വിരമിക്കൽ പ്രഖ്യാപനം നടത്തി എയ്ഞ്ചൽ ഡി മരിയ, അർജന്റീന കുപ്പായത്തിൽ അവസാന മത്സരങ്ങൾ കോപ്പയിൽ | Ángel Di María
ആൽബിസിലെസ്റ്റയുടെ എക്കാലത്തെയും മികച്ച താരങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ മുൻപന്തിയിൽ തന്നെ ഉണ്ടാവും എയ്ഞ്ചൽ ഡി മരിയ. ഫൈനലുകളുടെതാരം താരമാണ് ഡിമരിയ. നിലവിലെ അർജന്റീനയുടെ എക്കാലത്തെയും മികച്ച ടീം എടുത്താൽ അതിലെ അംഗമാണ് ഡിമരിയ.
എന്നാൽ ഇപ്പോൾ തന്നെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് എയ്ഞ്ചൽ ഡി മരിയ. 2024-ൽ അമേരിക്കയിൽ നടക്കുന്ന കോപ്പ അമേരിക്കയ്ക്ക് ശേഷം താൻ അർജന്റീനയിൽ നിന്ന് വിരമിക്കുമെന്ന് ഡി മരിയ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 2008 സെപ്റ്റംബറിൽ അർജന്റീനയ്ക്കായി ആദ്യമായി കളിച്ച 35 കാരൻ അതിനുശേഷം ലോകകപ്പ്, കോപ്പ അമേരിക്ക, ഫൈനൽസിമ എന്നിവ നേടിയിട്ടുണ്ട്.
🚨 BREAKING: Ángel Di María announces on Instagram that The Copa América will be the last time he will wear the Argentina National Team jersey.
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 23, 2023
“With all the pain in my soul and feeling a lump in my throat, I say goodbye to the most beautiful thing that happened to me in my… pic.twitter.com/DTkxEcZ3sE
മൂന്ന് ഫൈനലുകളിലും സ്കോർ ചെയ്ത ഡി മരിയ 2008 ഒളിമ്പിക്സ് ഫൈനലിൽ അർജന്റീനക്കൊപ്പം സ്വർണം നേടിയിരുന്നു. ലോകകപ്പ് നേടിയ 2007ലെ U20 ലോകകപ്പ് ടീമിലും അദ്ദേഹം അംഗമായിരുന്നു. അർജന്റീനയ്ക്ക് വേണ്ടി 136 മത്സരങ്ങൾ കളിച്ച താരം 29 ഗോളുകൾ നേടിയിട്ടുണ്ട്.
A reminder that Angel Di Maria scored in three straight finals for Argentina 🏆🏆🏆 pic.twitter.com/66gGfwmS9n
— ESPN FC (@ESPNFC) November 21, 2023
“എന്റെ ആത്മാവിലെ എല്ലാ വേദനയും തൊണ്ടയിൽ ഒരു മുഴയും അനുഭവപ്പെട്ടുകൊണ്ട്, എന്റെ കരിയറിൽ എനിക്ക് സംഭവിച്ച ഏറ്റവും മനോഹരമായ കാര്യത്തോട് ഞാൻ വിട പറയുന്നു… വസ്ത്രം ധരിച്ചും, വിയർക്കുമ്പോഴും, അഭിമാനത്തോടെ അത് അനുഭവിച്ചു”. ഡി മരിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
Angel Di María confirms that he will retire from the Argentina national team after the 2024 Copa America.
— ESPN FC (@ESPNFC) November 23, 2023
One last dance 🇦🇷❤️ pic.twitter.com/0ChiltGFpw
അടുത്തവർഷം അമേരിക്കയിലാണ് കോപ്പ അമേരിക്ക അരങ്ങേറുന്നത്. അർജന്റീനക്ക് വേണ്ടി ഇനിയൊരു ഒഫീഷ്യൽ മത്സരം ഡി മരിയക്കില്ല എന്നതുകൊണ്ടുതന്നെ അമേരിക്കയിലും കിരീടം നിലനിർത്തി വിരമിക്കാൻ ആയിരിക്കും താരത്തിന്റെ ശ്രമം.
Angel Di María confirms that he will retire from the Argentina national team after the 2024 Copa America.
— Adithya Reddy (@AdithyaReddy_20) November 24, 2023
Gracias Angel 🙏🙌
One last dance 🇦🇷❤️ pic.twitter.com/KyiA4y1GBK