“എമേർജിങ് പ്ലേയർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ട് ലിസ്റ്റൺ കൊളോക്കോ”
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിൽ ഡിസംബറിലെ എമേർജിങ് പ്ലേയർ ഓഫ് ദി മന്ത് ആയി മോഹൻ ബഗാൻ താരം ലിസ്റ്റൺ കൊളോക്കോയെ തെരഞ്ഞെടുത്തു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ പ്രബ്സുഖൻ ഗിൽ, ജീക്സൺ, ഹോർമിപാം, ജിതു എന്നിവരായിരുന്നു ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ട മറ്റു താരങ്ങൾ.
പ്രബ്സുഖൻ ഗിൽ ആറു വോട്ടുകളും രണ്ടു വോട്ടുകളും ഹോർമിപാം, ജിതു എന്നിവർ ഓരോ വോട്ടുകൾ വീതവും നേടിയപ്പോൾ ലിസ്റ്റൺ കൊളോക്കോ ഏഴു വോട്ടുകൾ നേടി.ഫുട്ബോൾ വിദഗ്ധരായ പതിനേഴു പേരടങ്ങിയ പാനലാണ് ലിസ്റ്റണെ തിരഞ്ഞെടുത്തത്.വോട്ട് രേഖപ്പെടുത്തിയ 17 വിദഗ്ദരിൽ 7 പേരും ആദ്യം തിരഞ്ഞെടുത്തത് കൊളാക്കോ ആയിരുന്നു.
ഡിസംബറിൽ മികച്ച പ്രകടനം കാഴ്ചവെച്ച കൊളാക്കോ ഗോൾ നേടിയ മത്സരങ്ങളിൽ ഒന്നും മോഹൻ ബഗാൻ തോൽവി അറിഞ്ഞില്ല.ഡിസംബറിൽ അവർക്കായി ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് തവണ സ്കോർ ചെയ്തു. ഈ സീസണിൽ മോഹൻ ബഗാന്റെ അവിഭാജ്യ ഘടകമാണ് കൊളാക്കോ, പലപ്പോഴും എതിരാളികൾക്ക് ഇടതുവശത്ത് നിന്ന് ധാരാളം പ്രശ്നങ്ങൾ താരം ഉണ്ടാക്കിയെടുക്കുന്നുണ്ട്.
Isn't it brilliant to see young Indians scoring goals like this? Liston Colaco. pic.twitter.com/EPxWnXk44x
— Rohan🏏 (@Rohantweetss) December 31, 2021
2020-21 ൽ കൊളാക്കോ ഒരു ഗെയിമിൽ ശരാശരി 49.84 മിനിറ്റാണ് കളിച്ചെതെങ്കിൽ ഈ സീസണിൽ അത് 68.375 ആയി ഉയർന്നു. ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ നിന്നായി അഞ്ച് ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്.ഈ സീസണിൽ കൊളോക്കോ തൊടുത്ത 22 ഷോട്ടുകളിൽ 9 എണ്ണം ഗോൾ ലക്ഷ്യം വെച്ചുള്ളതായിരുന്നു .