കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹൃദയം : വിജയത്തെയും പരാജയത്തെയും എല്ലാം ഒരു പുഞ്ചിരികൊണ്ട് നേരിടുന്ന അഡ്രിയാൻ ലൂണ|Adrian Luna| Kerala Blasters

ഹീറോ ISL 2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നണി പോരാളിയായായിരുന്നു ഉറുഗ്വേൻ മിഡ്ഫീൽഡ് ജനറൽ അഡ്രിഡിന് ലൂണ. ബ്ലാസ്റ്റേഴ്സിലെത്തിയതിന് ശേഷം ക്ലബ്ബിനും ആരാധകർക്കും ഒരുപോലെ പ്രിയപ്പെട്ടവനും സമാനതകളില്ലാത്തതുമായ ഒരു താരമായി ലൂണ മാറുകയും ചെയ്തു. പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ വജ്രായുധമായി ലൂണ മാറുകയും ചെയ്തു.

കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ അവരുടെ മൂന്നാമത്തെ ഫൈനലിലേക്ക് നയിച്ച ലൂണ ഐഎസ്എല്ലിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി മാറുകയും ചെയ്തു.കഴിഞ്ഞ സീസണിൽ ആറ് ഗോളുകൾ നേടുകയും ഏഴ് അസിസ്റ്റുകൾ നൽകുകയും ചെയ്ത താരം ലീഗിലെ മികച്ച പ്രകടനക്കാരിൽ ഒരാളായി.ലൂണ മൈതാനത്ത് വിജയിക്കാൻ ആവശ്യമായ എല്ലാം പുറത്തെടുത്തെടുത്തെങ്കിലും ഐഎസ്എൽ കിരീടം മാത്രം നേടിക്കൊടുക്കാൻ സാധിച്ചില്ല. കഴിഞ്ഞ സീസണിൽ എവിടെ നിർത്തിയോ അവിടെ നിന്ന് തന്നെയാണ് ഉറുഗ്വേൻ ഐ‌എസ്‌എൽ 2022-23 സീസൺ സീസൺ തുടങ്ങിയത്.

ആദ്യ മത്സരത്തിൽ തന്നെ ഗോളോടെ തന്റെ വരവറിയിക്കാൻ സാധിക്കുകയും ചെയ്തു.71-ാം മിനിറ്റിൽ ഖാബ്രയുടെ ലോംഗ് ബോളിൽ നിന്ന് ഇടം കാൽ കൊണ്ട് മിന്നുന്ന ഗോൾ നേടി. ഗോളിന് പുറമെ ഈസ്റ്റ് ബംഗാൾ എഫ്‌സിയുടെ വിങ്ബാക്കുകളെ അദ്ദേഹം കുഴപ്പത്തിലാക്കി, അവർക്ക് ഒരു നിമിഷം പോലും സമാധാനം നൽകിയില്ല.ലൂണയ്ക്ക് ഇതുപോലെ പ്രകടനം തുടരാനായാൽ എതിരാളികൾക്ക് ബ്ലാസ്‌റ്റേഴ്‌സിനെ പിടിച്ചു കെട്ടാൻ പാടുപെടും എന്നുറപ്പാണ് .മിഡ്ഫീൽഡിന്റെ ഹൃദയഭാഗത്ത് ഗോളുകൾക്കും അസിസ്റ്റുകൾക്കും പുറമെ ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും ആട്രിബ്യൂട്ടുകളും ലൂണ മത്സരത്തിലേക്ക് കൊണ്ട് വരാൻ സാധിക്കാറുണ്ട്.ഇവാൻ വുകോമാനോവിച്ചിന്റെ ടീമിന്റെ ആത്മാവ് തന്നെയാണ് ലൂണ.

എതിർപ്പിനെ അടിച്ചമർത്താനും പ്രതിരോധത്തെ സഹായിക്കാനും മടിയില്ലാത്ത തളരാത്ത പോരാളിയാണ് ലൂണ.പന്ത് കാൽക്കീഴിലാക്കി എപ്പോഴും തന്റെ മുന്നിൽ ഒരു കളിക്കാരനെ കണ്ടെത്താൻ ലൂണ ശ്രമിക്കുന്നു.പിച്ചിലെ ഏറ്റവും മികച്ച ടെക്നീഷ്യൻ, ഏറ്റവും കഠിനാധ്വാനി എല്ലാം ബ്ലാസ്റ്റേഴ്സിന് ലൂണയായിരുന്നു.വിജയത്തെയും പരാജയത്തെയും എല്ലാം ഒരു പുഞ്ചിരികൊണ്ട് നേരിടുന്ന താരമാണ് ലൂണ. വുകോമാനോവിച്ചിന്റെ തത്ത്വചിന്തയുടെ തികഞ്ഞ പ്രതിനിധിയാണ് ലൂണ ,അശ്രാന്തമായി പരിശ്രമിക്കുക സ്വയം പ്രകടിപ്പിക്കുക, അതിൽ റിസ്ക് എടുക്കുക എന്നതാണ് ലൂണയുടെ കളി ശൈലി .സ്‌കോർ ചെയ്യാനും അസിസ്റ്റ് ചെയ്യാനുള്ള ലൂണയുടെ കഴിവിനൊപ്പം, ടീമിന് പന്ത് ഇല്ലാത്തപ്പോൾ പ്രസ് ചെയ്ത് പ്രതിരോധിക്കാനുള്ള സന്നദ്ധതയും താരത്തിനെ ഏതൊരു ടീമിനും വിലപ്പെട്ട സമ്പത്താക്കി മാറ്റുന്നു.

ജീവൻ പോയാലും ഒരു ഗോൾ അവസരത്തിനു വേണ്ടി എപ്പോഴും കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അറ്റാക്കിങ് മിഡ്ഫീൽഡർ ആയി കളിക്കുന്ന അദ്ദേഹം മുന്നിൽനിൽക്കുന്ന സ്ട്രൈക്കർക്ക് ഏതുവിധേനയും പന്ത് എത്തിച്ചു കൊടുക്കുവാൻ സദാ സന്നദ്ധനാണ്. പ്രധാന സ്ട്രൈക്കറിന് പിന്നിലായി ക്രിയേറ്റീവ് റോളാണ് ലൂണയ്ക്ക്. പക്ഷെ ലൂണ എന്തും ചെയ്യും. ​ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം എതിർമുന്നേറ്റം തടയാനും ലൂണ തയ്യാറാണ്. പന്ത് റിക്കവർ ചെയ്യാനായി പലതവണ ലൂണ പിന്നിലേക്കിറങ്ങിവന്നു. എതിരാളികളെ പൂട്ടാൻ ബ്ലാസ്റ്റേഴ്സിന്റെ സഹതാരങ്ങളെ സഹായിക്കാൻ ലൂണ ഒടിയെത്തി.

Rate this post
Kerala Blasters