‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ലയണൽ മെസ്സി പന്തിൽ ചെയ്യുന്നു’ : ടെന്നീസ് താരം ഡാനിൽ മെദ്വദേവ് |Lionel Messi |Cristiano Ronaldo
ലയണൽ മെസ്സി vs ക്രിസ്റ്റ്യാനോ റൊണാൾഡോ ചർച്ചയിൽ പങ്കെടുത്ത ഏറ്റവും പുതിയ അത്ലറ്റാണ് റഷ്യൻ ടെന്നീസ് താരം ഡാനിൽ മെദ്വദേവ്. റൊണാൾഡോയ്ക്ക് ഒരിക്കലും ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങൾ അർജന്റീന ക്യാപ്റ്റൻ ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് ലോക മൂന്നാം നമ്പർ താരം ലയണൽ മെസ്സിയെ റോജർ ഫെഡററുമായി താരതമ്യം ചെയ്തു.
കഴിഞ്ഞ വർഷം ഖത്തർ ലോകകപ്പ് നേടിയ ശേഷം ഫുട്ബോളിൽ ഉള്ളതെല്ലാം നേടിയെടുത്ത മെസ്സി എക്കാലത്തെയും മികച്ച കളികളിൽ ഒരാളായി മാറിയിരിക്കുകയാണ്. “മെസിയോ റൊണാൾഡോയോ? രണ്ടു പേരെയും ഞാൻ ബഹുമാനിക്കുന്നു. ക്രിസ്റ്റ്യാനോയ്ക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ലിയോ പന്തുകൊണ്ട് ചെയ്യുന്നു എന്ന് മാത്രം. മെസ്സി ഫെഡററെ പോലെയാണ്. അവർ അത് എങ്ങനെ ചെയ്യുന്നുവെന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയില്ല ”കാലങ്ങൾ പഴക്കമുള്ള മെസ്സി-റൊണാൾഡോ സംവാദത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ചോദിച്ചപ്പോൾ മെദ്വദേവ് പറഞ്ഞു.
ഇതാദ്യമായല്ല മെസ്സിയെ ഫെഡററുമായി താരതമ്യം ചെയ്യുന്നത്.ആരാധകർ പലപ്പോഴും ക്രിസ്റ്റ്യാനോ റൊണാൾഡോയെ റാഫേൽ നദാലുമായാണ് താരതമ്യപ്പെടുത്താറുള്ളത്. ബയേൺ മ്യൂണിക്കിന്റെ വലിയ ആരാധകനായ മെദ്വദേവ്.അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പരാമർശങ്ങൾ റൊണാൾഡോ-മെസ്സി ആരാധകർക്കിടയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിയൊരുക്കി.
🗣️ Daniil Medvedev: “Messi does things with the ball that Cristiano can't do.” pic.twitter.com/Q7u5XdCJ32
— Barça Worldwide (@BarcaWorldwide) September 10, 2023
2023ലെ യുഎസ് ഓപ്പണിന്റെ ഫൈനലിൽ ഡാനിൽ മെദ്വദേവ് നൊവാക് ജോക്കോവിച്ചിനോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടു. ലോക മൂന്നാം നമ്പർ താരം സെർബിയൻ എയ്സിനോട് 6-3, 7-6, 6-3 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ഇതോടെ, ദ്യോക്കോവിച്ച് തന്റെ 24-ാം ഗ്രാൻഡ്സ്ലാം കിരീടവും സ്വന്തമാക്കി. അടുത്തിടെ അവസാനിച്ച അന്താരാഷ്ട്ര ഇടവേളയിൽ റൊണാൾഡോയും മെസ്സിയും അവരുടെ ദേശീയ ടീമിന്റെ ഭാഗമായിരുന്നു.
Daniil Medvedev on Messi vs Ronaldo:
— MC (@CrewsMat10) September 9, 2023
“Messi or Ronaldo? I respect both. It's just that Leo does things with the ball that Cristiano cannot do. In this, Messi looks like Federer. You don't understand how they do it."
[Instagram broadcast with journalist Maria Komandnaya] pic.twitter.com/wdZ338RUnj