കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനമെന്ന് ഫാൻസ് പറയുമ്പോഴും ഇവാൻ പറയുന്നതിങ്ങനെയാണ് |Kerala Blasters
ഇത്തവണ ഒഡീഷ്യയിൽ വച്ച് നടന്ന കലിംഗ സൂപ്പർ കപ്പ് ടൂർണമെന്റിൽ ആദ്യം മത്സരം വിജയിച്ചു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരാധകർക്ക് ഏറെ പ്രതീക്ഷകൾ നൽകിയെങ്കിലും ഗ്രൂപ്പിലെ അടുത്ത രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ടൂർണ്ണമെന്റ്ൽ നിന്നും വളരെ നിരാശയോടെ പുറത്തായി. ഗ്രൂപ്പിൽ രണ്ടാം മത്സരത്തിൽ ജംഷഡ്പൂര് എഫ്സിയോട് വഴങ്ങിയ തോൽവിയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളെ അട്ടിമറിച്ചത്.
എന്നാൽ ഗ്രൂപ്പിൽ അവസാനം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒന്നിനെതിരെ നാലു ഗോളുകളുടെ വമ്പൻ തോൽവി കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സിന്റെ ആരാധകരും വളരെയധികം സങ്കടത്തിലേക്കാണ് വീണത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെ പരാജയപ്പെട്ടതിനുശേഷം സൂപ്പർ കപ്പ് ടൂർണമെന്റിലെ ബ്ലാസ്റ്റേഴ്സ് പ്രകടനത്തിനെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വിലയിരുത്തി.
“ഇത്തവണ സൂപ്പർ കപ്പ് ടൂർണമെന്റ് താരങ്ങൾക്ക് പരിക്കുകളൊന്നും ഇല്ലാതെ അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം, യുവതാരങ്ങൾക്ക് കളിക്കുവാൻ ഒരുപാട് സമയം ലഭിച്ചു. സൂപ്പർ കപ്പിലെ എല്ലാ മത്സരങ്ങളും ഞങ്ങൾ ആസ്വദിച്ചു. ” – നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെ നടന്ന മത്സരശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുകോമനോവിച് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ പറഞ്ഞ വാക്കുകളാണിത്.
Full-Time. #KBFCNEU #KalingaSuperCup #KBFC #KeralaBlasters pic.twitter.com/sS6H9KDESi
— Kerala Blasters FC (@KeralaBlasters) January 20, 2024
സൂപ്പർ കപ്പ് കേരള ബ്ലാസ്റ്റേഴ്സിന് മത്സരങ്ങൾ അവസാനിച്ചതിനാൽ ഇനി ബ്ലാസ്റ്റേഴ്സിന് സീസണിൽ പ്രതീക്ഷകൾ മുഴുവൻ ഇന്ത്യൻ സൂപ്പർ ലീഗിലാണ്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങൾ നിർത്തിവെച്ചിടത്തുനിന്നു തുടങ്ങുവാനാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനക്കാർ കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ്.