യുണൈറ്റഡ് കിംഗ്ഡത്തിൽ നടക്കുന്ന നെസ്റ്റ് ജനറേഷൻ കപ്പിൽ പങ്കെടുക്കുന്ന ബെംഗളൂരു എഫ്സി റിസർവ് ടീമിന് ഇന്ത്യൻ ദേശീയ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി ആശംസകൾ നേർന്നു. ബെംഗളൂരു എഫ്സി മുൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി എഫ്സിയുടെ അക്കാദമി ടീമിനെ നേരിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഓപ്പണിംഗ് റൗണ്ടിൽ ടോട്ടനം ഹോട്സ്പറിനെ നേരിടും.
ബംഗളുരു പരിശീലകൻ നൗഷാദ് മൂസയ്ക്കും അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ കുട്ടികൾക്കും എല്ലാ ആശസംസകളും നേരുന്നതായി ഛേത്രി പറഞ്ഞു. “നിങ്ങൾക്കെല്ലാവർക്കും ഇതൊരു മികച്ച അവസരമാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾ നന്നായി ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച യൂത്ത് ടീമുകളെയാണ് നിങ്ങൾ നേരിടാൻ പോകുന്നതെന്ന് എനിക്കറിയാം. നിങ്ങൾക്ക് ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ട്. അവിടെ പോയി ആസ്വദിക്കൂ. എല്ലാ ആശംസകളും,” ലോകത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സജീവ അന്താരാഷ്ട്ര ഗോൾ സ്കോററായ ഛേത്രി പറഞ്ഞു.
ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് (എഫ്എസ്ഡിഎൽ), പ്രീമിയർ ലീഗിന്റെ ദീർഘകാല പങ്കാളിത്തം എന്നിവയുടെ ഭാഗമാണ് നെക്സ്റ്റ് ജനറേഷൻ കപ്പ് നടക്കുന്നത് . ഇന്ത്യയിൽ ഫുട്ബോൾ സമഗ്രമായി വികസിപ്പിക്കാൻ ഇംഗ്ലീഷ്, ഇന്ത്യൻ ലീഗുകൾ ഒരുമിച്ച് പ്രവർത്തിക്കുകായും ചെയ്യുന്നുണ്ട്.കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മധ്യനിര താരം സഹൽ അബ്ദുൾ സമദും ബ്ലാസ്റ്റേഴ്സ് യുവ താരണങ്ങൾക്ക് ആശംസകൾ നേർന്നു.“പ്രീമിയർ ലീഗ് നെക്സ്റ്റ് ജെൻ കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് ടീമിന് എല്ലാവിധ ആശംസകളും നേരുന്നു. നന്നായി പ്രവർത്തിക്കുകയും യുകെയിൽ നിങ്ങളുടെ സമയം ആസ്വദിക്കുകയും ചെയ്യുക. ” സഹൽ പറഞ്ഞു.
.@bengalurufc‘s captain @chetrisunil11 wishes @NaushadMoosa9 and the youth team the very best as they lock horns against #PremierLeague side @LCFC‘s youth team in their first match of #PLNextGen! 🔥#BengaluruFC #SunilChhetri | @PLforIndia (1/4) pic.twitter.com/vSUL2W7jjR
— Indian Super League (@IndSuperLeague) July 26, 2022
റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി ബെംഗളൂരു എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും അന്താരാഷ്ട്ര ടൂർണമെന്റിന് യോഗ്യത നേടിയത്.അഞ്ച് പ്രീമിയർ ലീഗ് അക്കാദമി ടീമുകൾക്കൊപ്പം രണ്ട് ഇന്ത്യൻ ക്ലബ്ബുകളും ഒരു ദക്ഷിണാഫ്രിക്കൻ ടീമും ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.ലെസ്റ്റർ സിറ്റി എഫ്സി, നോട്ടിംഗ്ഹാം ഫോറസ്റ്റ്, സ്റ്റെല്ലൻബോഷ് എഫ്സി എന്നിവയ്ക്കൊപ്പം ‘നെക്സ്റ്റ് ജെൻ മിഡ്ലാൻഡ്സ്’ ഗ്രൂപ്പ് എയിലാണ് ബെംഗളൂരു എഫ്സി. ടോട്ടൻഹാം ഹോട്സ്പർ, വെസ്റ്റ് ഹാം യുണൈറ്റഡ് എഫ്സി, ക്രിസ്റ്റൽ പാലസ് എഫ്സി എന്നിവ ഉൾപ്പെടുന്ന ‘നെക്സ്റ്റ് ജെൻ ലണ്ടൻ’ ഗ്രൂപ്പ് ബിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.
.@KeralaBlasters‘⭐ boy @sahal_samad wish the Blasters’ Youth Squad the best of luck as they prepare for their first game in the #PLNextGen 🆚 #PremierLeague side @SpursOfficial‘ youth team! 🔥#KeralaBlasters #SahalAbdulSamad | @PLforIndia pic.twitter.com/6uHfsmYNKb
— Indian Super League (@IndSuperLeague) July 26, 2022
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ടോട്ടൻഹാം ഹോട്സ്പറിനെതിരായ മത്സരം ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 5 :30 നും ബെംഗളൂരു എഫ്സി ലെസ്റ്റർ സിറ്റി എഫ്സിയ്ക്കെതിരായ മത്സരം രാത്രി 9:30 നും ആരംഭിക്കും.രണ്ട് മത്സരങ്ങളും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും തത്സമയം സംപ്രേക്ഷണം ചെയ്യും.
Here’s who our youth team will turn out against in the #PLNextGen Cup! 👊🏽@PLforIndia @IndSuperLeague #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/ZKzh3QHHVD
— Kerala Blasters FC (@KeralaBlasters) July 25, 2022