“നിങ്ങൾ വിചാരിക്കുന്ന പോലെയല്ല ബ്രസീൽ ടീം, ആരൊക്കെയുണ്ടെങ്കിലും ഇല്ലെങ്കിലും ബ്രസീൽ സ്ട്രോങാണ്”

നവംബർ മാസത്തിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ രണ്ടാം മത്സരത്തിൽ വിജയം നേടാൻ ആഗ്രഹിച്ചുകൊണ്ടാണ് ലാറ്റിൻ അമേരിക്കയിലെ രണ്ട് ശക്തികളായ ബ്രസീലും അർജന്റീനയും നേർക്കുനേർ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്. ഈ മാസം നടന്ന ആദ്യമത്സരങ്ങളിൽ സ്വന്തം ഹോം സ്റ്റേഡിയത്തിൽ വച്ച് പരാജയപ്പെട്ടതിനുശേഷമാണ് ഇരു ടീമുകളും തമ്മിൽ നേർക്കുനേരെത്തുന്നത്. ബ്രസീലിന്റെ ഹോം സ്റ്റേഡിയം ആയ മാരക്കാന സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്.

ഇന്ത്യൻ സമയം നാളെ രാവിലെ ആറുമണിക്ക് നടക്കുന്ന മത്സരത്തിന് മുൻപായി നടന്ന പ്രീമാച്ച് പ്രസ് കോൺഫറൻസിൽ ബ്രസീലിനെ നേരിടാനൊരുങ്ങുന്ന അർജന്റീന ടീമിന്റെ പരിശീലകൻ ലയണൽ സ്കലോണി സംസാരിച്ചു. പരിക്ക് ബാധിച്ച് നിരവധി ബ്രസീൽ താരങ്ങൾ പുറത്തിരിക്കുന്നുണ്ടെങ്കിലും അതൊന്നും ബ്രസീലിന്റെ കളിയെ ബാധിക്കില്ല എന്നാണ് സ്കലോണി പറഞ്ഞത്, ബ്രസീൽ വളരെ മികച്ച ടീം ആണെന്നും അർജന്റീന പരിശീലകൻ പറഞ്ഞു.

“കൊളംബിയക്കെതിരായ ബ്രസീലിന്റെ മത്സരം നിങ്ങൾ നോക്കണം, ബ്രസീൽ പരാജയപ്പെട്ടുവെങ്കിലും മികച്ച പ്രകടനമാണ് ബ്രസീൽ കാഴ്ചവച്ചത്. കൊളംബിയക്കെതിരെ 76 മിനിറ്റിൽ വിജയഗോൾ പിറക്കുന്നത് വരെ ബ്രസീൽ തകർപ്പൻ പ്രകടനം നടത്തി. ബ്രസീൽ വളരെ മികച്ച ടീമാണ്, മികച്ച ലെവലിലാണ് ബ്രസീൽ കളിക്കുന്നത്. അവർക്കുവേണ്ടി ആരൊക്കെ കളിച്ചാലും ഇല്ലെങ്കിലും അവർ എല്ലായിപ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ്, പരിക്ക് ബാധിച്ച് താരങ്ങൾ പുറത്തിരിക്കുന്നത് ബ്രസീലിന്റെ കളിയെ ബാധിക്കില്ല. ഞങ്ങൾ നേരിടുന്നത് ബ്രസീലിനെയാണ് എന്ന ബോധ്യം ഞങ്ങൾക്കുണ്ട്.” – ലയണൽ സ്കലോണി പറഞ്ഞു.

ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്തുള്ള അർജന്റീന 5 മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായാണ് മുന്നേറുന്നത്. അതേസമയം 5 മത്സരങ്ങളിൽ നിന്നും വെറും ഏഴ് പോയിന്റുകൾ മാത്രമുള്ള ബ്രസീൽ അഞ്ചാം സ്ഥാനത്താണുള്ളത്. നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനയെ പരാജയപ്പെടുത്തി മുന്നോട്ടു കുതിക്കാൻ ആവുമെന്നാണ് ഹോം സ്റ്റേഡിയത്തിൽ കളിക്കാൻ ഇറങ്ങുന്ന ബ്രസീൽ ടീമിന്റെ പ്രതീക്ഷകൾ

Rate this post