സെന്റ് എറ്റിയെനെതിരെയുള്ള മത്സരത്തിൽ നെയ്മറിന് സാരമായ പരിക്ക്, ദീർഘകാലം കളത്തിനു പുറത്താകും
പി എസ് ജിയുടെ ഇന്നത്തെ സെന്റ് എറ്റിയന് എതിരായ വിജയത്തിലെ സന്തോഷം നെയ്മറിന്റെ പരിക്കിൽ ഇല്ലാതായി. ഇന്നത്തെ മത്സരത്തിൽ മാർക്വിഞ്ഞോസിന്റെ ഇരട്ട ഗോളിനും എയ്ഞ്ചൽ ഡി മരിയയുടെ ഗോളിനുമാണ് പിഎസ്ജി വിജയം കണ്ടത്.
മത്സരത്തിൽ 88ആം മിനുട്ടിലാണ് ബ്രസീലിയൻ താരത്തിന് പരിക്കേറ്റത്. പിറകിൽ നിന്നുള്ള ഒരു ടാക്കിളിൽ നെയ്മറിന്റെ ഫീറ്റിന് ആണ് പറ്റിക്കേറ്റത്. റീപ്ലേകളിൽ പരിക്ക് സാരമുള്ളതാണ് എന്ന് വ്യക്തമായി. താരത്തിനെ ഉടൻ തന്നെ കളത്തിൽ നിന്ന് മാറ്റി. കണ്ണീരോടെയാണ് നെയ്മർ കളം വിട്ടത്. കൂടുതൽ സ്കാനുകൾക്ക് ശേഷം മാത്രമെ പരിക്ക് എത്ര സീരിയസ് ആണെന്ന് പറയാൻ ആകു എന്ന് ക്ലബ് അറിയിച്ചു.
Another Injury for Neymar 🤕
— Iamsoumya07©️ (@iamsoumya07) November 28, 2021
This one looks scary man🙁💔#Neymar #PSG#Messi #Injury pic.twitter.com/6ibNreYKvl
താരം മാസങ്ങളോളം പുറത്ത് ഇരിക്കേണ്ടി വരും എന്നാണ് പ്രാഥമിക നിഗമനം.ബ്രസീൽ ഇന്റർനാഷണൽ സെയ്ന്റ്-എറ്റിയെനെതിരെ കളിച്ചത് പിഎസ്‌ജിക്ക് വേണ്ടിയുള്ള സീസണിലെ തന്റെ 14-ാമത്തെ മത്സരമായിരുന്നു, കൂടാതെ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം റെക്കോർഡ് ചെയ്തിട്ടുണ്ട്.
നെയ്മറുടെ കരിയറിൽ പരിക്ക് എന്നും വലിയ ശത്രു തന്നെയാണ്. 2017 ൽ പിഎസ്ജി യിൽ എത്തിയതിനു ശേഷം പകുതിയോളം മത്സരങ്ങൾ പരിക്ക് മൂലം നഷ്ടപെട്ടിട്ടുണ്ട്. പരിക്ക് മൂലം പലപ്പോഴും തന്റെ പ്രതിഭകൊത്ത പ്രകടനം പുറത്തെടുക്കാൻ സൂപ്പർ താരത്തിനായില്ല.