“ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തകൾ ഉടൻ വരും” ; കരോലിസ് സ്കിൻകിസ് | Kerala Blasters

ഈ മാസം പതിനാറിന് തുടങ്ങുന്ന റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗോടെ കേരള ബ്ലാസ്റ്ററിന്റെ പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. കഴിഞ്ഞ തവണ സംഭവിച്ച പിഴവുകളിൽ നിന്നും വലിയ പാഠം ഉൾകൊണ്ട് മുന്നേറാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ക്ലബ്ബുമായി 2025 വരെ കരാർ പുതുക്കിയ പരിശീകാൻ ഇവാൻ വുകമനോവിച്ചിനും സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസീനും അടുത്ത സീസണിൽ എങ്ങനെ കാര്യങ്ങൾ നാണായി മുന്നോട്ട് കൊണ്ട് പോകാം എന്നതിനെക്കുറിച്ച് വ്യക്തമായ പദ്ധതികളുണ്ട്.

കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ നടന്ന ചാറ്റ് ഷോയിൽ സംസാരിച്ച ഇരുവരും അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകളെകുറിച്ച് സംസാരിച്ചു. കഴിഞ്ഞ സീസണിൽ എടുത്ത എല്ലാ തയ്യാറെടുപ്പുകളും പുതിയ സീസണിലും കൈക്കൊള്ളുമെന്നും അതെ സമീപനവുമായാണ് മുന്നോട്ട് പോകുക എന്നും ഇവാൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഒരുക്കങ്ങൾ വളരെ നേരത്തെ ആരംഭിച്ചിരുന്നു. നേട പ്രീ സീമാസിനും ഉണ്ടായിരുന്നു. അത്പോലെ ഈ സീസണിലും ഒരുക്കങ്ങൾനേരത്തെ ആരംഭിക്കാനും പ്രീ സീസണിനായി യൂറോപ്പിലേക്ക് പോവാനും ക്ലബ് ഉദ്ദേശിക്കുന്നുണ്ട്. ജൂലൈ മുതലാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലനം ആരംഭിക്കുന്നത്.

റിസർവ് ടീമിലെ യുവ താരങ്ങൾക്ക് സീനിയർ ടീമിലെ കളിക്കാരോടൊപ്പം പരിശീലനം നടത്താൻ അവസരം കൊടുക്കുമെന്നും യുവതാരങ്ങൾ സീനിയർ ടീമിനൊപ്പം സമയം ചിലവഴിക്കുമ്പോൾ അവർ മെച്ചപ്പെടും എന്നും ഇവാൻ പറഞ്ഞു. കൂടുതൽ പരിചയം നേടിയെടുത്തത് അവർ സീനിയർ ടീമിലെത്തുമെന്നും ഇവാൻ പറഞ്ഞു. അടുത്ത ആഴ്ച ആരംഭിക്കുന്ന റിസർവ് ലീഗ് കാണാൻ ഇവാൻ ഗോവയിലെത്താനുള്ള സാധ്യത കാണുന്നുണ്ട്.

വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ വലിയ മാറ്റങ്ങൾ വരാൻ സാധ്യതയില്ലെന്നും ടീം ഘടനയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരില്ലെന്നും കരോലിസ് സ്കിൻകിസ് പറഞ്ഞു.കരാർ പുതുക്കുന്നതും പുതിയ താരങ്ങളെ സ്വന്തമാക്കുന്നതുമായുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ട്. ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തകൾ ഉടൻ വരും എന്നും അദ്ദേഹം പറഞ്ഞു. ഒരു സീസണിൽ ഫൈനലിൽ എത്തിയത് കൊണ്ട് വലിയ ടീം ആവില്ലെന്നും ടീം കൂടുതൽ കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട്

Rate this post
Kerala Blasters