പരിക്ക് മാറി പകരക്കാരനായി വന്ന് ഗോളടിച്ചു, സ്‌ക്വാഡിൽ ഇല്ലാത്ത സൂപ്പർ താരം അർജന്റൈൻ ടീമിനൊപ്പം ചേരും

ഈ മാസം നടക്കുന്ന രണ്ട് സൗഹൃദമത്സരങ്ങൾക്കുള്ള ഒരുക്കങ്ങളിലാണ് നിലവിൽ അർജന്റീന ടീമുള്ളത്.ഹോണ്ടുറാസ്,ജമൈക്ക എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.മിയാമിയിലാണ് നിലവിൽ അർജന്റീനയുടെ ടീം ക്യാമ്പ് ഉള്ളത്. താരങ്ങൾ ഓരോരുത്തരായി ഇപ്പോൾ ടീമിനൊപ്പം ജോയിൻ ചെയ്തു തുടങ്ങിയിട്ടുണ്ട്.

ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ നേരത്തെ തന്നെ പരിശീലകനായ സ്‌കലോണി തിരഞ്ഞെടുത്തിരുന്നു. പരിക്ക് മൂലം വലഞ്ഞിരുന്ന അറ്റാക്കിങ് നിര താരം നിക്കോളാസ് ഗോൺസാലസിന് ഈ ലിസ്റ്റിൽ ഇടം ഉണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹം അർജന്റൈൻ ടീമിനൊപ്പം ചേരാൻ വേണ്ടി അമേരിക്കയിലേക്ക് എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.

TYC യുടെ പ്രശസ്ത അർജന്റൈൻ ജേണലിസ്റ്റായ ഗാസ്റ്റൻ എഡുളാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. അതായത് കഴിഞ്ഞ മത്സരത്തിൽ താരത്തിന്റെ ക്ലബായ ഫിയോറെന്റിന എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വെറോണയെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ പകരക്കാരനായ ഇറങ്ങി കൊണ്ട് നിക്കോളാസ് ഗോൺസാലസ് ഒരു ഗോൾ നേടുകയായിരുന്നു.

ഇതോടെ താരം ഫിറ്റ്നസ് വീണ്ടെടുത്തതായി ടീമിന് തെളിയുകയായിരുന്നു. മാത്രമല്ല ഇനി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അമേരിക്കയിൽ വെച്ച് ചികിത്സ നൽകാനും അർജന്റൈൻ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്. ചുരുക്കത്തിൽ താരം അർജന്റീനയുടെ ടീമിനൊപ്പം ഉണ്ടാവുമെന്ന് തന്നെയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. പക്ഷേ കളിക്കാൻ അവസരം ലഭിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

2019 മുതലാണ് നിക്കോളാസ് അർജന്റീനക്ക് വേണ്ടി കളിച്ചു തുടങ്ങിയത്.21 മത്സരങ്ങൾ കളിച്ച താരത്തിന് മൂന്ന് ഗോളുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേടിയപ്പോൾ അർജന്റൈൻ ടീമിൽ ഇദ്ദേഹം ഉണ്ടായിരുന്നു. വരുന്ന ഖത്തർ വേൾഡ് കപ്പിൽ ടീമിൽ സ്ഥാനം ഉറപ്പിക്കണമെങ്കിൽ തീർച്ചയായും താരം മികച്ച പ്രകടനം ക്ലബ്ബിൽ പുറത്തെടുക്കേണ്ടി വന്നേക്കും.

Rate this post