ബുധനാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും മൂന്നു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ തിരിച്ചുവരവാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.
മത്സരത്തിൽ നേരത്തെ ലീഡ് നേടിയതോടെ സന്ദർശകർ കളിയുടെ നിയന്ത്രണം ഏറ്റെടുത്തെങ്കിലും ശക്തമായി തിരിച്ചുവന്ന ബ്ലാസ്റ്റേഴ്സ് ദിമിയുടെ പെനാൽറ്റിയിലൂടെ സമനില നേടി.ണ്ട് ഗോളുകൾ നേടിയ ചെന്നൈയിൻ ലീഡ് 3 -1 ആക്കി ഉയർത്തുകയും ചെയ്തു. എന്നാൽ ശക്തമായി തിരിച്ചുവന്ന ബ്ലാസ്റ്റേഴ്സ് പെപ്രേ ദിമി എന്നിവരുടെ ഗോളിൽ സമനില കണ്ടെത്തി.ക്വാം പെപ്രയും ദിമിട്രിയോസ് ഡയമന്റകോസും നേടിയ ഗോളുകൾ അമ്പരപ്പിക്കുന്നതായിരുന്നു.ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് കഠിനമായ സമനില ഒരു വിജയം പോലെ മികച്ചതായിരുന്നു.
ഭാഗ്യം കൂടെയുണ്ടായിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന് കളി ജയിക്കാമായിരുന്നു. രണ്ടാം പകുതിയിലെ പരിശീലകൻ ഇവാൻ വുകൊമാനോവിചിന്റെ തന്ത്രണങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവിന്റെ കാരണം.വിജയ ഗോൾ നേടാൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് അത് മുതലാക്കാൻ സാധിച്ചില്ല.പെപ്രയുടെ ആദ്യ ഗോളിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ഈ ഗോൾ അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഉയർത്തുമെന്നും വരാനിരിക്കുന്ന മത്സരങ്ങളിൽ സമ്മർദ്ദമില്ലാതെ പ്രകടനം നടത്താൻ സാധിക്കുകയും ചെയ്യും.
𝐀 𝐇𝐢𝐬𝐭𝐨𝐫𝐢𝐜 𝐃𝐨𝐮𝐛𝐥𝐞 𝐟𝐨𝐫 𝐃𝐢𝐦𝐢! ⚽🎯
— Kerala Blasters FC (@KeralaBlasters) November 30, 2023
Watch #ISL 2023-24 live on Sports 18, VH1 & JioCinema 👉 https://t.co/E7aLZnvjll#KBFCCFC #KBFC #KeralaBlasters pic.twitter.com/RrHpKxRc74
കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് പുറകിലായപ്പോഴും ആരാധകരുടെ പിന്തുണ അതിശയിപ്പിക്കുന്നതെയിരുന്നു.ടീം നന്നായി കളിക്കുകയും ഗോളുകൾ നേടുകയും ചെയ്യുമ്പോൾ മാത്രമല്ല ബുദ്ധിമുട്ടുബോഴും പിന്തുണ നൽകുന്നവരാണ് യഥാർത്ഥ ആരാധകർ.ബ്ലാസ്റ്റേഴ്സ് 1-3ന് പിന്നിലായപ്പോൾ ഹോം കാണികൾ അതിശയിപ്പിക്കുന്നതായിരുന്നു.