ബാഴ്സയില്ല, റയൽ ഉണ്ട്.. യുവേഫ ചാമ്പ്യൻസ് ലീഗ് ഫേവറിറ്റുകളെ പ്രവചിച്ച് ലയണൽ സ്കലോണി..
ലോക ഫുട്ബോളിലെ രാജാക്കന്മാർ എന്ന വിശേഷണമുള്ള സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡ് 14തവണ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കിരീടം ചൂടിയ ടീമാണ്. കഴിഞ്ഞ ഒരുപാട് വർഷങ്ങളിലെ കണക്കുകൾ എടുത്തു നോക്കുകയാണെങ്കിൽ പോലും ചാമ്പ്യൻസ് ലീഗിന്റെ രാജാക്കന്മാർ എന്ന അക്ഷരം തെറ്റാതെ ഇപ്പോഴും നമുക്ക് റയൽ മാഡ്രിഡിനെ വിശേഷിപ്പിക്കാനാവും. കൂടാതെ നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച ടീമെന്ന് വിശേഷിപ്പിക്കാവുന്ന നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ സിറ്റിയും തകർപ്പൻ ഫോമിലാണ്.
അതേസമയം ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കടുത്ത പോരാട്ടങ്ങളെ മറികടന്നുകൊണ്ട് കിരീടം ചൂടാൻ സാധ്യതയുള്ള ടീമുകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അർജന്റീന പരിശീലകനായ ലയണൽ സ്കലോണി. യൂറോപ്പിലെ രണ്ട് വമ്പൻ ടീമുകൾക്കാണ് അർജന്റീനക്കൊപ്പം ഫിഫ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയ പരിശീലകൻ സ്കലോണി സാധ്യതകൾ നൽകിയത്.
“ഇത്തവണ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ആരും നേടും എന്ന് ചോദിച്ചാൽ മാഞ്ചസ്റ്റർ സിറ്റിയാണ് ഏറ്റവും മികച്ച ഫേവറിറ്റുകൾ, മറ്റെല്ലാ ടീമുകൾക്കും മുകളിലാണ് മാഞ്ചസ്റ്റർ സിറ്റി. പിന്നെ എല്ലായിപ്പോഴത്തെയും പോലെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫേവറിറ്റ് ടീമായ റയൽ മാഡ്രിഡും മികച്ച ടീമാണ്.” – മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ് ഇനി യൂറോപ്പിലെ വമ്പൻമാർക്കാണ് അർജന്റീനയുടെ മുഖ്യ പരിശീലകൻ സാധ്യതകൾ നൽകിയത്.
Lionel Scaloni: "Who will win the Champions League? Manchester City is above the other teams, they are the favorites. Then there's Real Madrid who are one of the favorites as always." @Gazzetta_it pic.twitter.com/fjvOrgiwjb
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 19, 2024
മാഞ്ചസ്റ്റർ സിറ്റി ടീമിൽ ജൂലിയൻ അൽവാരസ് പോലെയുള്ള അർജന്റീന താരങ്ങളുണ്ടെങ്കിലും റയൽ മാഡ്രിഡ് നിരയിൽ യുവ താരമായ നിക്കോ പാസ് മാത്രമാണ് അർജന്റീന സാന്നിധ്യം. മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ് എന്നീ യൂറോപ്പിലെ കഴിഞ്ഞ രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ ടീമുകൾക്ക് തന്നെയാണ് അർജന്റീന പരിശീലകൻ ഇത്തവണയും സാധ്യതകൾ നൽകുന്നത്. ഈ രണ്ടു ടീമുകളും ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ചു എന്നത് മറ്റൊരു വസ്തുതയാണ്.