ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു , നെയ്മർ ടീമിലേക്ക് മടങ്ങിയെത്തി |Brazil
അടുത്ത മാസം നടക്കുന്ന സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ പ്രാരംഭ രണ്ട് റൗണ്ടുകൾക്കായുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് കോച്ച് ഫെർണാണ്ടോ ഡിനിസ്. സൗദി ക്ലബ് അൽ നാസറിലേക്ക് ചേക്കേറിയ സൂപ്പർ താരം നെയ്മറും ബ്രസീൽ ടീമിലേക്ക് തിരിച്ചെത്തി.
പരിക്ക് മൂലം ഈ വര്ഷം ആദ്യ നടന്ന സൗഹൃദ മത്സരങ്ങളിൽ നെയ്മർ ബ്രസീലിനായി കളിച്ചിരുന്നില്ല. ബെലെമിൽ സെപ്തംബർ 8ന് ബൊളീവിയയെ നേരിടുന്ന ബ്രസീൽ നാല് ദിവസത്തിന് ശേഷം ലിമയിൽ പെറുവിനെ നേരിടും.മിഡ്ഫീൽഡർ ലൂക്കാസ് പാക്വെറ്റയെ ഫിഫ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ടീമിൽ നിന്നും ഒഴിവാക്കി.
ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), എഡേഴ്സൺ (മാഞ്ചസ്റ്റർ സിറ്റി), ബെന്റോ (അത്‌ലറ്റിക്കോ പരാനൻസ്).
ഡിഫൻഡർമാർ: ഡാനിലോ (യുവന്റസ്), റെനാൻ ലോഡി (മാർസെയിൽ), റോജർ ഇബാനെസ് (അൽ-അഹ്‌ലി), ഗബ്രിയേൽ മഗൽഹെസ് (ആഴ്സണൽ), മാർക്വിനോസ് (പാരീസ് സെന്റ് ജെർമെയ്ൻ), നിനോ (ഫ്ലൂമിനൻസ്), വാൻഡേഴ്സൺ (മൊണാക്കോ), കയോ ഹെൻറിക് (മൊണാക്കോ) .
മിഡ്ഫീൽഡർമാർ: ആന്ദ്രേ (ഫ്ലൂമിനൻസ്), ബ്രൂണോ ഗ്വിമാരെസ് (ന്യൂകാസിൽ), കാസെമിറോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ജോലിന്റൺ (ന്യൂകാസിൽ), റാഫേൽ വീഗ (പാൽമീറസ്).
Lista anunciada! ✍️🇧🇷
— CBF Futebol (@CBF_Futebol) August 18, 2023
O treinador Fernando Diniz divulgou os 23 nomes que integrarão o elenco da Seleção Brasileira Masculina nas duas primeiras rodadas das Eliminatórias da Copa do Mundo 2026.
O primeiro jogo será contra a Bolívia e está marcado para o dia 8 de setembro, no… pic.twitter.com/j46QSt8Med
ഫോർവേഡുകൾ: ആന്റണി (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്സണൽ), മാത്യൂസ് കുൻഹ (വോൾവർഹാംപ്ടൺ), നെയ്മർ (അൽ-ഹിലാൽ), റിച്ചാർലിസൺ (ടോട്ടൻഹാം), റോഡ്രിഗോ (റിയൽ മാഡ്രിഡ്), വിനീഷ്യസ് ജൂനിയർ (റിയൽ മാഡ്രിഡ്).