‘അവസാന മത്സരത്തിന്റെ ഫലം നോക്കണ്ട ബ്രസീൽ എല്ലായ്പ്പോഴും അപകടകരമായ എതിരാളികളാണ്’ : ലയണൽ സ്കലോനി | Brazil vs Argentina
വെറ്ററൻ വിംഗർ എയ്ഞ്ചൽ ഡി മരിയയ്ക്ക് ബ്രസീലിനെതിരായ ടീമിന്റെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള അർജന്റീനയുടെ സ്റ്റാർട്ടിംഗ് ലൈനപ്പിലേക്ക് മടങ്ങിയെത്താമെന്ന് ആൽബിസെലെസ്റ്റ് മാനേജർ ലയണൽ സ്കലോനി പറഞ്ഞു.കഴിഞ്ഞ വ്യാഴാഴ്ച ഉറുഗ്വേയോട് ഹോം ഗ്രൗണ്ടിൽ 2-0 ന് തോറ്റ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഡി മരിയ താൻ പൂർണ്ണമായും സുഖം പ്രാപിച്ചതായി കാണിച്ചു.
“ഞാൻ ടീമിനെ തീരുമാനിച്ചു, പക്ഷേ ഞാൻ ഇതുവരെ അവരോട് പറഞ്ഞിട്ടില്ല, ഇനി ആദ്യം അതാണ് ചെയ്യാൻ പോകുന്നത്. മറ്റ് സഹതാരങ്ങൾക്കുള്ളത് പോലെ ഡിമരിയയും ഒരു തുടക്കക്കാരനാകാൻ സാധ്യതയുണ്ട്. ടീമിൽ കൂടുതൽ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല, എന്നാൽ ചില മാറ്റങ്ങൾ തീർച്ചയായും ഉണ്ടാകും” വാർത്താ സമ്മേളനത്തിൽ സ്കലോനി പറഞ്ഞു.റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പോർട്ടോ മിഡ്ഫീൽഡർ നിക്കോ ഗോൺസാലസിന് പകരക്കാരനായാണ് ഡി മരിയ എത്തുന്നത്. മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ് ജൂലിയൻ അൽവാരസിന്റെ സ്ഥാനത്ത് ഇന്റർ മിലാൻ ക്യാപ്റ്റൻ ലൗട്ടാരോ മാർട്ടിനെസിനും തുടക്കം കുറിച്ചേക്കും.
“ചില മാറ്റങ്ങളുണ്ടാകാം, പക്ഷേ അത് ഉറുഗ്വേയ്ക്കെതിരെയുള്ള അവരുടെ കൊണ്ടായിരിക്കില്ല. നല്ലതോ ചീത്തയോ ആയ ഒരു കളി കാരണം ഞാൻ ടീമിനെ മാറ്റാൻ പോകുന്നില്ല. ഏത് മാറ്റവും പ്രത്യേകമായി ടീമിന്റെ സവിശേഷതകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. നമ്മൾ നേരിടുന്ന എതിരാളികളെയും അനുസരിച്ചായിരിക്കും” സ്കെലോണി പറഞ്ഞു.10 ടീമുകളുള്ള സൗത്ത് അമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു,
Veteran winger Angel #DiMaria could return to Argentina's starting lineup for the team's #FIFAWorldCupQualifier against #Brazil, Albiceleste manager Lionel Scaloni said. pic.twitter.com/wnGhq3rkGE
— IANS (@ians_india) November 21, 2023
രണ്ടാം സ്ഥാനത്തുള്ള ഉറുഗ്വേയേക്കാൾ രണ്ട് പോയിന്റ് മുന്നിലാണ്. കഴിഞ്ഞ മൂന്ന് യോഗ്യതാ മത്സരങ്ങളിൽ രണ്ടെണ്ണം തോൽക്കുകയും ഒരെണ്ണം സമനിലയിലാവുകയും ചെയ്ത ബ്രസീൽ അഞ്ചാം സ്ഥാനത്താണ്.ടിറ്റെയുടെ വിടവാങ്ങലിനെ തുടർന്ന് ജൂലൈയിൽ മാനേജരായി നിയമിതനായ മാനേജർ ഫെർണാണ്ടോ ദിനിസിന് കീഴിൽ അസ്ഥിരമായ ഫോം ഉണ്ടായിരുന്നിട്ടും തന്റെ കളിക്കാർ അഞ്ച് തവണ ലോക ചാമ്പ്യനെ വിലകുറച്ച് കാണില്ലെന്ന് സ്കലോനി പറഞ്ഞു.“അവരുടെ അവസാന മത്സരത്തിന്റെ ഫലം പരിഗണിക്കാതെ തന്നെ ബ്രസീൽ എല്ലായ്പ്പോഴും അപകടകരമായ എതിരാളികളാണ്,” സ്കലോനി പറഞ്ഞു. 28 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ച മറക്കാനയിൽ വീണ്ടും ബ്രസീലുമായി ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ് അര്ജന്റീന.
Lionel Scaloni holds a press conference before Argentina’s match vs. Brazil. https://t.co/wSyVFfDrxp pic.twitter.com/vtGd1bVIS2
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) November 20, 2023
“ഞങ്ങൾ ബ്രസീലിനെതിരെ അവരുടെ സ്വന്തം തട്ടകത്തിലാണ് കളിക്കുന്നത്. കോപ്പ അമേരിക്കയെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല , ഇത് ഞങ്ങളെ സഹായിക്കില്ല.അത് രണ്ടര വർഷം മുമ്പ് സംഭവിച്ചു. അതിനുശേഷം ഒരുപാട് സംഭവിച്ചു, രണ്ട് ടീമുകളിലെയും കളിക്കാർ വ്യത്യസ്തരാണ്. നമ്മൾ വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, കാരണം അതാണ് പ്രധാനം”സ്കലോനി പറഞ്ഞു.
“കൊളംബിയക്കെതിരായ ബ്രസീലിന്റെ മത്സരം നിങ്ങൾ നോക്കണം, ബ്രസീൽ പരാജയപ്പെട്ടുവെങ്കിലും മികച്ച പ്രകടനമാണ് ബ്രസീൽ കാഴ്ചവച്ചത്. കൊളംബിയക്കെതിരെ 76 മിനിറ്റിൽ വിജയഗോൾ പിറക്കുന്നത് വരെ ബ്രസീൽ തകർപ്പൻ പ്രകടനം നടത്തി. ബ്രസീൽ വളരെ മികച്ച ടീമാണ്, മികച്ച ലെവലിലാണ് ബ്രസീൽ കളിക്കുന്നത്. അവർക്കുവേണ്ടി ആരൊക്കെ കളിച്ചാലും ഇല്ലെങ്കിലും അവർ എല്ലായിപ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ്, പരിക്ക് ബാധിച്ച് താരങ്ങൾ പുറത്തിരിക്കുന്നത് ബ്രസീലിന്റെ കളിയെ ബാധിക്കില്ല”ലയണൽ സ്കലോണി പറഞ്ഞു.