അവസരങ്ങൾ നഷ്ടപ്പെടുത്തി റൊണാൾഡോയും ടീമും, ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായി

എ എഫ് സി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിന് രണ്ടാം പാദ മത്സരത്തിൽ ഹോം സ്റ്റേഡിയത്തിൽ വച്ച് പരാജയപ്പെട്ട് പുറത്തായി സൂപ്പർ താരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ. ഇന്നാണ് രണ്ടാം പാദ മത്സരത്തിലാണ് സെമിഫൈനൽ പ്രതീക്ഷിച്ചെത്തിയ ക്രിസ്ത്യാനോ റൊണാൾഡോ സംഘത്തിനും തോൽവി ലഭിച്ചത്.

യുഎഇ ക്ലബ്ബായ അൽ ഐൻ എഫ്സിയുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് നടന്ന ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അൽ നസ്ർ പരാജയപ്പെട്ടിരുന്നു. എ എഫ് സി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദം മത്സരത്തിൽ ഇന്ന് അൽ നസ്റിന്റെ ഹോം സ്റ്റേഡിയത്തിൽ ഇരു ടീമുകളും നിരവധി ഗോളുകൾ സ്കോർ ചെയ്തുകൊണ്ട് കടുത്ത പോരാട്ടമാണ് നടത്തിയത്.

മത്സരത്തിൽ ആദ്യം രണ്ടു ഗോളുകൾ നേടി അൽ ഐൻ താരം റഹീമി അഗ്ഗ്രഗെറ്റ് സ്കോർ മൂന്നായി ഉയർത്തിയെങ്കിലും മത്സരത്തിൽ മൂന്നു ഗോളുകൾ സ്കോർ ചെയ്ത് തിരിച്ചെത്തിയ അൽ നസ്ർ നിശ്ചിത സമയം പൂർത്തിയാകുമ്പോൾ സമനില സ്വന്തമാക്കി. തുടർന്ന് എക്സ്ട്രാ ടീമിലേക്ക് നീണ്ട മത്സരത്തിന് ആദ്യപകുതിയിൽ അൽ ഐൻ വീണ്ടും ലീഡ് നേടി.

എന്നാൽ 118 മിനിറ്റിൽ ലഭിക്കുന്ന പെനാൽറ്റി ഗോളാക്കി മാറ്റി സൂപ്പർ റൊണാൾഡോ വീണ്ടും സമനില സ്വന്തമാക്കി കൊടുത്തപ്പോൾ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. തുടർന്ന് ക്രിസ്ത്യാനോ റൊണാൾഡോ ഒഴികെ അൽ നസ്ർ താരങ്ങൾക്ക് പെനാൽറ്റി പിഴച്ചപ്പോൾ പെനാൽറ്റിയിൽ 1-3 വിജയം നേടി അൽ ഐൻ എഎഫ്സി ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനൽ യോഗ്യത സ്വന്തമാക്കി. മത്സരത്തിൽ റൊണാൾഡോക്ക് ലഭിച്ച ഓപ്പൺ പോസ്റ്റ്‌ അവസരം ഉൾപ്പടെ നിരവധി അവസരങ്ങളാണ് അൽ നസ്ർ നഷ്ടമാക്കിയത്.