ഇന്ത്യൻ സൂപ്പർ ലീഗിൽ കുറെ വർഷങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പ്ലെ ഓഫ് സ്വപ്നം കാണുകയാണ്. ഇതുവരെ കളിച്ച 15 മത്സരങ്ങളിൽ നിന്നും എട്ടു ജയവും അഞ്ചു സമനിലയും രണ്ടു തോൽവിയുമായി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 2016 ൽ റണ്ണേഴ്‌സ് ആപ്പ് ആയതിനു ശേഷം ബ്ലാസ്റ്റേഴ്സിന് പ്ലെ ഓഫിൽ കടക്കാൻ സാധിച്ചിരുന്നില്ല. ഇനിയുള്ള മത്സരങ്ങളിൽ പോയിന്റ് നഷ്ടപെടുതെതിരുന്നാൽ കേരള ടീമിന് അനായാസം അവസാന നാലിലെത്താനായി സാധിക്കും.
ലീഗിലെ ആദ്യ പകുതിയിൽ പുലർത്തിയ മികവ് പല കാരണങ്ങൾകൊണ്ടും ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയിൽ തുടരാവുന്നില്ല എന്നത് ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ നേടിയ ജയം ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം വളരെ ഉയർത്തിയിട്ടുണ്ട്.സ്വപ്നതുല്യമായ യാത്രയിലൂടെ ഈ സീസണിൽ പോവുകയായിരുന്ന ബ്ലാസ്റ്റേഴ്സിന് കോവിഡ് അപ്രതീക്ഷിത തിരിച്ചടിയാണ് നലകിയത്. ആരാധകർക്ക് എല്ലാം മറന്ന് ആഹ്ളാദിക്കാൻ പോന്നൊരു പ്രകടനമൊന്നുമായിരുന്നില്ല കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ നിന്നും ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു നിന്നും ഉണ്ടായത. കോവിഡിന് പുറമെ താരങ്ങളുടെ പരിക്കും, സസ്‌പെൻഷനും എല്ലാം ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങളെ പ്രതിക്കൂലമായി ബാധിക്കുകയും ചെയ്തു.
ലീഗ് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ഓരോ മത്സരവും കടുപ്പമാവും എന്നുറപ്പാണ്.19-ന് എടികെ മോഹൻ ബഗാൻ, 23-ന് ഹൈദരാബാദ് എഫ്സി, 26-ന് ചെന്നൈയിൻ എഫ്സി, മാർച്ച് രണ്ടിന് മുംബൈ സിറ്റി, മാർച്ച് ആറിന് എഫ്സി ഗോവ എന്നിവർക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങൾ. പോയിന്റ് ടേബിളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്ന രണ്ടു ടീമുകളുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരങ്ങൾ.ഈ മത്സരങ്ങൾ വിജയിക്കുകക എന്നതായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ മുന്നിലുള്ള ഏറ്റവും വലിയ ലക്‌ഷ്യം. ആദ്യ മത്സരത്തിൽ മോഹൻ ബാഗാനോടേറ്റ ദയനീയ തോൽവിക്ക് പകരം വീട്ടുക എന്ന ലക്ഷ്യവുമായാണ് ബ്ലാസ്റ്റേഴ്‌സ് ശനിയാഴ്ച ഇറങ്ങുക.
20 പോയിന്റുമായി എട്ടാമതുള്ള ചെന്നൈയിന്‍ എഫ്‌സിയെ 26നും 25 പോയിന്റുമായി അഞ്ചാമതുള്ള മുംബൈ സിറ്റിയെ മാര്‍ച്ച് രണ്ടിനും 18 പോയിന്റുമായി ഒമ്പതാമതുള്ള ഗോവയെ മാര്‍ച്ച് ആറിനും ബ്ലാസ്‌റ്റേഴ്‌സ് നേരിടും. ഈ മ്മൂന്നു മത്സരങ്ങളിൽ നിന്നും പരമാവധി പോയിന്റ് നേടി അവസാന നാളിൽ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ് .ഒന്നാംസ്ഥാനത്ത് നില്ക്കുന്ന ഹൈദരാബാദുമായി ഇപ്പോള്‍ വെറും മൂന്നുപോയിന്റ് മാത്രം വ്യത്യാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് അവരെക്കാൾ ഒരു മത്സരം കുറവ് മാത്രമാണ് കളിച്ചിട്ടുള്ളത്. ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയിച്ചു കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന് വീണ്ടും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേൻ സാധിക്കും.