യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് നിർണ്ണയം ഇന്നലെ പൂർത്തിയായിരുന്നു. ലയണൽ മെസ്സിയുടെ പിഎസ്ജി ഇടം നേടിയിരിക്കുന്നത് ഗ്രൂപ്പ് എച്ചിലാണ്.പിഎസ്ജിയെ കൂടാതെ യുവന്റസ്,ബെൻഫിക്ക,മക്കാബി ഹൈഫ എന്നിവരാണ് ഈ ഗ്രൂപ്പിൽ ഉള്ളത്.
ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം യുവന്റസിലും ബെൻഫിക്കയിലും തന്റെ അർജന്റീനയിലെ സഹതാരങ്ങളെ നേരിടേണ്ടതുണ്ട്.അർജന്റൈൻ ഡിഫൻഡറായ നിക്കോളാസ് ഓട്ടമെന്റി ബെൻഫിക്കക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു അർജന്റീന താരമായ ഡി മരിയ നിലവിൽ യുവന്റസിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.
ഈ ഗ്രൂപ്പ് നറുക്കെടുപ്പ് നടക്കുന്ന സമയത്ത് അർജന്റീനയുടെ മുൻ സൂപ്പർതാരമായ സെർജിയോ അഗ്വേറോ ട്വിച്ചിൽ ലൈവിൽ ഉണ്ടായിരുന്നു.മെസ്സിയെയും ഡി മരിയയെയും നിക്കോളാസ് ഓട്ടമെന്റി ചാമ്പ്യൻസ് ലീഗിൽ നേരിടേണ്ടി വരുമെന്നതിനോട് വളരെ തമാശപൂർവ്വമാണ് അഗ്വേറോ പ്രതികരിച്ചിട്ടുള്ളത്. വേൾഡ് കപ്പ് വരുന്നുണ്ടെന്നും മെസ്സിയെ എങ്ങാനും പരിക്കേൽപ്പിച്ചാൽ നിന്നെ ഞാൻ കൊല്ലുമെന്നാണ് വളരെ തമാശയായി കൊണ്ട് അഗ്വേറോ പറഞ്ഞിട്ടുള്ളത്.
Sergio Agüero on the Champions League draw: "PSG get Benfica… Otamendi, don't injure Leo because I'll kill you, the World Cup is coming… And you're also playing against Fideo (Ángel Di María), Juventus…" 🇦🇷😂pic.twitter.com/YlIPyXf0Nf
— Roy Nemer (@RoyNemer) August 26, 2022
‘പിഎസ്ജി,യുവന്റസ്,ബെൻഫിക്ക..ഓട്ടമെന്റിക്ക് പിടിപ്പത് പണിയുണ്ടാവും..മെസ്സിയെ ഓട്ടമെന്റിക്ക് നേരിടേണ്ടി വരുന്നു..ഓട്ടമെന്റി.. വേൾഡ് കപ്പ് ആണ് വരുന്നത്..മെസ്സിയെ പരിക്കേൽപ്പിച്ചാൽ നിന്നെ ഞാൻ കൊല്ലും…ഡി മരിയയെയും സൂക്ഷിക്കണം ‘ അഗ്വേറോ ട്വിച്ചിൽ തമാശയായി കൊണ്ട് പറഞ്ഞു.നവംബർ മാസത്തിന്റെ തുടക്കത്തിലാണ് ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കുക. വേൾഡ് കപ്പ് കാരണം പിന്നീട് രണ്ട് മാസത്തോളം ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ഉണ്ടായേക്കില്ല.