“ലയണൽ മെസ്സി വിമർശകർക്ക് ഫുട്ബോൾ മനസ്സിലാകുന്നില്ലെന്ന് പിഎസ്ജി മേധാവി ലിയോനാർഡോ”
ബാഴ്‌സലോണയിലെ തന്റെ 18 വർഷത്തെ സ്പെൽ അവസാനിപ്പിച്ചുകൊണ്ട് 2021 വേനൽക്കാലത്ത് ലയണൽ മെസ്സി സൗജന്യമായി PSG-യിലേക്ക് മാറിയത്. എന്നാൽ ഇത്രയും കാലത്തിനിടയിൽ തന്റെ പ്രതിഭയോട് നീതിപുലർത്തുന്ന പ്രകടനം മെസ്സിയുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ചില ഒറ്റപ്പെട്ട പ്രകടനങ്ങൾ മാത്രമാണ് മെസ്സിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.നവംബറിൽ തന്റെ ഏഴാമത്തെ ബാലൺ ഡി ഓർ ഉയർത്തിയതോടെ, പിഎസ്ജിക്ക് വേണ്ടി കളിക്കുമ്പോൾ ഈ ബഹുമതി നേടുന്ന ചരിത്രത്തിലെ ഏക കളിക്കാരനായി മെസി മാറിയിരുന്നു.
ലയണൽ മെസ്സിയുടെ വർക്ക് റേറ്റിന്റെ പേരിൽ വിമർശിക്കുന്നവർക്കെതിരെ പിഎസ്‌ജി സ്‌പോർട്‌സ് ഡയറക്ടർ ലിയോനാർഡോ.അവർക്ക് ഫുട്ബോൾ അറിയില്ലെന്നും താരം പിഎസ്‌ജിയിൽ നിർണായക സാന്നിധ്യമായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നന്നായി കളിക്കുകയും ലീഗ് 1 ൽ PSG യ്ക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടും, ചിലർ ലയണൽ മെസ്സിയുടെ വർക്ക് റേറ്റിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു.അർജന്റീനിയൻ സൂപ്പർതാരം പ്രതിരോധത്തിൽ സംഭാവന നൽകുന്നതിന് പകരം മൈതാനത്ത് വെറുതെ നടക്കുകയാണ് എന്നാണ് വിമർശകർ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
🗣️ Leonardo (PSG, sporting director) "Messi and Mbappé have participated in almost all of the club's goals. They are the most decisive. Messi has been adapting but in 2022, with him, we are sure to be more competitive. He is undisputed and can decide any game." (Europe 1)
— mx (NEW ACCOUNT) (@MessiMX30ii) December 19, 2021
🤩🔥 pic.twitter.com/DSrWpdEcDz
“എല്ലാ കളിയിലും 12 കിലോമീറ്റർ ഓടണമെന്ന് ആരാണ് പറയുന്നത്? 20 വർഷമായി മെസ്സി ഒരേ രീതിയിൽ കളിക്കുന്നു. നിങ്ങളുടെ അടുത്ത് മറ്റ് കളിക്കാർ ഉള്ളപ്പോൾ അത് മാറുന്നു. എന്നാൽ അവൻ ഒരു പ്രതിഭയായതിനാൽ പൊരുത്തപ്പെടാൻ കഴിയുന്നവനാണ്, നമുക്കുള്ള മറ്റ് പ്രതിഭകൾ അവനുമായി പൊരുത്തപ്പെടും ഓരോ കളിയിലും 15 കിലോമീറ്റർ ഓടുന്ന ഇദ്രിസ ഗുയെ പോലും മൈതാനത്ത് ചിലപ്പോൾ നടക്കുന്നത് കാണാം” മെസ്സിയുടെ വിമർശനത്തെകുറിച്ച ലിയോനാർഡോ പറഞ്ഞു.
𝗟𝗶𝗼𝗻𝗲𝗹 𝗠𝗲𝘀𝘀𝗶 wins @ChampionsLeague goal of the group stage! 🏆⚽️
— Paris Saint-Germain (@PSG_English) December 17, 2021
pic.twitter.com/k6aF28cehH
ലയണൽ മെസ്സി ഈ സീസണിൽ പിഎസ്ജിക്കായി 15 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ആറ് ഗോളുകളും അഞ്ച് അസിസ്റ്റുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.”നിങ്ങൾ മെസ്സിയുടെ കണക്കുകൾ നോക്കുകയാണെങ്കിൽ, അദ്ദേഹത്തിന്റെ ആദ്യ ആറ് മാസങ്ങൾ അവിശ്വസനീയമാണ്. മിക്കവാറും എല്ലാ ക്ലബ് ഗോളുകളിലും അവനും കൈലിയൻ എംബാപ്പെയും പങ്കാളികളായിരുന്നു. അദ്ദേഹം മത്സരം നിർവചിക്കുകയും അതിൽ നിർണായക സാന്നിധ്യമാവുകയും ചെയ്യുന്നു” ലിയോനാര്ഡോ പറഞ്ഞു .
𝗟𝗶𝗼𝗻𝗲𝗹 𝗠𝗲𝘀𝘀𝗶 – 𝟵𝟭 𝗴𝗼𝗮𝗹𝘀 𝗶𝗻 𝗼𝗻𝗲 𝘆𝗲𝗮𝗿 🤯
— Messi Arena (@MessiArena) December 17, 2021
pic.twitter.com/aeNcsLHVHV