരായി കൊണ്ട് വന്നു. എന്നാൽ ഇരു താരങ്ങളും പെനാൽറ്റി നഷ്ടപ്പടുത്തി. ഇത് സൗത്ത് ഗേറ്റിന്റെ തെറ്റായ ഒരു തീരുമാനം ആയിരുന്നു. “ഇന്ന് പെനാൽറ്റി എടുക്കുന്നവരെ അവർ പരിശീലനത്തിൽ എന്തുചെയ്തുവെന്നതിനെ അടിസ്ഥാനമാക്കി ഞാൻ ആണ് തീരുമാനിച്ചത്. അതുകൊണ്ട് ഉണ്ടായ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം താൻ ഏൽക്കുന്നു” സൗത് ഗേറ്റ് പറഞ്ഞു.
‘My responsibility’: Gareth Southgate takes blame for shootout selections https://t.co/IEOf60J00q
— Guardian news (@guardiannews) July 12, 2021
“ഇന്ന് ചില സമയങ്ങളിൽ ഞങ്ങൾ പന്ത് കൈവശം വെക്കാൻ ഇംഗ്ലണ്ടിനായില്ല, പ്രത്യേകിച്ച് രണ്ടാം പകുതിയുടെ തുടക്കത്തിൽ. പക്ഷേ ആരെയും കുറ്റപ്പെടുത്താൻ. ഈ ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ തികഞ്ഞ സന്തോഷമാണ്”.ടൂർണമെന്റിന് മുമ്പ് അഞ്ച് അന്താരാഷ്ട്ര മത്സരങ്ങൾ മാത്രം കളിച്ച ആഴ്സണൽ വിംഗർ സാകയുടെ അവസാന പെനാൽറ്റി ജിയാൻലൂയിഗി ഡോണറുമ്മ തടുത്തിടുകയായിരുന്നു.
യൂറോ 96 സെമി ഫൈനലിൽ ജർമനിയോട് സ്വന്തം മണ്ണിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടപ്പോൾ നിർണായക പെനാൽറ്റി നഷ്ടപ്പെടുത്തിയത് സൗത്ത് ഗേറ്റ് ആയിരുന്നു. 2018 ലോകകപ്പിൽ കൊളംബിയയ്ക്കെതിരെയും 2019 നേഷൻസ് ലീഗിൽ സ്വിറ്റ്സർലൻഡിനെതിരെയും ഇംഗ്ലണ്ട് തങ്ങളുടെ അവസാന രണ്ട് പെനാൽറ്റി ഷൂട്ട് ഔട്ടുകളിൽ ഇംഗ്ലണ്ട് വിജയിച്ചിരുന്നു.