ഇറ്റാലിയൻ ക്ലബ് യുവന്റസിനെതിരെ കസ് കൊടുക്കാനൊരുങ്ങി അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇറ്റാലിയൻ ക്ലബായ യുവന്റസിലെ സമയം അത്ര മികച്ചതായിരുന്നില്ല. അടുത്തിടെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പോർച്ചുഗീസ് താരം യുവന്റസിന് വേണ്ടി കളിച്ച സമയത്തെ ശമ്പളം നൽകാത്തതിന്റെ പേരിൽ ക്ലബ്ബിനെതിരെ കേസ് കൊടുക്കാൻ ഒരുങ്ങുകയാണ്.

ഇറ്റാലിയൻ ഔട്ട്‌ലെറ്റ് ലാ ഗസറ്റ ഡെല്ലോ സ്‌പോർട് ഇന്ന് റിപ്പോർട്ട് ചെയ്തത് റൊണാൾഡോ ഇപ്പോൾ ബിയാൻകോനേരിക്കെതിരെ കേസെടുക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നു എന്നാണ്.COVID കാലഘട്ടത്തിൽ ക്ലബ് 19.9 ദശലക്ഷം യൂറോ അദ്ദേഹത്തിന് നൽകിയില്ല.റൊണാൾഡോ ഇതിനകം തന്നെ ടൂറിൻ പ്രോസിക്യൂട്ടറുടെ ഓഫീസുമായി സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയും അതിന് ശേഷം നിയമനടപടി സ്വീകരിക്കാനുള്ള തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്.

2018-ൽ റയൽ മാഡ്രിഡ് വിട്ടതിന് ശേഷം ക്ലബ്ബിലേക്ക് സൈൻ ചെയ്‌ത പോർച്ചുഗീസ് താരം ടൂറിനിൽ മൂന്ന് വർഷം ചെലവഴിച്ചു. ഈ വർഷം ജനുവരിയിൽ സൗദി പ്രോ ലീഗ് ടീമായ അൽ-നാസറിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി.134 മത്സരങ്ങളിൽ നിന്ന് 101 ഗോളുകൾ യുവെക്കായി പോർച്ചുഗീസ് താരം നേടിയിട്ടുണ്ട്.ഓൾഡ് ലേഡിക്ക് രണ്ട് സീരി എ കിരീടങ്ങളും കോപ്പ ഇറ്റാലിയ ട്രോഫിയും നേടിക്കൊടുത്തു.

അടുത്ത കാലത്തായി യുവന്റസിനെതിരെ കളിക്കാർ ആരോപണവുമായി തിരിഞ്ഞിരുന്നു.റൊണാൾഡോ മാത്രമല്ല ബിയാൻകോനേരിയുമായി നിയമ പോരാട്ടം നടത്തുന്നത്.തന്റെ പ്രൊഫഷണൽ കരിയറിന്റെ ഭൂരിഭാഗവും ക്ലബ്ബിൽ ചെലവഴിച്ച ലിയോനാർഡോ ബോണൂച്ചി യുവന്റസിനെതിരെ കേസ് കൊടുക്കാൻ ഒരുങ്ങുകയാണ്.

Rate this post