യൂറോപ്യൻ ഫുട്ബോളിന്റെ യുവേഫ ചാമ്പ്യൻസ് ലീഗും ഏഷ്യയിലെ എ എഫ് സി ചാമ്പ്യൻസ് ലീഗും അരങ്ങേറിയ ദിനരാത്രിയിൽ വിജയങ്ങൾ സ്വന്തമാക്കി മുന്നോട്ടു കുതിക്കുകയാണ് വമ്പൻ ടീമുകൾ. അതേസമയം യുവേഫ ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങളിൽ എഫ് സി ബാഴ്സലോണയ്ക്ക് എതിരാളികളായ ഇറ്റാലിയൻ ക്ലബ് ആയ നാപ്പോളിയുടെ ഹോം സ്റ്റേഡിയത്തിൽ സമനില പൂട്ടാണ് ലഭിച്ചത്.
ഇറ്റാലിയൻ ക്ലബ്ബായ നാപോളിയുടെ ഹോം സ്റ്റേഡിയം ആയ ഡിഗോ അർമാണ്ടോ മറഡോണ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചുവെങ്കിലും രണ്ടാം പകുതിയുടെ അറുപത് മിനിറ്റിൽ ഗോൾ സ്കോർ ചെയ്ത് പോളണ്ട് താരം ലെവണ്ടോസ്കി എഫ്സി ബാഴ്സലോണക്ക് ലീഡ് സമ്മാനിച്ചു. 75 മിനിറ്റ്ൽ സ്വന്തം കാണികൾക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ ഗോൾ സ്കോർ ചെയ്ത ഒസിമെൻ ഞാൻ സമനില സമ്മാനിച്ചതോടെ മത്സരം തുല്യമായി അവസാനിച്ചു.
യുവേഫ ചാമ്പ്യൻസ് ലീഗ് നടന്ന മറ്റൊരു മത്സരത്തിൽ പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോ എഫ് സി ഹോം സ്റ്റേഡിയത്തിൽ വച്ച് ശക്തരായ ആഴ്സനലിനെ പരാജയപ്പെടുത്തി വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടത്തിന് വേണ്ടി പോരാടുന്ന ആഴ്സനൽ ചാമ്പ്യൻസ് ലീഗിൽ പോർട്ടോക്കെതിരെയുള്ള ആദ്യപാദ മത്സരത്തിലാണ് തോൽവി വഴങ്ങിയത്. ആവേശകരമായ മുന്നോട്ടുപോയ മത്സരത്തിന്റെ അവസാന നിമിഷം 94 മിനിറ്റിൽ ഗലേനോ നേടുന്ന ഗോളാണ് വിജയം സമ്മാനിച്ചത്.
ആദ്യപാദ മത്സരങ്ങൾ ഈ സ്കോറിന് അവസാനിച്ചുവെങ്കിലും രണ്ടാം പാദ മത്സരങ്ങൾക്ക് ശേഷമായിരിക്കും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുന്ന ടീമുകളെ നിശ്ചയിക്കാനാവൂ. അതേസമയം ഏഷ്യയിൽ നടന്ന എ എഫ് സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അൽ ഫൈഹയെ തങ്ങളുടെ ഹോം സ്റ്റേഡിയത്തിലും പരാജയപ്പെടുത്തിയ അൽ നസ്ർ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ആദ്യപാദ മത്സരം ഒരു ഗോളിന് വിജയിച്ച അൽ നസ്ർ സ്വന്തം ഹോം സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയം സ്വന്തമാക്കിയത്.
🔥pic.twitter.com/CLiA7o8P6z https://t.co/sLgb7kLiis
— AlNassr FC (@AlNassrFC_EN) February 21, 2024
17 മിനിറ്റിൽ പോർച്ചുഗീസ് താരമായ ഒറ്റവിയോയിലൂടെ ഗോൾ സ്കോർ ചെയ്തു ലീഡ് സ്വന്തമാക്കിയ ഹോം ടീം വ്യക്തമായ ആധിപത്യമാണ് മത്സരത്തിൽ പുലർത്തിയത്. 86 മിനിറ്റിൽ മത്സരത്തിലെ തന്റെ ഗോളുമായി ക്രിസ്ത്യാനോ റൊണാൾഡോ അൽ നസ്റിനു ക്വാർട്ടർ ഫൈനൽ യോഗ്യത ഉറപ്പിച്ചു. തുടർച്ചയായി മത്സരങ്ങളിൽ ഗോളുകൾ സ്കോർ ചെയ്ത ക്രിസ്ത്യാനോ റൊണാൾഡോ ഈ സീസണിൽ നേടുന്ന 38 മത് ഗോൾ ആയിരുന്നു ഇത്. എ എഫ് സി ചാമ്പ്യൻസ് ലീഗിൽ അഞ്ചു ഗോളുകൾ പൂർത്തിയാക്കി ക്രിസ്ത്യാനോ റൊണാൾഡോ തന്റെ മികച്ച ഫോം തുടരുകയാണ്.