❝ ബാഴ്സലോണ പ്രതിരോധത്തിന് കരുത്തേകാനെത്തുന്ന അർജന്റീന യുവ താരം ❞

ഒരു കാലത്ത് മുന്നേറ്റ നിരയോടൊപ്പം തന്നെ കിടപിടിക്കുന്ന കരുത്തുറ്റ പ്രതിരോധ നിരയായിരുന്നു ബാഴ്സലോണയുടെ ശക്തി. രണ്ടായതിന്റെ തുടക്കം മുതൽ യൂറോപ്പിൽ ബാഴ്സ പുലർത്തിയ ആധിപത്യത്തിന്റെയും നേടിയ കിരീടങ്ങളുടെയും പിന്നിൽ പ്രതിരോധ താരങ്ങൾ വഹിച്ച പങ്ക് വലുത് തന്നെയായിരുന്നു. എന്നാൽ പ്രധാന താരങ്ങൾ കളമൊഴിഞ്ഞതും ,മറ്റു പല താരങ്ങളും ഫോമിലേക്ക് ഉയരാത്തത് മൂലവും പ്രതിരോധത്തിൽ ബാഴ്സക്ക് പഴയ ശക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. 2015 നു ശേഷം ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിക്കാത്തതും .ലാലിഗയിൽ പഴയ ആധിപത്യം നഷ്ടപെട്ടതിനെല്ലാം ഈ ചോരുന്ന പ്രതിരോധത്തിന് വലിയ പങ്കുണ്ട്. കഴിഞ്ഞ സീസണുകളിൽ വലിയ പ്രതീക്ഷയോടെ എത്തിച്ച പല താരങ്ങൾക്കും അവരുടെ മികവ് പുറത്തെടുക്കാൻ സാധിച്ചില്ല. കഴിഞ്ഞ സീസണിൽ യുവ താരങ്ങളെ ഉപയോഗിച്ചാണ് പരിശീലകൻ കൂടുതൽ മത്സരങ്ങളും കളിച്ചത്. ഉയർന്ന നിലവാരമുള്ള ഒരു പ്രതിരോധ താരത്തിന്റെ അഭാവം ബാഴ്സ നിരയിൽ നിഴലിച്ചു .

എന്നാൽ ബാഴ്സയുടെ പ്രതിരോധ പ്രശ്നങ്ങൾക്ക് പരിഹാരം എന്നോണം ഒരു യുവ താരം സീനിയർ ടീമിലേക്ക് കടന്നു വരികയാണ്. 19 കാരനായ അർജന്റീന ഡിഫൻഡർ സാന്റിയാഗോ മിംഗോ റാമോസാണ്.2001 നവംബർ 21 ന് അർജന്റീനയിലെ കോർഡോബയിൽ ജനിച്ച സാന്റിയാഗോ മിംഗോ റാമോസ് 2015 ൽ 14 ആം വയസ്സിൽ അർജന്റീനയിലെ പ്രശസ്ത ക്ലബായ ബോക ജൂനിയേഴ്സിനായി ഒപ്പുവെച്ചു. ലെഫ്റ്റ് ഫൂട്ടഡ് ഡിഫൻഡർ യൂത്ത് ലെവലിൽ തന്നെ തന്റെ പ്രതിഭ അറിയിച്ചു കൊടുത്ത താരമായിരുന്നു. കളിക്കളത്തിലെ മികച്ച മനോഭാവവും ,പൊസിഷനിങ്ങും , ഗെയിം റീഡിങ്ങും , മികച്ച ഏരിയൽ ഗെയിമും, വിഷനും എല്ലാം കൊണ്ടും തികഞ്ഞൊരു സെൻട്രൽ ഡിഫൻഡർ തന്നെയാണ് റാമോസ്.

സെൻട്രൽ ബാക്കായയും, ലെഫ്റ്റ് ബാക്കയും ഒരു പോലെ കളിയ്ക്കാൻ കഴിവുള്ള താരമാണ് റാമോസ്.ബോക ജൂനിയേഴ്സിനൊപ്പം രണ്ടു സൗഹൃദ മത്സരങ്ങൾ കളിച്ച റാമോസ് കോപ ലിബർട്ടഡോറസ് മത്സരങ്ങൾക്കുള്ള ടീമിൽ അംഗമായിരുന്നു. ബൊക്ക ജൂനിയേഴ്സിന്റെ റിസർവ് ടീമിൽ അംഗമായ റാമോസിനെ 2020 ലാണ് ബാഴ്സ ക്യാമ്പ് നൗവിൽ എത്തിക്കുന്നത്. സെഗുണ്ട ബി ഡിവിഷനിൽ ബാഴ്സയുടെ ബി ടീമിനോടപ്പം കളിച്ച സെൻട്രൽ ഡിഫൻഡർ കഴിഞ്ഞ ദിവസം നടന്ന പ്രീ സീസൺ മത്സരത്തിൽ ആദ്യമായി ബാഴ്സയുടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ബാഴ്സയുടെ ബി ടീമിൽ കോമസിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ റാമോസ് പ്രതിരോധത്തിൽ വിശ്വസിക്കാവുന്ന ഒരാളായി വളർന്നു.

ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുമ്പോൾ മികച്ച മുന്നേറ്റം നടത്തുന്ന താരത്തിന്റെ ഡ്രിബ്ലിങ് മികവ് എടുത്തു പറയേണ്ടതാണ്. മുന്നേറി കളിക്കുമ്പോഴും ഉറച്ച പ്രതിരോധം താരത്തിന്റെ പ്രത്യേകതയാണ്.മൂർച്ചയുള്ളതും ആകർഷകവുമായ പാസിംഗ്, മോശം തീരുമാനങ്ങളില്ല, അനാവശ്യമായ ടാക്കിളുകളൊന്നുമില്ല റാമോസിന്റെ വലിയ പ്രത്യേകതയാണ്.186 സെന്റി മീറ്റർ ഉയരം മാത്രമുള്ള റാമോസിന്റെ ഹെഡിങ് മികവ് എടുത്തു പറയേണ്ടതാണ്. ഒരു സീസണിലെ പ്രകടനം കൊണ്ട് തന്നെ റാമോസിന് ധാരാളം ആവശ്യക്കാരുണ്ടായി. ബാഴ്‌സയുടെ കടബാധ്യതകൾക്കിടയിലും റാമോസിനെ വിൽക്കാൻ തയ്യാറല്ലെന്ന് ക്ലബ് പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ റാമോസ് മിംഗോ കൈവരിച്ച പുരോഗതി അവശ്വസനീയമാണ്. ഈ കാരണ കൊണ്ട് തന്നെയാണ് കൂമാൻ 19 കാരനെ ആദ്യ ടീമിലെടുത്തത്. ഇതിഹാസ താരം പുയോളിനും ,പിക്വെക്കും പറ്റിയ ഒരു പകരക്കാരൻ എന്നാണ് അര്ജന്റീന താരത്തെ വിശേഷിപ്പിക്കുന്നത്.ഭാവിയിൽ ബാഴ്സയ്ക്കൊപ്പം അർജന്റീന ദേശീയ ടീമിന്റെയും പ്രതിരോധത്തിന്റെ താക്കോൽ സ്ഥാനത്തെത്താൻ കഴിവുള്ള താരമാണ് 19 കാരൻ.

Rate this post