2023 എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീം ഹോങ്കോങ്ങിനെ നേരിടും. സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരെ 2-1 ന് ജയിച്ച് യോഗ്യതാ ഘട്ടത്തിലെ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി.
കംബോഡിയയ്ക്കെതിരായ 2-0 വിജയത്തോടെ തങ്ങളുടെ കാമ്പെയ്ൻ ആരംഭിച്ച ഇന്ത്യ ഇപ്പോൾ ജൂൺ 14-ന് ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ മൂന്നാം ഗെയിമിൽ ഹോങ്കോങ്ങിനെതിരായ വിജയത്തോടെ യോഗ്യത ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് . ഗ്രൂപ്പ് ഡിയിലെ പോയിന്റ് പട്ടികയിൽ ഗോൾ വ്യത്യാസത്തിൽ ഇന്ത്യയ്ക്ക് മുകളിലാണ് ഹോങ്കോങ്. ഗ്രൂപ്പ് ടോപ്പറായി ആരൊക്കെ ഏഷ്യൻ കപ്പ് ഫൈനലിൽ കടക്കുമെന്ന് ചൊവ്വാഴ്ചത്തെ ഇന്ത്യ-ഹോങ്കോംഗ് മത്സരം നിർണ്ണയിക്കും.എന്നിരുന്നാലും 2023 എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനക്കാരായ ടീമും ടൂർണമെന്റിലേക്ക് യോഗ്യത നേടാനാണ് സാധ്യത.
ഏഷ്യൻ കപ്പ് ഫൈനലിലേക്ക് യോഗ്യത നേടണമെങ്കിൽ ഇന്ത്യക്ക് ഹോങ്കോങ്ങിനെതിരെ അവസാന റൗണ്ടിൽ ജയിച്ചേ മതിയാകൂ. എന്നിരുന്നാലും, ഇന്ത്യ കളി സമനിലയിലായാൽ, ടേബിൾ ടോപ്പർമാരായി ഹോങ്കോംഗ് യോഗ്യതാ ഘട്ടം പൂർത്തിയാക്കി യോഗ്യത നേടും. മികച്ച രണ്ടാം സ്ഥാനക്കാരായ അഞ്ച് ടീമുകളിൽ ഒന്ന് കൂടി യോഗ്യത നേടുമെന്നതിനാൽ രണ്ടാം സ്ഥാനക്കാരായ ടീമായി ഇന്ത്യയുടെ യോഗ്യതാ സാധ്യതയും ഉയർന്നതാണ്.ഹോങ്കോങ്ങുമായുള്ള മത്സരത്തിൽ ഇന്ത്യ തോറ്റാൽ, ആറ് പോയിന്റുമായി യോഗ്യതാ റൗണ്ട് പൂർത്തിയാക്കും എന്നാൽ മികച്ച രണ്ടാം സ്ഥാനക്കാരായ അഞ്ച് ടീമുകളിൽ നിന്ന് യോഗ്യത നേടാനുള്ള അവസരമുണ്ട്.
മികച്ച ഫോമിലാണ് ഇന്ത്യ ടീം. ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പിന്തുണയുമായി മുന്നേറ്റനിരയിൽ മൻവീർ സിങും ലിസ്റ്റൺ കൊളാക്കോയും ആഷിഖ് കുരുണിയനും മികച്ച ഫോമിലാണ്. അഫ്ഗാനെതിരെ നടന്ന മത്സരത്തിലെ രണ്ട് ഗോളുകളിനും വഴിയൊരുക്കിയത് ആഷിഖ് ആയിരുന്നു. മധ്യനിരയിൽ സഹലും സുരേഷും റോഷൻ സിങും ആകാശ് മിശ്രയും കരുത്ത് കാണിക്കുമ്പോൾ പ്രതിരോധ കോട്ട കാക്കുന്ന സന്ദേശ് ജിങ്കാനും അൻവർ അലിയും മികച്ച ഫോമിലാണ്.ഇന്ത്യയും ഹോങ്കോംഗും ഇതുവരെ 15 തവണ ഏറ്റുമുട്ടിയിട്ടുണ്ട്, ബ്ലൂ ടൈഗേഴ്സ് 7-4 എന്ന സ്കോറിന് മുന്നിലാണ്.1993-ൽ ആണ് ഇന്ത്യ അവസാനമായി ഹോങ്കോങ്ങിനെ പരാജയപ്പെടുത്തിയത്. 2006-ൽ ഒരു തവണ സമനില വഴങ്ങി,2009, 2010 ലും തോൽവി വഴങ്ങി.
Here's how things stand after yesterday's match 🙌#AFGIND ⚔️ #ACQ2023 🏆 #BackTheBlue 💙 #BlueTigers 🐯 #IndianFootball ⚽ pic.twitter.com/II83ukd51O
— Indian Football Team (@IndianFootball) June 12, 2022
ഇന്ത്യയുടെ സാധ്യതാ ഇലവൻ: ഗുർപ്രീത് സിംഗ് സന്ധു (ജികെ); നൗറെം റോഷൻ സിംഗ്, സന്ദേശ് ജിംഗൻ, അൻവർ അലി, ആകാശ് മിശ്ര; സുരേഷ് സിംഗ്, സഹൽ അബ്ദുൾ സമദ്; ബ്രാൻഡൻ ഫെർണാണ്ടസ്, മൻവീർ സിംഗ്, ലിസ്റ്റൺ കൊളാക്കോ; സുനിൽ ഛേത്രി.