കൈലിയൻ എംബാപ്പെക്ക് മുന്നിൽ ‘നൂറ്റാണ്ടിന്റെ ഓഫർ’ വെച്ച് പിഎസ്ജി |Kylian Mbappe |PSG
ഫ്രഞ്ച് ലീഗ് 1 ചാമ്പ്യന്മാരായ പിഎസ്ജിയും സൂപ്പർ താരം കൈലിയൻ എംബാപ്പെയും തമ്മിലുള്ള ബന്ധം അത്ര മികച്ച രീതിയിലല്ല മുന്നോട്ട് പോകുന്നത്.അടുത്ത സീസണിന്റെ അവസാനത്തോടെ തന്റെ കരാർ പുതുക്കില്ലെന്ന് ഫ്രഞ്ച് താരം പറഞ്ഞതിനെത്തുടർന്ന് ഇരുവരും തമ്മിലുള്ള ബന്ധം കഴിഞ്ഞ മാസം കൂടുതൽ വഷളായി മാറുകയും ചെയ്തു.
അദ്ദേഹം കരാർ അവസാനിപ്പിച്ചാൽ പിഎസ്ജിക്ക് സ്വന്തമാക്കാൻ ചെലവഴിച്ച 180 മില്യൺ യൂറോയിൽ (197 മില്യൺ ഡോളർ) ഒന്നും തിരിച്ചുപിടിക്കാൻ കഴിയില്ല. എന്നാൽ എംബാപ്പയെ ഫ്രീയായി വിടില്ലെന്ന് പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖെലൈഫി പറഞ്ഞു.കഴിഞ്ഞ അഞ്ച് സീസണുകളിൽ ലീഗ് 1-ന്റെ ടോപ് സ്കോററായ എംബാപ്പെ റയൽ മാഡ്രിഡിലേക്കുള്ള മാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു. എംബപ്പേ ലിഗ് 1 ചാമ്പ്യന്മാരുമായുള്ള കരാർ പുതുക്കണമെന്ന് PSG പ്രസിഡന്റ് ആഗ്രഹിക്കുന്നുണ്ട്.
പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം എംബാപ്പെയ്ക്ക് മുന്നിൽ 1 ബില്യൺ യൂറോയുടെ 10 വർഷത്തെ കരാർ ഓഫർ ചെയ്തിരിക്കുകയാണ് പിഎസ്ജി. നടന്നാൽ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കായിക കരാറായിരിക്കും ഇത്.കരാർ ഫ്രഞ്ച് സ്ട്രൈക്കറെ 34 വയസ്സ് വരെ ക്ലബ്ബുമായി ബന്ധിപ്പിച്ച് നിലനിർത്തുകയും അടിസ്ഥാനപരമായി ഒരു ആജീവനാന്ത ഇടപാടായി മാറും.
🚨 PSG are preparing to offer Kylian Mbappé a 10-year contract, worth over €1 billion. The Emir of Qatar himself has given the green light on the deal. 🇶🇦
— Transfer News Live (@DeadlineDayLive) July 21, 2023
(Source: @defcentral) pic.twitter.com/b3ILCyhMNG
എന്നാൽ പണം തന്നെ പ്രചോദിപ്പിക്കുന്നില്ലെന്നും റയൽ മാഡ്രിഡിനായി കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനാൽ ലഭ്യമായ എല്ലാ കിരീടങ്ങളും തനിക്ക് നേടാമെന്നും എംബാപ്പെ പിഎസ്ജിയോട് പറഞ്ഞു.ഒന്നുകിൽ പുതിയ കരാർ അംഗീകരിക്കുകയോ അല്ലെങ്കിൽ ഈ സമ്മറിൽ ക്ലബ് വിടുകയോ ചെയ്യണമെന്ന് എംബാപ്പെയെ പിഎസ്ജി അറിയിചിരുന്നു.