ഇന്നലെ അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് മത്സരത്തിൽ ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ബെൽജിയത്തെ പരാജയപ്പെടുത്തി ഉത്തരാഫ്രിക്കൻ ടീമായ മൊറോക്കോ. മൊറോക്കോയ്‌ക്കായി അബ്ദുൽഹാമിദ് സാബിരിയും സക്കറിയ അബൂഖ്‌ലാലും സ്‌കോർ ചെയ്തപ്പോൾ ആഫ്രിക്കൻ ടീം ബെൽജിയത്തെ 2-0ന് തകർത്തു.
ലോകകപ്പ് മത്സരത്തിലെ വിജയത്തിന് ശേഷം മൊറോക്കോ ആരാധകരും കളിക്കാരും തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ച രീതി ശ്രദ്ധേയമായിരുന്നു.ലിയോ മെസ്സിക്കൊപ്പം PSG യിൽ കളിച്ചിട്ടുള്ള അവരുടെ വിലപ്പെട്ട ഡിഫൻഡർ അക്രഫ് ഹക്കിമി, മൊറോക്കൻ പതാക ധരിച്ച അമ്മയെ കാണാൻ അരികിലേക്ക് ഓടി.അമ്മ മകന്റെ കവിളിൽ മുത്തം നൽകിയപ്പോൾ ഹക്കിമി അമ്മക്ക് നെറ്റിയിൽ മുത്തം കൊടുത്തു.മാതാവ് സൈദ മൗവിനൊപ്പമുള്ള ഹക്കിമിയുടെ ആഹ്ലാദപ്രകടനം ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കവർന്നു. 24 കാരനായ ഹക്കിമിയെ അവന്റെ അമ്മ ചുംബിക്കുന്ന കാഴ്ച, ബെൽജിയത്തിനെതിരെ മൊറോക്കോയുടെ ചരിത്രപരമായ ലോകകപ്പ് വിജയത്തിന്റെ മറ്റൊരു മനോഹരമായ ഓർമ്മ നൽകി.
ഹക്കിമിയുടെയും അമ്മയുടെ സന്തോഷ പ്രകടനത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഹക്കിമിയുടെ സന്തോഷ ഭാവം ഹൃദയത്തിൽ ഏറ്റുവാങ്ങുകയും ചെയ്തു. മത്സരത്തിന് ശേഷം അച്‌റഫ് ഹക്കിമി തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ഈ ചിത്രം പങ്കുവെച്ച് “ഐ ലവ് യു അമ്മ” എന്ന് എഴുതി.എല്ലാ ഗെയിമിന് മുമ്പും ശേഷവും അവൻ അമ്മയെ വിളിക്കുകയോ കാണുകയോ ചെയ്യും. റഷ്യ 2018 ലോകകപ്പിലും, ഒരു ഗെയിമിന് ശേഷം അവന്റെ അമ്മ അവനെ ചുംബിക്കുന്ന ചിത്രമുണ്ട്.
أحبك أمي ❤️ pic.twitter.com/2BLQ2jVbii
— Achraf Hakimi (@AchrafHakimi) November 27, 2022
അമ്മയുടെയും മകന്റെയും സ്നേഹത്തിനു പിന്നിൽ ഹൃദയസ്പർശിയായ ഒരു കഥയുണ്ട്. അഷ്‌റഫിന്റെ അമ്മ സൈദ മൗ തന്റെ മകന് മാന്യമായ ജീവിതം നൽകാൻ സ്‌പെയിനിൽ വീടുകൾ വൃത്തിയാക്കാറുണ്ടായിരുന്നു. അവളുടെ ഭർത്താവ് ഒരു തെരുവ് കച്ചവടക്കാരനായിരുന്നു.ഫുട്ബോൾ അവരുടെ ജീവിതം മാറ്റിമറിക്കുകയും ഹക്കിമി ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറുകയും ചെയ്തു.എന്നാൽ ഇതെല്ലാം ആരംഭിച്ചത് മാഡ്രിഡിലെ ദരിദ്രമായ തെരുവുകളിൽ നിന്നാണ്.“എന്റെ അമ്മ വീടുകൾ വൃത്തിയാക്കി, എന്റെ അച്ഛൻ ഒരു തെരുവ് കച്ചവടക്കാരനായിരുന്നു. ഉപജീവനത്തിനായി കഷ്ടപ്പെടുന്ന ഒരു എളിമയുള്ള കുടുംബത്തിൽ നിന്നാണ് ഞങ്ങൾ വരുന്നത്. ഇന്ന് ഞാൻ അവർക്കുവേണ്ടി എല്ലാ ദിവസവും പോരാടുന്നു. അവർ എനിക്കുവേണ്ടി സ്വയം ബലിയർപ്പിച്ചു. എനിക്ക് വിജയിക്കാനായി എന്റെ സഹോദരങ്ങൾക്ക് പലതും നഷ്‌ടപ്പെടുത്തി, ”അച്‌റഫ് ഹക്കി പറഞ്ഞു.
Awww
— Mimi Fawaz (@MimosaFawaz) November 27, 2022
See how Achraf Hakimi walks over to his mum in the stands after Morocco’s🇲🇦 win over Belgium 🇧🇪
He lifts her up with a big hug. A close bond.
🎥 @Izemanass
pic.twitter.com/dPFnDStSWp
മാഡ്രിഡിൽ ജനിച്ച് സ്‌പെയിനിനായി കളിക്കാമായിരുന്ന ഹക്കിമി മൊറോക്കോയ്‌ക്കായി തിരിയാൻ തീരുമാനിച്ചത് അവന്റെ മാതാപിതാക്കൾ കാരണമാണ്.ഒരു ദിവസം അദ്ദേഹത്തിന് 7 വയസ്സുള്ളപ്പോൾ അവരുടെ വീട്ടിൽ ഒരു കത്ത് വന്നു. അത് റയൽ മാഡ്രിഡ് ക്ലബ്ബായ ലോസ് ബ്ലാങ്കോസിൽ നിന്നുള്ളതാണെന്ന് കണ്ടപ്പോൾ അവന്റെ പിതാവ് സ്തംഭിച്ചുപോയി. ഹക്കിമി ആദ്യം വിശ്വസിച്ചില്ല,അത് കള്ളമാണെന്ന് കരുതി.മാഡ്രിഡിൽ ജനിച്ചിട്ടും റയൽ മാഡ്രിഡ് റിസർവിലും യൂത്ത് ടീമുകളിലും കളിച്ച ശേഷം ഡോർട്ട്മുണ്ടിന് വായ്പയിൽ പോവുകയും ജർമ്മൻ സൂപ്പർ കപ്പ് നേടാനും തുടർച്ചയായി രണ്ട് വർഷം മികച്ച ആഫ്രിക്കൻ താരത്തിനുള്ള പുരസ്കരം നേടാനും സാധിച്ചു. അതിനു ശേഷം ഇന്റർ മിലാനിൽ എത്തിയ ഹക്കിമി മികവ് തുടരുകയും പിഎസ്ജിയിൽ എത്തുകയും ചെയ്തു.