ക്യാൻസർ രോഗികളായ കുട്ടികൾക്ക് വേണ്ടി ചരിത്രത്തിലെ ഏറ്റവും വലിയ ലേലത്തിന് മെസ്സിയുടെ ലോകകപ്പ് ജേഴ്സികൾ.. |Lionel Messi

2022-ലെ ഖത്തർ ഫിഫ വേൾഡ് കപ്പ്‌ നേടിയ അർജന്റീന സൂപ്പർതാരം ലിയോ മെസ്സിയുടെ വേൾഡ് കപ്പിലെ ജേഴ്സികൾ ന്യൂയോർക്കിൽ വെച്ച് നടന്ന ലേലത്തിൽ കായിക ചരിത്രത്തിലെ റെക്കോർഡ് തുകക്കാണ് വിറ്റഴിക്കുന്നത്. 8മില്യൺ പൗണ്ടിലധികം തുകയാണ് ലിയോ മെസ്സിയുടെ വേൾഡ് കപ്പിലെ ജേഴ്സികൾക്ക് ലഭിക്കാൻ പോകുന്നത്. ലോകകപ്പ് ഫൈനലിൽ ലിയോ മെസ്സി ധരിച്ച ജേഴ്സി ഉൾപ്പെടെയാണ് ന്യൂയോർക്കയിൽ വച്ച് നടന്ന ലേലത്തിൽ ഉൾപ്പെട്ടത്.

1998 NBA ഫൈനലിൽ ബാസ്ക്കറ്റ്ബോൾ ഇതിഹാസമായ മൈക്കൽ ജോർദാൻ ധരിച്ച ജേഴ്സിയാണ് ഇതുവരെ ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലത്തിൽ വിറ്റഴിഞ്ഞുപോയ കായികതാരത്തിന്റെ ജേഴ്സിയെന്ന റെക്കോർഡ് സ്വന്തമാക്കിയത്. ബാസ്ക്കറ്റ്ബോൾ ഇതിഹാസത്തിന്റെ റെക്കോർഡ് മറികടക്കുവാനാണ് ഫുട്ബോൾ സൂപ്പർതാരമായ ലിയോ മെസ്സിയുടെ ജേഴ്സികൾ ഒരുങ്ങുന്നത്. ഏകദേശം 8മില്യൺ പൗണ്ടാണ് കഴിഞ്ഞവർഷം നടന്ന ലേലത്തിൽ മൈക്കൽ ജോർദാന്റെ ജേഴ്സികൾക്ക് ലഭിച്ചത്.

ലോകകപ്പിന്റെ ഗ്രൂപ്പ് റൗണ്ടിലും നോക്കൗട്ട് മത്സരങ്ങളിലും സെമിയിലും ലിയോ മെസ്സി ധരിച്ച ജേഴ്സികളാണ് ലേലത്തിലുള്ളത്. ഫിഫ വേൾഡ് കപ്പിന്റെ ഫൈനലിന്റെ ആദ്യപകുതിയിൽ ലിയോ മെസ്സി ധരിച്ച ജേഴ്സി ഉൾപ്പെടെ 6 മെസ്സി ജേഴ്സികളാണ് ലേലത്തിനുള്ളത്. ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമെന്ന് പലരും വിശേഷിപ്പിക്കപ്പെടുന്ന ലിയോ മെസ്സിയുടെ കരിയറിലെ ഏറ്റവും മികച്ച മത്സരത്തിൽ മെസ്സിയണിഞ്ഞ ജേഴ്സിയാണ് റെക്കോർഡ് തുക സ്വന്തമാക്കാൻ ഒരുങ്ങുന്നത്.

ലേലത്തിൽ നിന്ന് ലഭിക്കുന്ന തുകയുടെ ഒരു ഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് പോകുന്നത്. പ്രതിവർഷത്തിൽ 400 ൽ അധികം ക്യാൻസർ ബാധിച്ച കുട്ടികളെ ശുശ്രൂഷിക്കുന്ന ബാഴ്സലോണയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലുമായും മെസ്സിയുടെ ചാരിറ്റി സംഘടനയായ ലിയോ മെസ്സി ഫൌണ്ടേഷൻ സഹകരിക്കുന്നുണ്ട്. ലിയോ മെസ്സി ഫൌണ്ടേഷൻ വഴി നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ലേലത്തിൽ നിന്നും ലഭിക്കുന്ന തുകയുടെ നല്ലൊരു ശതമാനം ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് പോകുന്നത്.

ഖത്തറിൽ വെച്ച് ഏറെ ആവേശത്തോടെ നടന്ന ഫിഫ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് ലിയോ മെസ്സിയും സംഘവും കിരീടം ചൂടിയത്. വേൾഡ് കപ്പിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലിയോ മെസ്സി ബാലൻ ഡി ഓർ പുരസ്‌കാരവും സ്വന്തമാക്കി. ഒരുപക്ഷേ തന്റെ അവസാനത്തെ ലോകകപ്പ് ടൂർണമെന്റാണ് ഖത്തറിൽ കഴിഞ്ഞുപോയത് എന്നും ലിയോ മെസ്സി പറഞ്ഞിരുന്നു.

5/5 - (1 vote)