തകർപ്പൻ ജയങ്ങളുമായി അണ്ടർ 17 വേൾഡ് കപ്പിന്റെ അവസാന പതിനാറിൽ സ്ഥാനം പിടിച്ച് ബ്രസീലും അർജന്റീനയും | FIFA U-17 World Cup
കരുത്തരായ ഇംഗ്ലണ്ടിനെ കീഴടക്കി ഫിഫ അണ്ടർ 17 വേൾഡ് കപ്പിന്റെ പ്രീ ക്വാർട്ടറിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ. ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ നടനാണ് മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രസീൽ വിജയം നേടിയത്. ഇരു ടീമുകളും അവസാന 16-ലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.
മൂന്നു മത്സരങ്ങളിൽ നിന്നും 6 പോയിന്റ് നേടി ഗ്രൂപ് ജേതാക്കളായാണ് ഇംഗ്ലണ്ട് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. 6 പോയിന്റുള്ള ബ്രസീൽ ഗ്രൂപ്പ് റണ്ണേഴ്സ് അപ്പുമായി മുന്നേറി. മത്സരത്തിന്റെ 43 ആം മിനുട്ടിൽ കൗവ ഏലിയാസ് ബ്രസീലിനെ മുന്നിലെത്തിച്ചു . താരത്തിന്റെ ടൂർണമെന്റിലെ തന്റെ നാലാമത്തെ ഗോൾ ആയിരുന്നു ഇത്. 54 ആം മിനുട്ടിൽ ഡാ മാറ്റയുടെ ഗോളിൽ ബ്രസീൽ ലീഡുയർത്തി. 71 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും ജോയൽ എൻഡാലയെ ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോൾ നേടി.
ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തി; പോളണ്ടിനെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി അവസാന പതിനാറിലേക്ക് യോഗ്യത നേടി. മത്സരത്തിന്റെ 34 ആം മിനുട്ടിൽ തിയാഗോ ലാപ്ലേസ് നേടിയ ഗോളിൽ അര്ജന്റീന ലീഡ് നേടി. 46 ആം മിനുട്ടിൽ അഗസ്റ്റിൻ റൂബർട്ടോ അർജന്റീനയുടെ രണ്ടാം ഗോൾ നേടി. 52 ആം മിനുട്ടിൽ സുബിയാബ്രെ മൂന്നാം ഗോളും 86 ആം മിനുട്ടിൽ പകരക്കാരനായ സാന്റിയാഗോ ലോപ്പസ് ക്ലിനിക്കൽ ലോ ഡ്രൈവിലൂടെ നാലാം ഗോളും നേടി.
Argentina U17 win 4-0 vs. Poland at the World Cup and top the group. https://t.co/FeJg6z0rP2 pic.twitter.com/ZoTVEK6iTW
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) November 17, 2023
ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും തോറ്റ പോളണ്ട് അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. 3 മത്സരങ്ങളിൽ നിന്നും 6 പോയിന്റുമായി അര്ജന്റീന ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തും സെനഗൽ രണ്ടാം സ്ഥാനത്തുമാണ്.