ആവേശപ്പോരില്‍ പിഎസ്ജിയെ തോൽപ്പിച്ച് ബാഴ്സലോണ : ഡോർട്മുണ്ടിനെ വീഴ്ത്തി അത്ലറ്റികോ മാഡ്രിഡ്
പാരിസിൽ വെച്ച് നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ പാരീസ് സെൻ്റ് ജെർമെയ്നെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപെടുത്തി ബാഴ്സലോണ. ബ്രസീൽ ഫോർവേഡ് റാഫിൻഹ ബാഴ്സക്കായി രണ്ടു ഗോളുകൾ നേടിയപ്പോൾ കൈലിയൻ എംബാപ്പെ നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്.കളിയിലെ താരമായ മത്സരത്തില്‍ കിസ്റ്റന്‍സണാണ് ബാഴ്സയുടെ വിജയ ഗോള്‍ നേടിയത്.
37-ാം മിനിറ്റിൽ ഗോൾകീപ്പർ ജിയാൻലൂജി ഡോണാരുമ്മ തൻ്റെ ബോക്സിൽ നിന്ന് ക്രോസ് ക്ലിയർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് റാഫിൻഹ ഒരു റീബൗണ്ട് സ്ട്രൈക്കിലൂടെ ബാഴ്സലോണയ്ക്ക് ലീഡ് നൽകി.വലതുവിങ്ങില്‍ നിന്ന് ലാമിന് യമാല്‍ നല്കിയ ക്രോസ് കൈയ്യിലൊതുക്കാന്‍ ഗോള്‍ കീപ്പര്‍ ഡൊണ്ണരുമ്മയ്ക്ക് സാധിച്ചില്ല. മത്സരത്തിലുടനീളം ഡൊണാരുമ്മ പരിഭ്രാന്തയായി കാണപ്പെട്ടു, മോശം ടൈമിംഗ് കാണിക്കുകയും പിഴവുകൾ വരുത്തുകയും ചെയ്തുരണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങള്‍ക്കകം പിഎസ്ജി തിരിച്ചടിച്ചു.
48-ാം മിനിറ്റില്‍ മുന്‍ ബാഴ്സലോണ താരം കൂടിയായ ഉസ്മാന് ഡെംബലെയാണ് പിഎസ്ജിയുടെ സമനില ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ 50-ാം മിനിറ്റില്‍ വിറ്റിഞ്ഞയിലൂടെ പിഎസ്ജി ലീഡെടുത്തു. എന്നാൽ 62-ാം മിനിറ്റിൽ പകരക്കാരനായ പെദ്രിയുടെ ഉജ്ജ്വലമായ ലോംഗ് പാസിൽ നിന്ന് റാഫിൻഹയുടെ വോളി മത്സരം വീണ്ടും സമനിലയിലെത്തിച്ചു. 77-ാം മിനിറ്റില്‍ ലഭിച്ച ഒരു കോര്‍ണറില്‍ നിന്നാണ് ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ ബാഴ്സയുടെ വിജയ ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അത്ലറ്റികോ മാഡ്രിഡ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി.ഏഴ് വർഷത്തിനിടെ തങ്ങളുടെ ആദ്യ സെമിഫൈനൽ സ്പോട്ട് തേടിയെത്തിയ അത്ലറ്റികോ മാഡ്രിഡ് ഹൈ-പ്രസ്സിങ് ഗെയിമിലൂടെ ഡോർട്മുണ്ടിനെ ബാക്ക്ഫൂട്ടിൽ നിർത്തി. മത്സരത്തിന്റെ നാലാം മിനുട്ടിൽ റോഡ്രിഗോ ഡി പോൾ നേടിയ ഗോളിൽ അത്ലറ്റികോ മുന്നിലെത്തി.
32 ആം മിനുട്ടിൽ ഗ്രീസ്മാൻ്റെ അസിസ്റ്റിൽ നിന്ന് സാമുവൽ ലിനോ അത്ലറ്റിക്കോയുടെ ലീഡ് ഉയർത്തി.81-ാം മിനിറ്റിൽ സെബാസ്റ്റ്യൻ ഹാലർ ഡോർട്മുണ്ടിനായി ഒരു ഗോൾ മടക്കി.കളിയുടെ അവസാനത്തിൽ സമനില നേടാനുള്ള രണ്ട് അവസരങ്ങൾ ബുണ്ടസ്ലിഗ ടീമിന് നഷ്ടമായി.