2022-23 സീസണിൽ തങ്ങളുടെ ടീമിനെ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് താരങ്ങളെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ചെൽസി.ബാഴ്സലോണയുടെ ഔസ്മാൻ ഡെംബെലെ, വെസ്റ്റ് ഹാം മിഡ്ഫീൽഡർ ഡെക്ലാൻ റൈസ്, സെവിയ്യ സെന്റർ ബാക്ക് ജൂൾസ് കൗണ്ടെ എന്നിവരാണ് ചെൽസി നോട്ടമിടുന്ന മൂന്നു താരങ്ങൾ.ആറ് മാസത്തിൽ താഴെയുള്ള കരാറുള്ള രണ്ടു രണ്ട് സെന്റർ ബാക്ക് ചെൽസിക്കൊപ്പമുണ്ട്.അന്റോണിയോ റൂഡിഗറും ആൻഡ്രിയാസ് ക്രിസ്റ്റനുമാണ് ആ താരങ്ങൾ.
സ്കൈ സ്പോർട്സിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, വെസ്റ്റ് ഹാമിന്റെ ഡെക്ലാൻ റൈസിനെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ ചെൽസി മുന്നിലാണ്.മറ്റെയോ കൊവാസിച്, ജോർഗിഞ്ഞോ, എൻ ഗോലോ കാന്റെ, സോൾ നിഗസ് എന്നി താരങ്ങൾക്കൊപ്പം റൈസ് കൂടി എത്തുമ്പോൾ അടുത്ത സീസണിലെ പ്രീമിയർ ലീഗ് കിരീടത്തിന് വെല്ലുവിളിയാകാൻ അവരെ സഹായിക്കും. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 10 പോയിന്റിന് പിന്നിലാണ് ചെൽസി.
അന്റോണിയോ റൂഡിഗറും ആൻഡ്രിയാസ് ക്രിസ്റ്റെൻസണും വിടവാങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നതിന് ശേഷം തങ്ങളുടെ പ്രതിരോധം ഉറപ്പിക്കാൻ ചെൽസി രണ്ട് താരങ്ങളെ നോട്ടമിടുന്നത്. മാഴ്സെയിലിന്റെ ബൗബക്കർ കമാറയ്ക്കും സെവിയ്യയുടെ ജൂൾസ് കൗണ്ടേയ്ക്കും പിന്നാലെ പോകാനാണ് ബ്ലൂസ് തീരുമാനിച്ചിരിക്കുന്നത്. ദി സൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ബാഴ്സലോണ ക്രിസ്റ്റെൻസനെ ഒരു ഫ്രീ ട്രാൻസ്ഫറിൽ ഒപ്പിടാൻ നോക്കുകയാണ്.ബ്ലൂസ് 55 മില്യൺ യൂറോയും കൂടാതെ 5 മില്യൺ യൂറോയും ബോണസായി വാഗ്ദാനം ചെയ്താണ് സെവിയ്യയിൽ നിന്നും കൊണ്ടെയെ സ്വന്തമാക്കാൻ ചെൽസി ശ്രമം നടത്തിയെങ്കിലും സ്പാനിഷ് ക്ലബ് 65 മില്യൺ വേണമെന്ന വാശിയിലാണുള്ളത്.
ക്യാമ്പ് നൗവിൽ വച്ച് കരാർ പുതുക്കാൻ ഔസ്മാൻ ഡെംബെലെ വിസമ്മതിച്ചതിന്റെ അർത്ഥം ബാഴ്സലോണ വിട്ടു പോകാൻ ഫ്രഞ്ച് താരം ആഗ്രഹിക്കുന്നു എന്നാണ്.അദ്ദേഹത്തിന്റെ കരാറിൽ ആറ് മാസത്തിൽ താഴെ മാത്രമേ ബാക്കിയുള്ളൂ, ഹെഡ് കോച്ച് സാവി ഫ്രഞ്ച് വിംഗറിന്റെ തീരുമാനത്തിൽ ‘വളരെ നിരാശനായെന്നും’ പറയുകയുണ്ടായി.ജനുവരിയിൽ ഡെംബെലെ ക്ലബ് വിടുമെന്ന് വിചാരിച്ചെങ്കിലും അത് യാഥാർത്ഥ്യമായില്ല, അതിനാൽ 2021-22 സീസണിന്റെ അവസാനത്തിൽ അദ്ദേഹം ഒരു ഫ്രീ ട്രാൻസ്ഫറിൽ പുറത്തു പോവാനുള്ള ഒരുക്കത്തിലാണ്.സ്കൈ സ്പോർട്സ് പറയുന്നതനുസരിച്ച്, അടുത്ത സീസണിൽ ഡെംബെലെയെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ ചെൽസി മുന്നിട്ട് നിൽക്കുന്നു, കൂടാതെ തന്റെ ബൊറൂസിയ ഡോർട്ട്മുണ്ട് ഫോം ആവർത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.