“ബാഴ്സലോണയുടെ ബ്രസീലിയൻ താരത്തെ പിഎസ്ജി യിൽ എത്തിക്കാനുള്ള ശ്രമവുമായി നെയ്മർ”

ബാഴ്‌സലോണയിൽ പരാജമായ ബ്രസീലിയൻ മിഡ്ഫീൽഡർ കൗട്ടീഞ്ഞോയെ പാരീസ് സെന്റ് ജെർമെയ്‌നിൽ എത്തിക്കുന്നതിനായി സൂപ്പർ താരം നെയ്മർ ശ്രമം നടത്തുന്നതായി സ്പാനിഷ് ഔട്ട്‌ലെറ്റ് എൽ നാഷനൽ റിപ്പോർട്ട് ചെയ്തു.ഡാനിയൽ ആൽവ്‌സ്, ഫെറാൻ ടോറസ് എന്നിവരെ ഇതിനകം സൈൻ ചെയ്‌ത ബാഴ്‌സലോണ അൽവാരോ മൊറാറ്റയെ സൈൻ ചെയ്യാൻ തയ്യാറെടുക്കുകയാണ്.

എന്നാൽ പുതിയ കളിക്കാരെ രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണക്ക് പഴയ കളിക്കാരെ വിൽക്കേണ്ടി വരും.ട്രാൻസ്ഫർ ലിസ്റ്റിൽ ഇടം നേടിയവരിൽ കുട്ടീഞ്ഞോയും ഉൾപ്പെടുന്നു.ഈ മാസം കുട്ടീഞ്ഞോയെ വിൽക്കാൻ ബാഴ്‌സലോണ തയ്യാറെടുക്കുമ്പോൾ, പിഎസ്ജി തന്റെ ബ്രസീലിയൻ സഹതാരത്തെ സൈൻ ചെയ്യണമെന്ന് നെയ്മർ ആഗ്രഹിക്കുന്നു. ബ്രസീലീയൻ താരം മാർക്വിനോസും കൗട്ടീഞ്ഞോക്ക് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്.പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുന്നതോടെ കൈലിയൻ എംബാപ്പെ പിഎസ്ജി വിടുമെന്ന് സൂചനയുണ്ട്. നെയ്‌മറിനും ലയണൽ മെസ്സിക്കുമൊപ്പം മൗറീഷ്യോ പോച്ചെറ്റിനോയുടെ ടീമിൽ സ്ഥിരം സ്റ്റാർട്ടറായി മാറാൻ കുട്ടീഞ്ഞോയ്ക്ക് ഇത് അവസരമൊരുക്കും.

എന്നിരുന്നാലും, ബാഴ്‌സലോണയിൽ നിന്ന് കുട്ടീഞ്ഞോയുടെ സേവനം ഏറ്റെടുക്കാൻ പോച്ചെറ്റിനോ പിഎസ്ജിക്ക് അനുമതി നൽകേണ്ടതുണ്ട്. അര്ജന്റീന പരിശീലകന്റെ പദ്ധതികളിൽ കൗട്ടീഞ്ഞോക്ക് സ്ഥാനം ഉണ്ടാവുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഈ ട്രാൻസ്ഫർ. 2023 വരെ കൗട്ടീഞ്ഞോക്ക് ബാഴ്‌സലോണയിൽ കരാറുണ്ട്.മുൻ ലിവർപൂൾ താരം സാവിയുടെ സീസണിലോ ഭാവിയിലോ ഉള്ള പദ്ധതികളുടെ ഭാഗമല്ല. ഈ വർഷത്തെ ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടം നേടാനുള്ള തന്റെ സാധ്യത നിലനിർത്താൻ ക്യാമ്പ് നൗ വിടേണ്ടതിന്റെ ആവശ്യകത കുട്ടീഞ്ഞോ മനസ്സിലാക്കുന്നു.

ഉയർന്ന വേതനമാണ് കൗട്ടീഞ്ഞോയെ സ്വന്തമാക്കുന്നതിൽ നിന്നും ക്ലബ്ബുകൾ പിന്തിരിപ്പിക്കുന്നത്.ഈ അവസരത്തിലാണ് ബ്രസീൽ സഹതാരം നെയ്മർ ബാഴ്‌സലോണയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി വാഗ്ദാനം ചെയ്യാൻ ശ്രമിക്കുന്നത്.മുൻ ലിവർപൂൾ താരത്തിനായി ഒരു നീക്കം നടത്താൻ പിഎസ്ജി ശ്രമിക്കുമോ എന്ന് കണ്ടറിയണം.പ്രീമിയർ ലീഗ് ടീമുകളായ ആഴ്സണൽ, ടോട്ടൻഹാം ഹോട്സ്പർ, എവർട്ടൺ എന്നിവയുൾപ്പെടെ നിരവധി ക്ലബ്ബുകളും ഈ മാസം കുട്ടീന്യോയിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, ബാഴ്‌സലോണയ്ക്ക് ഇതുവരെ ഒരു ഓഫർ ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുട്ടീഞ്ഞോ ബ്രസീലിലേക്ക് മടങ്ങാൻ പോലും തയ്യാറാണെന്ന് സൂചനയുണ്ട്.

Rate this post