ബെല്ലിങ്ഹാമിന് വേണ്ടിയുള്ള ശ്രമം ഉപേക്ഷിച്ച് ലിവർപൂൾ, ഇനി ലക്ഷ്യം അർജന്റൈൻ സൂപ്പർ താരം!

വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടാൻ പോകുന്ന താരങ്ങളിൽ ഒരാളാണ് ജൂഡ് ബെല്ലിങ്ഹാം.ബോറൂസിയ ഡോർട്മുണ്ടിന്റെ ഇംഗ്ലീഷ് മധ്യനിരതാരമായ ഇദ്ദേഹം മികച്ച പ്രകടനമാണ് സമീപകാലത്ത് നടത്തുന്നത്.അതുകൊണ്ടുതന്നെ ഒരുപാട് ക്ലബ്ബുകൾക്ക് ഈ താരത്തിൽ താല്പര്യമുണ്ടായിരുന്നു.

പ്രധാനമായും രണ്ട് ക്ലബ്ബുകളാണ് ഈ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നത്.ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂൾ,ലാലിഗ വമ്പൻമാരായ റയൽ മാഡ്രിഡ് എന്നിവർക്കായിരുന്നു ഈ താരത്തെ ഏറ്റവും കൂടുതൽ ആവശ്യം.ബെല്ലിങ്ഹാമിന് ലിവർപൂളിനോട് ഒരല്പം താൽപര്യക്കൂടുതൽ ഉണ്ടെന്നും അതുകൊണ്ടുതന്നെ അദ്ദേഹം ലിവർപൂളിലേക്ക് പോകാൻ സാധ്യതയുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.പക്ഷേ സ്ഥിതിഗതികൾ ഇപ്പോൾ എല്ലാം മാറിമറിഞ്ഞിട്ടുണ്ട്.

അതായത് താരത്തിന് വേണ്ടി ലിവർപൂൾ ഇതുവരെ ബിഡ് നൽകിയിട്ടില്ല.മാത്രമല്ല ഇനി നൽകാൻ ഉദ്ദേശിക്കുന്നുമില്ല.താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ പൂർണ്ണമായും ഇപ്പോൾ ഈ പ്രീമിയർ ലീഗ് ക്ലബ്ബ് പിൻവലിച്ചു കഴിഞ്ഞു.അതായത് 130 മില്യൻ പൗണ്ട് ആണ് താരത്തിനു വേണ്ടി ആവശ്യപ്പെടുന്നത്.അത് വളരെയധികം ഉയർന്ന തുകയാണ് എന്നാണ് ലിവർപൂളിന്റെ അഭിപ്രായം.അതുകൊണ്ടാണ് അവർ പിന്മാറിയത് എന്നാണ് ഫാബ്രിസിയോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മധ്യനിര ശക്തിപ്പെടുത്താൻ തന്നെയാണ് ലിവർപൂളിന്റെ ഉദ്ദേശം.അതുകൊണ്ടുതന്നെ രണ്ടോ മൂന്നോ മിഡ്‌ഫീൽഡർമാരെ ഈ വരുന്ന ട്രാൻസ്ഫറിൽ ലിവർപൂൾ സ്വന്തമാക്കും.ബെല്ലിങ്ഹാമിന് വേണ്ടിയുള്ള ശ്രമം ഉപേക്ഷിച്ചതോടെ ക്ലബ്ബ് ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് ബ്രൈറ്റന്റെ അർജന്റൈൻ സൂപ്പർ താരമായ അലക്സിസ് മാക്ക് ആല്ലിസ്റ്റർക്ക് വേണ്ടിയാണ്.മറ്റു പല പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ വെല്ലുവിളി ഉണ്ടെങ്കിലും താരത്തിന് വേണ്ടി വലിയ രൂപത്തിലുള്ള പരിശ്രമങ്ങൾ ലിവർപൂൾ നടത്തിയേക്കും.

വേൾഡ് കപ്പിന് ശേഷം അർജന്റീന മൂല്യം കുതിച്ചയർന്നതിനാൽ അത്യാവശ്യം നല്ലൊരു തുക തന്നെ ലിവർപൂൾ ചെലവഴിക്കേണ്ടി വന്നേക്കും.അതേസമയം ലിവർപൂൾ ബെല്ലിങ്ഹാമിന്റെ കാര്യത്തിൽ നിന്നും പിന്മാറിതോടുകൂടി കാര്യങ്ങൾ എളുപ്പമായത് റയൽ മാഡ്രിഡിന് തന്നെയാണ്.ബൊറൂസിയ ആവശ്യപ്പെടുന്ന തുക നൽകാനായാൽ തീർച്ചയായും ഈ താരത്തെ സ്വന്തമാക്കാൻ റയലിന് കഴിയും.

Rate this post