ഐഎസ്എല്ലിൽ ഇന്ന് നടന്ന പോരാട്ടത്തിൽ ജംഷദ്പൂരിനെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകമായ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ഇതോടെ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയ്ക്കാനായി എന്നാ നേട്ടവും സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു.
ബംഗളുരുവിനെതിരെയുള്ള ഇലവനിൽ മാറ്റം വരുത്താതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നും ഇറങ്ങിയത്. പരിക്കേറ്റ ഡിമിത്രി ദയമന്തക്കോസ് ഇന്ന് സൈഡ് ബെഞ്ചിലെത്തി.മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ പിറന്നത്. കഴിഞ്ഞ കളിയിൽ ഗോൾ നേടിയ ലൂണ തന്നെയാണ് ഇന്നും വല കുലുക്കിയത്. പകരക്കാരനായി ഇറങ്ങിയ ദയമന്തക്കോസിന്റെ അസ്സിസ്റ്റിൽ നിന്നുമാണ് ലൂണ ഗോൾ നേടിയത്.
പിന്നീട് ജംഷദ്പൂർ ആക്രമണം ശക്തമാക്കിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഉറച്ച് നിന്നു. അവസാന വിസിൽ മുഴങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് 1-0 ന് മത്സരം സ്വന്തമാക്കുകായിരുന്നു.കളിച്ച രണ്ട് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവുമായി 6 പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളിൽ നിന്നായി 6 പോയിന്റുള്ള മോഹൻ ബഗാനാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാർ.
Adrián Luna strikes for #KeralaBlasters 💛
— Sports18 (@Sports18) October 1, 2023
Tune in for a thrilling finish in #KBFCJFC, LIVE on #JioCinema & #Sports18#ISL10 #LetsFootball #ISLonJioCinema #ISLonSports18 #ISL pic.twitter.com/mQOUG4DfnF
കരുത്തരായ മുംബൈ സിറ്റിയാണ് ഇനി ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ ഒക്ടോബർ 8 ന് രാത്രി 8 മണിക്കാണ് പോരാട്ടം. സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എവേ മത്സരം കൂടിയാണിത്. ഏഷ്യൻ ഗെയിംസ് കഴിഞ്ഞ് രാഹുലും ബ്രയിസ് മിറാണ്ടയും ഈ മത്സരത്തിൽ തിരിച്ചെത്തും.