കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം അഡ്രിയാന്‍ ലൂണ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. . കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ലൂണയ്ക്ക് ശസ്ത്രക്രിയ വേണ്ടിന്നത്. പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനിൽ പരിക്കേറ്റതിനെത്തുടർന്ന് ഉറുഗ്വേൻ പ്ലേമേക്കർ തന്റെ ഇടതു കാൽമുട്ടിലെ ഓസ്റ്റിയോകോണ്ട്രൽ ഓട്ടോഗ്രാഫ്റ്റ് ട്രാൻസ്ഫർ സിസ്റ്റം (OATS) ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
പരിക്ക് പറ്റിയ ഉറുഗ്വേ പ്ലേ മേക്കർക്ക് സീസണിന്റെ ഗണ്യമായ ഒരു ഭാഗം നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.ഏകദേശം മൂന്ന് മാസത്തേക്ക് ഫീൽഡിൽ ലൂണയുണ്ടാവില്ല. ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് നൽകുക എന്നുറപ്പാണ്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിൽ ലൂണ നിർണായക പങ്കാണ് വഹിച്ചത്.ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് ഉറുഗ്വേൻ മിഡ്ഫീൽഡർ, മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടി,26 അവസരങ്ങളും ക്രിയേറ്റ് ചെയ്തു.
Our ©aptain sends his heartfelt gratitude to all well wishers for their love and unwavering support! 💛📽️#KBFC #KeralaBlasters pic.twitter.com/JnQhGMV9u9
— Kerala Blasters FC (@KeralaBlasters) December 16, 2023
ചികിത്സയില്‍ കഴിയുന്ന താരം ബ്ലാസ്റ്റേഴ്സിന്റെ മെഡിക്കല്‍ സംഘം നിര്‍ദേശിക്കുന്ന പ്രകാരം ഫിറ്റ്നസ് വീണ്ടെടുത്ത ശേഷം മത്സരങ്ങളിലേക്ക് തിരിച്ചെത്തുമെന്ന് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. എല്ലാ കേരള ബ്ലാസ്റ്റേഴ്സ് കുടുംബാംഗങ്ങളും താരം അതിവേഗം സുഖം പ്രാപിച്ച് കളിക്കളത്തിലേക്ക് തിരികെയെത്താന്‍ ആശംസിക്കുകയും ചെയ്യുന്നുവെന്ന് ക്ലബ് ഔദ്യോഗിക വാർത്ത കുറിപ്പിൽ അറിയിച്ചു. ശസ്ത്രക്രിയ പൂർത്തിയാക്കിയ ലൂണ ആരാധകർക്കായി ഒരു സന്ദേശം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.
📲 Adrian Luna on IG #KBFC pic.twitter.com/y7mOAldFec
— KBFC XTRA (@kbfcxtra) December 16, 2023
“എന്റെ സമീപകാല യാത്രയെക്കുറിച്ച് നിങ്ങളെ അറിയിക്കാൻ ഒരു നിമിഷം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിർഭാഗ്യവശാൽ, പരിശീലനത്തിനിടെ എനിക്ക് പരിക്കേൽക്കുകയും കാൽമുട്ടുകളിൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഞാൻ ഇപ്പോൾ വീണ്ടെടുക്കലിന്റെ പാതയിലാണ്, എന്നത്തേക്കാളും ശക്തമായി തിരിച്ചുവരുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്. എല്ലാ പരിചരണത്തിനും ക്ലബ്ബിനും മെഡിക്കൽ ടീമിനും നന്ദി.ആരാധകരുടെ അതുല്യമായ പിന്തുണ,അത് എന്നെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്തതാണ്.സഹായിച്ച നിങ്ങളോരോരുത്തർക്കും ഞാൻ ആത്മാർത്ഥമായി നന്ദിയുള്ളവനാണ്. പരിശീലനത്തിലേക്കും മത്സരത്തിലേക്കും തിരിച്ചുവരാൻ കഴിയുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ്. അവസാനമായി @keralablasters-ലെ എന്റെ സഹ താരങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു. പോരാട്ട വീര്യം നിലനിർത്തുക” ലൂണ എഴുതി.
ഈ സീസണിൽ ടീമിന്റെ വിജയത്തിലെ നിർണായക വ്യക്തിയായ ലൂണ, സ്കോറിംഗിലും അസിസ്റ്റിംഗിലും മാത്രമല്ല, പ്രതിരോധപരമായ സംഭാവനകളിലും അസാധാരണമായ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചു.അദ്ദേഹത്തിന്റെ അഭാവം കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പിൽ ഒരു വിടവ് ഉണ്ടാക്കുമെന്നതിൽ സംശയമില്ല.