“ലോകകപ്പിൽ രണ്ടുപേരും എത്ര ഗോളുകൾ നേടിയിട്ടുണ്ട്” :കളിയാക്കിയവർക്ക് റിച്ചാർലിസണിന്റെ കിടിലൻ മറുപടി | Richarlison
കഴിഞ്ഞ വർഷം എവർട്ടണിൽ നിന്നും ടോട്ടൻഹാമിലേക്ക് 55 മില്യൺ യൂറോയുടെ നീക്കം പൂർത്തിയാക്കിയ ബ്രസീലിയൻ സ്ട്രൈക്കർ റിച്ചാർലിസണ് പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല.ഈ സീസണിൽ ഇരുപത്തിയേഴു മത്സരങ്ങൾ പ്രീമിയർ ലീഗിൽ കളിച്ച താരത്തിന് ഒരു ഗോൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.
സ്ട്രൈക്കറുടെ മോശം ഗോൾ സ്കോറിങ്ങിനെതിരെ വലിയ വിമർശനം ഉയർന്നു വരികയും ചെയ്തു. എന്നാൽ തന്റെ സ്ഥിരതയില്ലാത്ത സ്കോറിംഗ് റെക്കോർഡിനെക്കുറിച്ച് വിമർശിച്ച കലം വിൽസണിന്റെയും മൈക്കൽ അന്റോണിയോയുടെയും ലോകകപ്പ് ഗോളുകളുടെ എണ്ണത്തെക്കുറിച്ച് ചോദിച്ച് തിരിച്ചടിച്ചിരിക്കുകയാണ് ടോട്ടൻഹാം ഹോട്സ്പർ ഫോർവേഡ്.ലിവർപൂളിനെതിരെ എക്സ്ട്രാ ടൈമിൽ നേടിയ ഗോളിന് ശേഷം ജേഴ്സി ഊരിയാണ് റിച്ചാർലിസണ് ഗോളാഘോഷം നടത്തിയത്.
Richarlison's only league goal this season: pic.twitter.com/Y46RhxUvMq
— Teodor (@lfc_teodor) June 2, 2023
ലിവർപൂളിന്റെ ഡിയോഗോ ജോട്ടയുടെ ഗോളിൽ ടോട്ടൻഹാം മത്സരത്തിൽ പരാജയപെട്ടു.ഇതിന്റെ പേരിലാണ് റിച്ചാർലിസൺ ട്രോളുകൾക്ക് വിധേയനായത്.ഫുട്ബോളേഴ്സ് ഫുട്ബോൾ പോഡ്കാസ്റ്റിന്റെ ഒരു എപ്പിസോഡിനിടെ ന്യൂകാസിൽ താരമായ കല്ലം വിൽസണും വെസ്റ്റ് ഹാം താരമായ മൈക്കൽ അന്റോണിയോയും റിച്ചാർലിസണെ കളിയാക്കി.റിചാലിസൺ നാല് ഗോൾ നേടിയെങ്കിലും മൂന്നു തവണയും അത് ഓഫ്സൈഡ് ആയിരുന്നുവെന്നും ജേഴ്സി ഊരിയതിനു മൂന്നു യെല്ലോ കാർഡ് ലഭിച്ചുവെന്നും പറഞ്ഞാണ് താരങ്ങൾ കളിയാക്കിയത്.ടിക് ടോക്കിലെ അവരുടെ പരിഹാസത്തോട് റിച്ചാർലിസൺ പ്രതികരിച്ചു, “ഇരുവർക്കും ലോകകപ്പിൽ എത്ര ഗോളുകൾ ഉണ്ട്?” എന്ന മറു ചോദ്യവുമായാണ്.
🗣️ Antonio: "Richarlison has scored 4 times this season, 3 times he's been offside & taken his top off 4 times."
— SPORTbible (@sportbible) June 2, 2023
🗣️ Wilson: "He's got 4 yellows, he's almost on a suspension!"
Richarlison has snapped back at the pair after making fun at his performances 😅😂 pic.twitter.com/TfYvHLbj7V
ലോകകപ്പിൽ വിൽസൺ രണ്ടു മത്സരങ്ങളിൽ പകരക്കാരനായി മാത്രം ഇറങ്ങിയപ്പോൾ അന്റോണിയോയുടെ ജമൈക്ക യോഗ്യത പോലും നേടിയിരുന്നില്ല.ബ്രസീലിയൻ ഫോർവേഡ് ഖത്തർ ലോകകപ്പിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതിനാൽ ആ പ്രതികരണം കേവലം ധീരതയേക്കാൾ കൂടുതലായിരുന്നു. ഗോൾ ഓഫ് ദ ടൂർണമെന്റ് അവാർഡ് നേടിയ സെർബിയയ്ക്കെതിരായ ഗംഭീരമായ അക്രോബാറ്റിക് പ്രയത്നം ഉൾപ്പെടെ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടി, റിച്ചാർലിസൺ തനിക്ക് ആഗോള വേദിയിൽ തിളങ്ങാൻ കഴിയുമെന്ന് തെളിയിച്ചു., അന്താരാഷ്ട്ര വേദിയിൽ ഇംഗ്ലണ്ടിനെയും ജമൈക്കയെയും പ്രതിനിധീകരിച്ചിട്ടുള്ള അന്റോണിയോ ഇതുവരെ ഒരു ലോകകപ്പിൽ പങ്കെടുത്തിട്ടില്ല. വിൽസണാകട്ടെ, ഖത്തറിൽ രണ്ട് പകരക്കാരനായി കളിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ സാധിച്ചില്ല.
I just stumbled onto this video on IG of Callum Wilson and Michail Antonio laughing their asses off at Richarlison. Hadn’t seen it before. It’s absolute gold 🤣🤣🤣 pic.twitter.com/UB3oEzzXAi
— Brooklyn Gunner (aka James) (@brooklyngunner) May 30, 2023