അവസരം മുതലെടുത്ത് ഐഎസ്എൽ വമ്പന്മാർ , അഡ്രിയാൻ ലൂണയെ സ്വന്തമാക്കാൻ എഫ്സി ഗോവ രംഗത്ത് | Kerala Blasters

ഇവാൻ വുകോമനോവിച്ച് പരിശീലകസ്ഥാനം ഒഴിഞ്ഞു എന്ന വാർത്ത കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായ നീക്കമായിരുന്നു. തുടർച്ചയായ മൂന്നു വര്ഷം കേരള ബ്ലാസ്റ്റസിനെ പ്ലെ ഓഫിൽ എത്തിച്ചതിനു ശേഷമാണ് ആരാധകരുടെ പ്രിയപ്പെട്ട ഇവാൻ ക്ലബിനോട് വിട പറഞ്ഞത്.

വുകോമനോവിച്ച് ക്ലബ് വിട്ടതോടെ പല വിദേശ താരങ്ങളും ബ്ലാസ്റ്റേഴ്സിൽ തുടരാനുള്ള സാധ്യത വളരെ കുറവാണ്. പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം ഉറുഗ്വേൻ സൂപ്പർ താരം അഡ്രിയാൻ ലൂണയെ സ്വന്തമാക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ് എഫ്സി ഗോവ. ലൂണക്ക് മുന്നിൽ ഗോവ ഒരു ഓഫർ സമർപ്പിച്ചിട്ടുണ്ട് എന്നാൽ താരം ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.ലൂണക്ക് പുറമെ മുംബൈ സിറ്റിയിൽ നിന്നും പെരേര ഡയസിനെയും ടീമിലെത്തിക്കാൻ ഗോവ ശ്രമം നടത്തുന്നുണ്ട്.ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസണിൽ അഡ്രിയാൻ ലൂണയും പെരേര ഡയസും ഒരുമിച്ചാണ് കളിച്ചിരുന്നത്.

ആ സീസണിൽ ഗംഭീര പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയിരുന്നെങ്കിലും ഹൈദെരാബാദിനോട് പരാജയപെട്ടു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ നോക്ക് ഔട്ടിൽ കടന്നപ്പോൾ അഡ്രിയാൻ ലൂണയുടെ കരാർ ഒരു വര്ഷം കൂടി ഓട്ടോമാറ്റിക്കായി പുതുക്കി എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ക്ലബ്ബിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെയും വന്നിട്ടില്ല.

വിദേശ താരങ്ങളായ ലെസ്കോയും ദിമിയും കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറയാൻ തയ്യാറെടുക്കുകയാണ്‌. കൂടാതെ വിബിൻ മോഹനൻ അടക്കമുള്ള യുവ മലയാളി താരങ്ങളും വലിയ ഓഫറുകൾ വന്നിട്ടുണ്ട്.

Rate this post