‘കളിക്കാനുള്ളത് അഞ്ചു മത്സരങ്ങൾ’ : ഇന്റർ മയാമിയെ പ്ലെ ഓഫിലെത്തിക്കാൻ ലയണൽ മെസ്സിക്ക് സാധിക്കുമോ ? |Inter Miami

പരിക്കേറ്റ ലയണൽ മെസ്സിയുടെ അഭാവത്തിൽ ഒർലാൻഡോ സിറ്റിക്കെതിരെ കടുത്ത പോരാട്ടത്തിനൊടുവിൽ ഇന്റർ മിയാമി സമനില നേടിയിരുന്നു. സമനിലയോടെ ഇന്റർ മയാമി അവരുടെ നേരിയ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി.രണ്ടാം പകുതിയുടെ തുടക്കത്തിൽ 52-ാം മിനിറ്റിൽ ഡേവിഡ് റൂയിസ് വലകുലുക്കിയതോടെ മിയാമി ലീഡ് നേടി.

റൂയിസിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു സുപ്രധാന നിമിഷമായിരുന്നു, തന്റെ ജന്മനാടായ ക്ലബ്ബിനായി 17-ാം സീനിയർ മത്സരത്തിൽ തന്റെ രണ്ടാമത്തെ കരിയർ ഗോൾ അടയാളപ്പെടുത്തി.എന്നാൽ 66-ാം മിനിറ്റിൽ ഡങ്കൻ മഗ്യൂർ നേടിയ ഗോളിൽ ഒർലാൻഡോ സിറ്റി സമനില പിടിച്ചു.പരിക്ക് മൂലം ലയണൽ മെസ്സി ഇല്ലാതെയാണ് ഇന്റർ മയാമി ഇറങ്ങിയതെങ്കിലും പ്ലേ ഓഫ് സ്ഥാനത്തിനായുള്ള അന്വേഷണത്തിൽ വിലപ്പെട്ട ഒരു പോയിന്റ് നേടി.

മേജർ ലീഗ് സോക്കറിൽ 29 മത്സരങ്ങൾ കളിച്ച ഇന്ററെർ മയാമി 9 വിജയത്തോടെ 32 പോയിന്റാണ് നേടിയിരിക്കുന്നത്. നിലവിൽ 14 ആം സ്ഥാനത്താണ് മയാമി.ഒമ്പതാമത്തെയും അവസാനത്തെയും പ്ലേഓഫ് ബെർത്ത് സ്ഥാനത്തുള്ള ന്യൂയോർക്ക് സിറ്റി എഫ്‌സിയെക്കാൾ അഞ്ച് പോയിന്റ് മാത്രം പിന്നിലാണ് മയാമി.ന്യൂ യോർക്കും പത്താം സ്ഥാനത്തുള്ള D.C. യുണൈറ്റഡും മയമിയേക്കാൾ രണ്ട് ലീഗ് മത്സരങ്ങൾ കൂടുതൽ കളിച്ചിട്ടുണ്ട്.ഒർലാൻഡോയ്‌ക്കെതിരായ മത്സരത്തിൽ വിജയം നേടാൻ സാധിച്ചിരുന്നെങ്കിൽ മയാമി പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തെത്തുമായിരുന്നു.

മയമിക്ക് ലീഗിൽ വെറും അഞ്ച് മത്സരങ്ങൾ മാത്രമാണ് കളിക്കാനുള്ളത്. പ്ലേഓഫിലെത്താൻ ഈസ്റ്റേൺ കോൺഫറൻസ് സ്റ്റാൻഡിംഗിൽ ഇന്റർ മിയാമി ഒമ്പതാം സ്ഥാനമെങ്കിലും നേടണം.അവസാന പ്ലേ ഓഫ് സ്‌പോട്ടിൽ നിന്ന് അഞ്ച് പോയിന്റ് മാത്രം പിന്നിലാണ് മയാമി.അറ്റ്ലാന്റ യുണൈറ്റഡ്, എൻ‌വൈ‌സി‌എഫ്‌സി, ഷാർലറ്റ് എഫ്‌സി (2x), ചിക്കാഗോ ഫയർ എന്നിവയ്‌ക്കെതിരെയാണ് ഇന്റർ മിയാമിക്ക് കളിക്കേണ്ടത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ പരിക്ക് മയമിയുടെ പ്ലെ ഓഫ് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.

Rate this post