വേൾഡ് കപ്പ് നേടിയതോടെ കോളടിച്ചു, മൂല്യത്തിൽ വൻതോതിൽ വർദ്ധനവ് നേടിയത് 7 അർജന്റൈൻ താരങ്ങൾ

വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ഫുട്ബോൾ ലോകത്തുടനീളം ചർച്ച ചെയ്യപ്പെടുന്നത് അർജന്റീനയും അവരുടെ താരങ്ങളുമാണ്. ടീമിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ് അർജന്റീന ഈ വേൾഡ് കപ്പ് കിരീടം നേടിയിരിക്കുന്നത്. യുവ താരങ്ങൾ ഉൾപ്പെടെയുള്ളവർ മികച്ച പ്രകടനമാണ് വേൾഡ് കപ്പിൽ കാഴ്ച്ച വച്ചിരുന്നത്.

വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി കോളടിച്ചത് അർജന്റീന താരങ്ങൾക്ക് തന്നെയാണ്. വൻതോതിലുള്ള വർദ്ധനവാണ് അർജന്റീന താരങ്ങളുടെ മൂല്യത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രത്യേകിച്ച് യുവതാരങ്ങളാണ് ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയിട്ടുള്ളത്. ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടിയ എൻസോ ഫെർണാണ്ടസിന്റെ മൂല്യമൊക്കെ വലിയ രൂപത്തിൽ വർദ്ധിച്ചിട്ടുണ്ട്.

വേൾഡ് കപ്പിന് മുന്നേ 35 മില്യൺ യൂറോയായിരുന്നു താരത്തിന്റെ മൂല്യം ഉണ്ടായിരുന്നത്. അത് ഇപ്പോൾ 55 മില്യൺ യൂറോയായി ഉയർന്നിട്ടുണ്ട്. ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസിന്റെ മൂല്യത്തിന്റെ കാര്യത്തിലും വർദ്ധനവുണ്ട്.25 മില്യൺ യുറോ 28 മില്യൺ യുറോയായി ഉയർന്നിട്ടുണ്ട്.

ഡിഫൻഡറായ ക്രിസ്റ്റൻ റൊമേറോയുടെ മൂല്യം 55 മില്യൺ യൂറോയായിരുന്നു. അതിപ്പോൾ 60 മില്യൺ യൂറോ ആയിട്ടുണ്ട്.നഹുവെൽ മൊളീനയും നേട്ടം കൊയ്തിട്ടുണ്ട്.18 മില്യൺ യൂറോ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ വാല്യൂ ഇപ്പോൾ 22 മില്യൺ യൂറോ ആയിട്ടുണ്ട്.ഡി പോളിന്റെ മാർക്കറ്റ് വാല്യൂവും ഉയർന്നിട്ടുണ്ട്.35 മില്യൺ യൂറോ എന്നുള്ളത് 40 മില്യൺ യൂറോ എന്നായിട്ടുണ്ട്.കൂടാതെ മാക്ക് ആല്ലിസ്റ്ററുടെ വിലയും വർദ്ധിച്ചു കഴിഞ്ഞു.32 മില്യൺ യൂറോ എന്നുള്ളത് ഇപ്പോൾ 42 മില്യൻ യൂറോ എന്നാണ്.

മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരമായ ജൂലിയൻ ആൽവരസും വലിയ രൂപത്തിലുള്ള മാറ്റം ഉണ്ടാക്കിയിട്ടുണ്ട്.32 മില്യൺ യുറോ എന്നുള്ളത് 50 മില്യൺ യുറോ എന്നായി വർദ്ധിച്ചിട്ടുണ്ട്. ചുരുക്കത്തിൽ ടീമിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം തങ്ങളുടെ വാല്യൂ വർദ്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ പ്രധാനപ്പെട്ട ക്ലബ്ബുകളിലേക്ക് ചേക്കേറാനുള്ള അവസരം ഇവരെയൊക്കെ തേടിയെത്തിയേക്കും.

Rate this post