അഡ്രിയാൻ ലൂണക്ക് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് |Kerala Blasters |Adrian Luna

ഇന്ത്യൻ സൂപ്പർ ലീഗിലെ 2023-2024 സീസണിൽ മധ്യനിര താരം അഡ്രിയാൻ ലൂണ കളിക്കില്ലെന്ന് വ്യകത്മാക്കിയിരിക്കുകയാണ് പരിശീലകനായ ഇവാൻ വുകോമാനോവിച്ച്.അടുത്ത സീസണിൽ മാത്രമേ ലൂണ ടീമിൽ തിരിച്ചെത്തുകയുള്ളൂവെന്ന് ഇവാൻ പറഞ്ഞു.പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനിൽ ആണ് താരത്തിന് പരിക്കേറ്റത്.

ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് നൽകുക എന്നുറപ്പാണ്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിൽ ലൂണ നിർണായക പങ്കാണ് വഹിച്ചത്.ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് ഉറുഗ്വേൻ മിഡ്ഫീൽഡർ, മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടി,26 അവസരങ്ങളും ക്രിയേറ്റ് ചെയ്തു.ജനുവരിയിൽ ലൂണയ്ക്ക് പകരക്കാരനെ ക്ലബ്ബ് കണ്ടെത്തുമെന്നും വുകൊമാനോവിച്ച് പറഞ്ഞു.”ജനുവരിയിൽ ലൂണയ്ക്ക് പകരക്കാരൻ ഉണ്ടാകും, ഞങ്ങൾ അതിനായി പ്രവർത്തിക്കുന്നു,” ഇവാൻ പറഞ്ഞു.

“അഡ്രിയാൻ ലൂണക്ക് പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കും. ഞങ്ങൾ അതുമായി ബന്ധപ്പെട്ട തിരക്കുകളിൽ തന്നെയാണ്. ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിച്ച് ഏതാനും ദിവസങ്ങളുടെ ഉള്ളിൽ തന്നെ ലൂണയുടെ പകരക്കാരനെ ഞങ്ങൾ കണ്ടെത്തി ടീമിലെത്തിക്കും.” ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.കാൽമുട്ടിന് പരിക്കേറ്റതിന്റെ ഭാഗമായി ലൂണ ആർത്രോസ്കോപ്പിക് ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.

“ഡിസംബർ 14 ന് ലൂണയ്ക്ക് ശസ്ത്രക്രിയ നടത്തി, ആദ്യത്തെ റിക്കവറി പ്രക്രിയയ്ക്ക് 5-6 ആഴ്ച എടുക്കും, തുടർന്ന് സൂപ്പർ കപ്പിന് ശേഷം കൂടുതൽ വീണ്ടെടുക്കൽ പ്രക്രിയയ്ക്കായി അദ്ദേഹം കൊച്ചിയിൽ തിരിച്ചെത്തും.ഈ സീസണിൽ അദ്ദേഹം തിരിച്ചെത്തുമോ എന്ന് പറയാൻ വളരെ ബുദ്ധിമുട്ടാണ്” ഇവാൻ വുകോമനോവിച്ച് പറഞ്ഞു.”കളിക്കാരെ സൈൻ ചെയ്യാൻ വേണ്ടി മാത്രം ഒരാളെ സൈൻ ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, ഞങ്ങൾക്ക് എന്തെങ്കിലും കൊണ്ടുവരുന്ന ഒരാളെ വേണം” അദ്ദേഹം കൂട്ടിച്ചേർത്തു.

Rate this post