ലയണൽ മെസ്സിയെ പിൻവലിച്ചതിന് കാരണം പരിക്കിന്റെ പേടി, മെസ്സിയെ പരിശോധനക്ക് വിധേയനാക്കുമെന്ന് കോച്ച് | Lionel Messi

കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ പ്രീക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദം മത്സരത്തിൽ കരുത്തരായ എതിരാളികളെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്റർമിയാമി കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശനം നേടി. സൂപ്പർതാരമായ ലിയോ മെസ്സിയും ലൂയിസ് സുവാരസ്സും മികച്ച പ്രകടനമാണ് മത്സരത്തിൽ കാഴ്ചവച്ചത്.

നാഷ്വില്ലേക്കെതിരെ നടന്ന കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ പ്രീക്വാർട്ടർ ഫൈനലിന്റെ ആദ്യപാദം മത്സരത്തിൽ രണ്ടു ഗോളുകൾക്ക് സമനില വഴങ്ങിയ ഇന്റർ മിയാമി ഇന്ന് ഫ്ലോറിഡയിലെ ചേസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയം സ്വന്തമാക്കി അഗ്ഗ്രഗേറ്റ് സ്കോർ 5-3 ന് അടുത്ത റൗണ്ടിലേക് യോഗ്യത ഉറപ്പാക്കിയത്.

മത്സരത്തിൽ അസിസ്റ്റും ഗോളും ആദ്യ പകുതിയിൽ സ്വന്തമാക്കിയ സൂപ്പർതാരമായ ലിയോ മെസ്സിയെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പരിശീലകൻ കളത്തിൽ നിന്നും പിൻവലിക്കുന്ന കാഴ്ചയാണ് കണ്ടത്. മത്സര ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഇന്റർമിയാമി പരിശീലകനായ ടാറ്റാ മാർട്ടിനോ മെസ്സി പരിക്കിന്റെ ലക്ഷണങ്ങൾ കാണിച്ചതിനാലാണ് പിൻവലിച്ചതെന്ന് വ്യക്തമാക്കി.

മസിൽ ഭാഗത്തു പരിക്കിന്റെ അസ്വസ്ഥതകൾ ലിയോ മെസ്സി കാണിച്ചതിനാലാണ് മുൻകരുതൽ എന്ന നിലയിൽ താരത്തിന് കളിക്കളത്തിൽ നിന്നും പിൻവലിച്ചത്. മാത്രമല്ല ഇന്റർമിയുടെ അടുത്ത മത്സരത്തിൽ എംഎൽഎസ് ലീഗിൽ ഡി സി യുണൈറ്റഡിനെയാണ് നേരിടുന്നത്. വിമർശനത്തിൽ ലിയോ മെസ്സി കളിക്കുന്ന കാര്യം നിലവിൽ സംശയത്തിൽ ആയിട്ടുണ്ട്. അതേസമയം താരത്തിനെ കൂടുതൽ ടെസ്റ്റുകൾക്ക് വിധേയനാക്കിയതിന് ശേഷമായിരിക്കും ബാക്കി കാര്യങ്ങൾ തീരുമാനിക്കുക.മികച്ച ഫോം വീണ്ടെടുക്കുന്ന ലിയോ മെസ്സി കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം ഗോളുകളും തകർപ്പൻ പ്രകടനവുമാണ് മിയാമിക്ക് വേണ്ടി കാഴ്ച വെച്ചത്.

Rate this post